ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ തടഞ്ഞു–അധികൃതരെ കാണാതെ പോവില്ലെന്ന് പ്രസിഡന്റ്

പരിയാരം: നവജാതശിശുവിന്റെ തുടയില്‍ സൂചി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധികൃതരെ കാണാനെത്തിയ ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത് വലിയപ്രതിഷേധത്തിന് ഇടയാക്കി. തല്‍സമയം ഭരണവിഭാഗം ഓഫീസിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദറിനെ … Read More

ഷാന്‍ജോ അഗസ്റ്റിന്‍(51) നിര്യാതനായി.

പുലിക്കുരുമ്പ: പ്രൊഫഷനല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ് യൂണിയന്‍ (എ.പി.പി.സി.യു) സംസ്ഥാന പ്രസിഡന്റ് ആലുവാലില്‍ ഷാന്‍ജോ അഗസ്റ്റിന്‍(51) നിര്യാതനായി. പുലിക്കുരുമ്പ സ്വദേശിയും തളിപ്പറമ്പിലെ ഫ്രണ്ട്‌സ് പ്രോഗ്രാം ഏജന്‍സി ഉടമയുമാണ്. ഭാര്യ: ബിന്ദു. മകന്‍: ആല്‍ബര്‍ട്ട്.( വിദ്യാര്‍ത്ഥി). ശവസംസ്‌ക്കാരം ഇന്ന് രാവിലെ 10-ന് പുലിക്കുരുമ്പ സെന്റ് … Read More

ദേശീയപാത നിര്‍മ്മാണത്തിനെത്തിയ ക്രെയിന്‍ മോഷ്ടിച്ചു കടത്തി.

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിന്‍ മോഷ്ടിച്ചു കടത്തിയതായി പരാതി. 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഇന്നലെ പുലര്‍ച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം … Read More

രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവരാണോ? മൂന്നുമാസത്തിനിടെ ഒരിക്കലെങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ കട്ടാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം സെക്കന്‍ഡറി സിമ്മുകള്‍ സജീവമായി നിലനിര്‍ത്തുന്നതിനു ട്രായ് ചട്ടങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് കൂടുതലും. ഒരു സിം പതിവായി കോള്‍ ചെയ്യുന്നതിനുള്‍പ്പെടെ ഉപയോഗിക്കുന്നു. മറ്റൊന്ന് അടിയന്തര സാഹചര്യങ്ങളില്‍ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവയാകും. ഒരു പക്ഷെ നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതിന് രണ്ട് സിമ്മുകള്‍ ഉപയോഗിക്കുന്നവരും കാണും. രണ്ടാമത്തെ സിം … Read More

വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയ അരീക്കമല ഉന്നതി സ്വദേശി ചപ്ലി വീട്ടില്‍ സി.കെ.അനീഷ്(42) ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുവായ ചപ്ലി … Read More

സര്‍ക്കാര്‍ ഇടതുപക്ഷ നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുത്: എ.കെ.എസ്.ടി.യു

തളിപ്പറമ്പ്:പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍, ഡി.എ കുടിശിക അനുവദിക്കല്‍, ശമ്പള പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) ജില്ലാ … Read More

ചെറുതാഴത്ത് ചീരകൃഷി വിളവെടുപ്പ്

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് ഓഫീസ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഗേറ്റിന് ഇരുവശവും കൃഷി ചെയ്ത ചീര വിളവെടുത്തു. വിളവെടുത്ത ചീരയില അടുത്ത ദിവസങ്ങളില്‍ അംഗന്‍വാടിയിലെ കുട്ടികളുടെ ഭക്ഷണത്തില്‍ ഉപയോഗപ്പെടുത്തും. സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഗേറ്റിന് ഇരുവശവും സൗന്ദര്യവല്‍ക്കരണത്തിന്റ ഭാഗമായി ചെറുതാഴം കാര്‍ഷിക … Read More

തമ്പാനൂരിലെ ഹോട്ടലില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍ തൂങ്ങിമരിച്ചനിലയില്‍

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍ തൂങ്ങിമരിച്ചനിലയില്‍. മഹാരാഷ്ട്ര പൂനെ എസ്-2 മടോശ്രീ അപ്പാര്‍ട്ട്‌മെന്റ് ദത്ത് വിഹാര്‍ സൊസൈറ്റി ഷിക്കാര്‍പ്പൂര്‍ സ്വദേശികളായ ദത്താത്രയ് കോണ്ടിബ ബംനെ(45)  മുക്ത(42) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. തമ്പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള … Read More

ഗോപി കൂവോടിന്റെ രണ്ടാമത്തെ പുസ്തകം: പ്രകാശനം ഇന്ന്

തളിപ്പറമ്പ്: പായല്‍ ബുക്‌സ് പബ്ലിഷ് ചെയ്യുന്ന ഗോപി കൂവോടിന്റെ 2-ാമത്തെ പുസ്തകം പ്രവാസം-കനലും കുളിരും ഇന്ന് 19 ഞായറാഴ്ച രാവിലെ 9 30 ന് പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് സൗത്ത് നേതൃത്വത്തില്‍ കുറ്റിക്കോല്‍ മാനവ സൗഹൃദ മന്ദിരത്തില്‍ വച്ച് പ്രകാശനം … Read More

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

പഴയങ്ങാടി: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ഏഴോം ചെല്ലരിയന്‍ വീട്ടില്‍ സി.എച്ച്.സുരേഷിന്റെ മകള്‍ അനുശ്രീ(22)നെയാണ്  ഇന്നലെ രാവിലെ 9.40 മുതല്‍ കാണാതായത്. വീട്ടില്‍നിന്നും പഴയങ്ങാടിയിലെ യൂനിവാക്ക് എന്ന സ്ഥാപനത്തിലേക്ക് ക്ലാസിന് പോകുന്നതായി പറഞ്ഞ് പുറത്തുപോയതില്‍ പിന്നെ തിരികെ വന്നില്ലെന്ന പിതാവ് … Read More