കൈക്കൂലിക്കാരന്‍ സപ്ലൈ ഓഫീസര്‍ ജനുവരി 10 വരെ ജയിലില്‍.

തളിപ്പറമ്പ്: കൈക്കൂലിക്കാരനായ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനിലിനെ ജനുവരി 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ സബ്ജയിലിലടച്ചു. ഇന്നലെ വൈകുന്നേരം ഒരു അപേക്ഷകനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങവെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായ … Read More

പിലാത്തറ റോട്ടറിക്ലബ്ബിന്റെ ഭിന്നശേഷി സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്.

പിലാത്തറ: ഭിന്നശേഷി സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് കൈത്താങ്ങ്-2023-24 വ്യാഴാഴ്ച്ച 28 ന് രാവിലെ 10ന് എരിപുരം ഗവ.ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്. … Read More

റൂറല്‍ പോലീസ് എസ്.പി.സി സഹവാസക്യാമ്പ് ആരംഭിച്ചു.

പിലാത്തറ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കണ്ണൂര്‍ റൂറല്‍ ജില്ല സഹവാസ ക്യാമ്പ് -ഫോമോ- 23 ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു. റൂറല്‍ ജില്ല പോലീസ് മേധാവി എം. ഹേമലത ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.പി.ഷിജു അധ്യക്ഷത … Read More

മാഹിമദ്യവുമായി കെ.പി.റിയാസ് അറസ്റ്റില്‍.

ശ്രീകണ്ഠാപുരം: ഇരിക്കൂര്‍ ടൗണിലെ പ്രധാന മാഹിമദ്യ വില്‍പ്പനക്കാരനായ യുവാവ് അഞ്ച് ലിറ്റര്‍ പുതുച്ചേരി മദ്യം സഹിതം എക്‌സൈസ് കസ്റ്റഡിയില്‍. ക്രിസ്തുമസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.സി. വാസുദേവന്റെ നേതൃത്വത്തില്‍ മാമാനം, പെരുവളത്ത്പറമ്പ്, ഇരിക്കൂര്‍ … Read More

അമ്മതന്‍ മുലപ്പാല്‍ അമൃതം-പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രസവിച്ച തെരുവ് പട്ടിയുടെ മുലകുടിക്കാന്‍ തിരക്കുകൂട്ടുന്ന കുഞ്ഞുങ്ങള്‍-മെഡിക്കല്‍കോളേജിലെ ആര്‍ട്ടിസ്റ്റ് മോഹനന്‍ പകര്‍ത്തിയ ഫോട്ടോ.

മൂന്ന് ലക്ഷം പിഴ ഒഴിവാക്കാന്‍ 25,000 ചോദിച്ചു-10,000 കൊടുത്തു-വീണ്ടും ഭീഷണി-ഒടുവില്‍ അകത്തായി.

തളിപ്പറമ്പ്: കൈക്കൂലി വാങ്ങിയ താലൂക്ക് സപ്ലൈ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ കാടാച്ചിറ സ്വദേശി പി.കെ.അനില്‍(55)നെയാണ് ഇന്ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നത് … Read More

കൈക്കൂലി വാങ്ങിയ സപ്ലൈ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി.

തളിപ്പറമ്പ്: കൈക്കൂലി വാങ്ങിയ സപ്ലൈ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. തളിപ്പറമ്പ് സബ്ലൈ ഓഫീസര്‍ അനില്‍കുമാറിനെയാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റിത്തരാമെന്ന് പറഞ്ഞ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് … Read More

കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: ഗോപി കൂവോട് രചിച്ച കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. മുന്‍ എം.എല്‍.എ എം.വി.ജയരാജന്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി.ഭാസ്‌ക്കരപൊതുവാള്‍ ടി.ബാലകൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമീണ കലാസമിതി സെക്രട്ടറി വി.ഷാജി അധ്യക്ഷത … Read More

അനുഗ്രഹം തേടി കടന്നപ്പള്ളി കടന്നപ്പള്ളിയിലെത്തി.

പിലാത്തറ: നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതിവ് പോലെ ഇത്തവണയും സത്യപ്രതിജ്ഞക്ക് മുമ്പായി ഗുരുനാഥന്റെയും സപ്രവര്‍ത്തകരുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ജന്മനാടായ കടന്നപ്പള്ളിയില്‍ എത്തി. ഇന്ന് കാലത്ത് ചന്തപ്പുരയില്‍ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കണ്ടോന്താര്‍ ഇടമന … Read More

ജീവനക്കാരന്‍ ആഘോഷഉറക്കത്തില്‍-വെള്ളം കയറി വീടുകള്‍ക്ക് നാശനഷ്ടം.

  തളിപ്പറമ്പ്: ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ ആടിക്കുംപാറ ടാങ്ക് ഓഫ് ചെയ്യാന്‍ മറന്നു, വെള്ളം ഇരച്ചെത്തി മൂന്ന് വീടുകളില്‍ വെള്ളം കയറി, കനത്ത നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജനവാസപ്രദേശമായ ആടിക്കുംപാറയിലെ ഉയര്‍ന്ന സ്ഥലത്തുള്ള ടാങ്കിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ടാങ്ക് … Read More