ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍-പിലാത്തറ റോട്ടറി ക്ലബ്ബ് റിപ്പബ്ലിക്ക്ദിന ക്വിസ് മല്‍സരം.

പിലാത്തറ: വിദ്യാര്‍ത്ഥികളുടെ ചരിത്രബോധവും, പൗരബോധവും വളര്‍ത്തുക എന്ന ഉദ്യേശശുദ്ധിയോടെ ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ പിലാത്തറ റോട്ടറി ക്ലബുമായി ചേര്‍ന്ന് റിപ്ലബ്ലിക് ദിന ക്വിസ് മത്സരം നടത്തുന്നു. പിലാത്തറയിലും പരിസരങ്ങളിലുമുള്ള എല്‍.പി, യൂ.പി വിഭാഗങ്ങളിലെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 സ്‌കൂളുകളെ … Read More

പ്രജീഷിന്റെ ഓര്‍മ്മദിനത്തില്‍ ഐ.ആര്‍.പി.സിക്ക് സഹായം.

മാതമംഗലം: അകാലത്തില്‍ പൊലിഞ്ഞ മാതമംഗലത്തെ പ്രജീഷിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കൂട്ടുകാര്‍ മാത്തില്‍ ഐ.ആര്‍.പി.സി സാന്ത്വന വയോജന കേന്ദ്രത്തിലെത്തി ധനസഹായം നല്‍കി. മാതമംഗലം അനീഷില്‍ നിന്നും സാന്ത്വന കേന്ദ്രം സെക്രട്ടരി കെ.വി.പവിത്രന്‍ ധനസഹായം ഏറ്റുവാങ്ങി. ഹരിത രമേശന്‍ പ്രസംഗിച്ചു.  

ജനരോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച് നടത്തി പന്നിയൂര്‍ വില്ലേജ് യു.ഡി.എഫ് കമ്മറ്റി.

തളിപ്പറമ്പ്: യു.ഡി.എഫ് പന്നിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.ടി.സി-പൂമംഗലം-പന്നിയൂര്‍-പടപ്പേങ്ങാട് റോഡിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പന്നിയൂരില്‍ നിന്നും ചവനപ്പുഴയിലേക്ക് വമ്പിച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പന്നിയൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡി സി.സി സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.നാസര്‍ പന്നിയൂര്‍ … Read More

ചന്തപ്പുരയിലെ തെയ്യം മ്യൂസിയം യാഥാര്‍ത്ഥ്യമാക്കും-മന്ത്രി കടന്നപ്പള്ളി.

പിലാത്തറ: സംസ്ഥാന മ്യൂസിയം വകുപ്പിന് കീഴില്‍ ചന്തപ്പുരയില്‍ പ്രഖ്യാപിച്ച തെയ്യം മ്യൂസിയം യഥാര്‍ത്ഥ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖാ-മ്യൂസിയം വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ കടന്നപ്പള്ളിക്ക് ജന്മനാട്ടില്‍ നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ കണ്ടോന്താറില്‍ … Read More

മാലിന്യനിക്ഷേപകന്റെ ഫോട്ടോയെടുത്ത് വിവരം കൈമാറിയതിന് 1500 രൂപ പാരിതോഷികം.

പിലാത്തറ: അഴീക്കോട് നിന്നും മാലിന്യം തള്ളാന്‍ കടന്നപ്പള്ളിയില്‍ എത്തിയ ആളുടെ ഫോട്ടോയെടുത്ത് പഞ്ചായത്തിന് നല്‍കിയ യിവാവിന് 1500 രൂപ പാരിതോഷികം നല്‍കി പഞ്ചായത്ത് അധികൃതര്‍. സ്ഥിരമായി വണ്ണാത്തിപുഴയുടെ പഴയ പാലത്തിനടിയില്‍ മാലിന്യം വലിച്ചെറിയുന്ന അഴീക്കോട് സ്വദേശി നാസറാണ് കുടുങ്ങിയത്. പഞ്ചായത്ത് അധികൃതര്‍ … Read More

പിണറായി വിജയനും കേന്ദ്രസര്‍ക്കാറിനും ഇടയിലെ ഇടനിലക്കാരന്‍ മന്ത്രി വി.മുരളീധരന്‍.-വി.ഡി.സതീശന്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരിനും ഇടയിലെ ഇടനിലക്കാരന്‍ കേന്ദ്രമന്ത്രി വി.മുരളീധരനനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്ന് തെളിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നില്ലെന്നും വി.ഡി.സതീശന്‍ ചോദിച്ചു. എല്ലാ കേസുകളിലും പിണറായി-സംഘപരിവാര്‍ … Read More

ടി ടി കെ ദേവസ്വത്തിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം: സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡിലെ രാഷ്ട്രീയകളികള്‍ അവസാനിപ്പിക്കണമെന്ന് ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗാഗാധരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നോമിനികളായ പാരമ്പര്യേതര ട്രസ്റ്റിമാരുടെ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി ഇത്തവണയും തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രോത്സവ ആഘോഷത്തില്‍ ശ്രീകൃഷ്ണ സേവാ സമിതിക്ക് പ്രവര്‍ത്തനാനുമതിനല്‍കിയില്ലെന്ന് … Read More

പാലിയേറ്റീവ്ദിന സന്ദേശറാലിയും കുടുംബസംഗമവും

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെയും തളിപ്പറമ്പ് ഗവ.താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഐ.എം.എയുടെ സഹകരണത്തോടെ പാലിയേറ്റീവ് ദിന സന്ദേശറാലിയും കുടുംബ സംഗമവും നടത്തി. റാലിയില്‍ നഗരസഭാ ചെയര്‌പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയും കൗണ്‍സിര്‍മാരും പങ്കെടുത്തു. മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലേയും സീതി സാഹിബ് ഹയര്‍ സെക്കന്റയി … Read More

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം ബാലന് ഇന്ന് 86 വയസ്.

മലയാളത്തിലെ ആദ്യത്തെ സബ്ദചിത്രം ബാലന്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 86 വര്‍ഷം തികയുന്നു. 1938 ജനുവരി 19 നാണ് സിനിമ റിലീസ് ചെയ്തത്. മോഡേണ്‍ തിയറ്റേഴ്‌സിന് വേണ്ടി ടി.ആര്‍.സുന്ദരം നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് കറാച്ചി സ്വദേശിയായ എസ്.നെട്ടാണിയാണ്.   ശ്യാമള … Read More

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്- നിയമനങ്ങളില്‍ തങ്ങളെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്പിലെ സഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ സംബന്ധിച്ച് തളിപ്പറമ്പ് നിയോജകണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭിപ്രായം തേടണമെന്ന് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഒഴിവുള്ള തസ്തികകളില്‍ നിയമനത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനോട് ആവശ്യപ്പെടാനും … Read More