വാഹനാപകടങ്ങള്‍ കുറക്കണം നടപടികളുമായി കണ്ണൂര്‍ റൂറല്‍ പോലീസ്‌മേധാവി അനൂജ് പലിവാള്‍ ഐ.പി.എസ്.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ബസ്സുകളുടെ മല്‍സരയോട്ടം ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് മേധാവി വിളിച്ചുചേര്‍ത്ത സ്വകാര്യ ബസുടമകളുടെ യോഗത്തില്‍ നിര്‍ദ്ദേശമായി. ബസ്സുകള്‍ സമയനിഷ്ട പാലിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി … Read More

മെഡിക്കല്‍ കോളേജ് കയ്യേറ്റം അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ പൊതുതാല്പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

പരിയാരം: കണ്ണൂര്‍ ഗവ.മഡിക്കല്‍ കോളേജിലെ ചാച്ചാജി വാര്‍ഡ് കൈയേറ്റത്തെതിരെ എച്ച്.ഡി.എസ് മെമ്പറായിരുന്ന അഡ്വ.രാജീവന്‍ കപ്പച്ചേരി നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ ജില്ലാ കലക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നത് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലും തുടര്‍ന്നിരുന്നു. ഹരജിയില്‍ കളക്ടറുടെ വിശദമായ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന്.

തളിപ്പറമ്പ്: നവംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതിയുടെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

സിപിഎം വനിതാനേതാവിന്റെ ചുണ്ടില്‍ വടികൊണ്ട് കുത്തിയ ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: സി.പി.എം വനിതാ നേതാവും നഗരസഭാ കൗണ്‍സിലറുമായ ബി.സുഭാഗ്യത്തിന്റെ(63) ചുണ്ടില്‍ വടികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് കണ്ടാലറിയാവുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ പി.പി.ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോല്‍ പ്രതിഷേധവുമായി എത്തിയ ലീഗ് പ്രവര്‍ത്തകരില്‍ ഒരാള്‍ കൊടി … Read More

ചുഴലി പൊള്ളയാട്ടെ സി.കെ.ഇബ്രാഹിം(67)നിര്യാതനായി.

ചുഴലി: ചുഴലി പൊള്ളയാട്ടെ ചെറുകുന്നോന്റകത്ത് സി.കെ. ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: ആയിഷ കൊവ്വല്‍ പുതിയ പുരയില്‍. മക്കള്‍: അയ്യൂബ്, യഹ്യ, ജംഷീറ, റഹിയാനത്ത്. മരുമക്കള്‍: മനാഫ്, ഷാഹുല്‍ ഹമീദ്, റഷീമ, ഷിഫാന. സഹോദരങ്ങള്‍: ആലി (പഴയങ്ങാടി), അബു (പടേന), ഉമ്മര്‍ … Read More

തളിപ്പറമ്പുകാരായ രണ്ടുപേരില്‍ നിന്ന് ഹൈറിച്ച് 37,30,000 തട്ടിയെടുത്തു.

തളിപ്പറമ്പ്: ഹൈറിച്ചിനെതിരെ തളിപ്പറമ്പ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊറാഴ കാനൂലിലെ ചെന്നക്കണ്ടത്തില്‍ വീട്ടില്‍ സി.കെ.വിനീഷിന്റെ(44) പരാതിയിലാണ് തൃശൂര്‍ ആസ്ഥാനമായി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. ദാസന്‍ പ്രതാപന്‍, ശ്രീന പ്രതാപന്‍, ഗൗതം, രാജേഷ്, സനല്‍ എന്നിവര്‍ക്കെതിരെകേസ്. … Read More

കോള്‍ത്തുരുത്തിയില്‍ വയോധിക തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പറശിനിക്കടവ് കോള്‍ത്തുരുത്തിയിലെ അയ്യമ്മാണ്ടി എ.യശോദ(68)നെയാണ് ഇന്നലെ വൈകുന്നേരം 6.45 ന് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എം.അന്‍വറാണ്(44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്. സഹോദരന്‍ സാഹിര്‍(40)ഇന്നലെ മരിച്ചിരുന്നു. അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് … Read More

പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം-അമ്മയും മാതാപിതാക്കളും അറസ്റ്റില്‍.

തൊടുപുഴ: രണ്ടര മാസം മുന്‍പ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റിലായി. ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു (27), ചിഞ്ചുവിന്റെ മതാപിതാക്കളായ ശലോം (64), ഫിലോമിന (56) … Read More

പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി.എഫ്.ഫ്രാന്‍സിസ് വൈദ്യര്‍(86)നിര്യാതനായി.

തളിപ്പറമ്പ്: പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി എഫ് ഫ്രാന്‍സിസ് വൈദ്യര്‍ തൈപ്പാടത്ത് (86) നിര്യാതനായി. പുഷ്പഗിരിയില്‍ താമസക്കാരനായ ഇദ്ദേഹം ഉളിക്കല്‍ തൈപ്പാടത്ത് കുടുംബാഗമാണ് (എറണാകുളം കടവന്ത്ര ചെറുതോടത്ത് തൈപ്പോടത്ത് ). ആയുര്‍വേദ, കളരി, മര്‍മ്മ ചികിത്സ വിദഗ്ധനായിരുന്നു. അരനൂറ്റാണ്ട് കാലത്തോളം തളിപ്പറമ്പ് … Read More