കേരളാ കോണ്‍ഗ്രസ് നേതാവ് വല്‍സന്‍ അത്തിക്കല്‍(65)നിര്യാതനായി

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) സംസ്ഥാന നേതാവ് കീഴ്പ്പള്ളിയിലെ വത്സന്‍ അത്തിക്കല്‍ (65) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: വിഷ്ണു, ധന്യ. സംസ്‌കാരം പിന്നീട്.

ലോറിഉടമയും ഡ്രൈവറുമായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കടന്നപ്പള്ളി: ചന്തപ്പുര വയോജന വിശ്രമകേന്ദ്രത്തിന് സമീപത്തെ പി.കെ.രാജേഷ്(47) കുഴഞ്ഞുവീണ് മരിച്ചു. ലോറി ഉടമയും ഡ്രൈവറുമായിരുന്നു. ഭാര്യ: ഷൈമ(അമൃതം ഡ്രൈവിംങ്ങ് സ്‌കൂള്‍ ചന്തപ്പുര). മക്കള്‍: അജുന്‍രാജ്, ആദിരാജ്(ഇരുവരും വിദ്യാര്‍ത്ഥികള്‍). പരേതനായ പെരിയാടന്‍ കരുണാകരന്‍ നമ്പ്യാര്‍-പോത്തേര കരിയാട്ട ശാന്ത ദമ്പതികളുടെ മകനാണ്. ശവസംസ്‌ക്കാരം പിന്നീട്.

യുവതിയെ പ്രഷര്‍കുക്കര്‍ എടുത്ത് തലക്കടിച്ചു-യുവാവ് അറസ്റ്റില്‍.

പയ്യന്നൂര്‍: കടയില്‍ അതിക്രമിച്ച്കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് സ്വദേശി സുദീപ് എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം 6.20 ന് പയ്യന്നൂര്‍ നഗരസഭാ കോംപ്ലക്‌സിലെ ജെ.ആര്‍.ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. … Read More

ആലക്കോട്ട യുവതിയെ വീട്ടില്‍ നിന്ന് കാണാതായി.

ആലക്കോട്: യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. വെള്ളാട് ചാണോക്കുണ്ടിലെ കരിവേടന്‍കുണ്ടില്‍ താമസിക്കുന്ന കന്നുകുഴിയില്‍ വീട്ടില്‍ കെ.എസ്.ആര്യ(22)നെയാണ് 20 ന് ഉച്ചക്ക് 1 നും വൈകുന്നേരം 5 നും ഇടയില്‍ കാണാതായത്. അച്ഛന്‍ കെ.എസ്.സന്തോഷിന്റെ പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു.

തിമിര ശാസ്ത്രക്രിയ ഇനി തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും

തളിപ്പറമ്പ്: തിമിര ശസ്ത്രക്രിയക്ക്തക്രിയക്ക് പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഒരുങ്ങി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ ഓഫ്താല്‍മിക് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളോടുകൂടിയ നേത്ര വിഭാഗം ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം ഇന്നലെ … Read More

കെ.സി.തങ്കമണി(71)നിര്യാതയായി.

മയ്യില്‍: വള്ളിയോട്ട് മണിമന്ദിരത്തില്‍ കെ.സി.തങ്കമണി (71) നിര്യാതയായി. ഭര്‍ത്താവ്: പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട:സബ്ബ് ഇന്‍സ്‌പെക്ടര്‍, കേരള പോലീസ്). അമ്മ : കെ.സി.ജാനകി. അച്ഛന്‍ പരേതനായ ഒ.ടി.ബാലകൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: കെ.സി.ഉഷ (അധ്യാപിക, കാടാച്ചിറ എച്ച്.എസ്.എസ്) കെ.സി.ജിഷ (അസി.മാനേജര്‍ കെ.എസ്.എഫ്.ഇ. കാള്‍ടെക്‌സ് ബ്രാഞ്ച്), … Read More

പതിനേഴ്കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 75,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയെ ഏഴ് വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വയനാട് തൊണ്ടര്‍നാട് കോറോത്തെ പോയിറ്റിക്കല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ കെ.സി.വിജേഷ്(25)നെയാണ് ശിക്ഷിച്ചത്. രണ്ടാം പ്രതി പുല്‍പ്പള്ളി പാതിരിയിലെ കുന്നത്ത് … Read More

പാതിവില തട്ടിപ്പ്- പെരിങ്ങോത്തും പരാതി-18,48,000 രൂപ തട്ടിയെടുത്തു.

പെരിങ്ങോം: പാതിവില തട്ടിപ്പില്‍ 30 പേരില്‍ നിന്നായി 18,48,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍അനന്തുകൃഷ്ണന്‍, രാജാമണി, മഞ്ജുഷ എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോല്‍ കുളവയലിലെ കല്ലേന്‍ വീട്ടില്‍ കെ.ജിഷയുടെ(37)പരാതിയിലാണ് കേസ്. 2024 ജൂലായ് 8 ന് 60,000 രൂപ സ്‌ക്കൂട്ടര്‍ ലഭിക്കുന്നതിനായി … Read More

അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 12 വയസുള്ള കുട്ടിയടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. … Read More

പകുതിവില തട്ടിപ്പ്-തളിപ്പറമ്പിലെ സുബൈറിന്റെ പേരില്‍ കുടിയാന്‍മലയിലും കേസ്.

കുടിയാന്‍മല: പകുതിവിലക്ക് സ്‌ക്കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച്  തട്ടിപ്പ് നടത്തിയ തളിപ്പറമ്പിലെ സീഡ് സൊസൈറ്റി സെക്രട്ടെറി സുബൈറിനെതിരെ കുടിയാന്‍മലയിലും കേസെടുത്തു. ഇന്നലെ പരിയാരം പോലീസും സുബൈറിന്റെ പേരില്‍ കേസെടുത്തിരുന്നു. അനന്തുകൃഷ്ണന്‍, രാജാമണി എന്നിവരും കേസില്‍ പ്രതികളാണ്. നടുവില്‍ മണ്ടളത്തെ കല്ലെടുക്കനാനിക്കല്‍ സില്‍വി(37)ന്റെ … Read More