നൃത്താഞ്ജലി നൃത്തവിദ്യാലയത്തിന് നല്‍കിയ അനധികൃത വൈദ്യുതി കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി.

തളിപ്പറമ്പ്: നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ അനധികൃത വൈദ്യുത കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി. തളിപ്പറമ്പ് സിലാന്റ് കോപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന നൃത്ത വിദ്യാലയത്തിന് 2024 ജനുവരിയില്‍ നല്‍കിയ വൈദ്യുത കണക്ഷനാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.  അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്ന T MC XVII 2400 … Read More

കുപ്രസിദ്ധ മോഷ്ടാവ് ബെണ്ടിച്ചോര്‍ രതീഷ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായി.

വെള്ളരിക്കുണ്ട്: കുപ്രസിദ്ധ മോഷ്ടാവിനെ മോഷണം നടന്ന് 48 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പൊക്കി വെള്ളരിക്കുണ്ട് പോലീസ്. പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന ബെണ്ടിച്ചോര്‍ രതീഷിനെ(67)യാണ് വെള്ളരിക്കുണ്ട് എസ്.ഐ.എം.വി.ശ്രീദാസന്‍ അറസ്റ്റ് ചെയ്തത്. പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നിന്ന് … Read More

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മൂന്ന് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശിക്ക് 3 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തയ്യില്‍ മരക്കാര്‍ കണ്ടി കാക്കാതോട് വലയിലെ അന്‍മോലില്‍ പി.കെ.നസീറിനെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. … Read More

ഭാരത് ബന്ദ്: ചെറുവത്തൂരില്‍ അഞ്ച് ബന്ദനുകൂലികള്‍ അറസ്റ്റില്‍

ചന്തേര: ഭാരത് ബന്ദിന്റെ ഭാഗമായി ദേശീയപാതയില്‍ ചെറുവത്തൂരില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. ഇന്ന് രാവിലെ ഒന്‍പതരയോടെ ചന്തേര എസ്.ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ചെറുവത്തൂര്‍ മുസ്ലിംപള്ളിക്ക് സമീപം വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച ഇവരെ അറസ്റ്റ് ചെയ്തത്. ചീമേനി … Read More

ബ്രോക്കര്‍ കലഹം— വനിതാ വിവാഹ ബ്രോക്കറെ മര്‍ദ്ദിച്ചതിന് കേസ്.

ചെറുവത്തൂര്‍: വനിതാ വിവാഹബ്രോക്കറെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് പുരുഷ ബ്രോക്കറുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു. കയ്യൂര്‍ ക്ലായിക്കോട് മുഴക്കോം സ്വദേശി കുണ്ടത്തില്‍ വീട്ടില്‍ പി.എന്‍.രോഹിണിയുടെ(48)പരാതിയിലാണ് രമേശന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തത്തത്. രോഹിണി കാണിച്ചുകൊടുത്ത പെണ്‍കുട്ടിയെ രമേശന്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തത് ചോദ്യം ചെയ്ത … Read More

തളിപ്പറമ്പ് നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പത്താംക്ലാസ് വിദ്യാര്‍ത്ഥികളും പട്ടാപ്പകല്‍ നടുറോഡില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരം ബസ്റ്റാന്റ് പരിസരത്തെ മില്‍മാ ബൂത്തിന് സമീപത്താണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം 10-ക്ലാസില്‍ നിന്നും വിജയിച്ച് ഇപ്പോള്‍ മറ്റൊരു സ്‌ക്കൂളില്‍ പ്ലസ് വണ്ണിന് … Read More

സ്വര്‍ണ്ണവില ഉയര്‍ന്നു-പവന് ഇന്ന് 400 രൂപ കൂടി-ഒരു പവന് 53,680.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് 53,360 രൂപ ഭേദിച്ചും മുന്നേറിയത്. നിലവില്‍ 53,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു … Read More

കുടുംബശ്രീ വായ്പ തിരിച്ചടക്കാത്ത ഭര്‍ത്താവിനെ ഭാര്യയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചു.

ചന്തേര: കുടുംബശ്രീയില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാത്തിന് ഭാര്യ ഉള്‍പ്പെടയുള്ള സംഘം ഭര്‍ത്താവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റാന്‍ വില്ലയില്‍ കെ.ജി.അക്ബറിനാണ് ഇരുമ്പുവടി കൊണ്ട് മര്‍ദ്ദനമേറ്റത്. 16 ന് വൈകുന്നേരം 5.45 ന് വടക്കേകൊവ്വലില്‍ … Read More

കഞ്ചാവ്ബീഡി വലിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.

വെള്ളരിക്കുണ്ട്: കഞ്ചാവ് ബീഡിവലിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്. ഇന്നലെ വൈകുന്നേരം പട്രോളിങ്ങിനിടെ വെള്ളരിക്കുണ്ട് എസ്.ഐ എം.വി.ശ്രീദാസന്‍, സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. മാലോത്ത് ചമ്പക്കുളത്തെ ഉഴുന്ന്പാറ വീട്ടില്‍ ക്രിസ്റ്റോ ജോര്‍ജ് തോമസ്(19)നെ മാലോത്ത് അച്ചന്‍കല്ലില്‍ … Read More

കുട്ടി കാറോടിച്ചു: ആര്‍.സി ഉടമയുടെ ഭാര്യക്ക് പണികിട്ടി.

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയതിന് ആര്‍.സി. ഉടമയുടെ ഭാര്യയുടെ പേരില്‍ കേസെടുത്തു. കാസര്‍ഗോഡ് വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ കെ.അജിതയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5.30 ന് നടന്ന വാഹനപരിശോധനയിലാണ് സംഭവം. മുട്ടത്തൊടി ചിന്‍മയ സ്‌ക്കൂളിന് മുന്‍വശത്ത് വെച്ച് പ്രായപൂര്‍ത്തിയാവാത്ത … Read More