മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍റൂമിലേക്ക് പി.പി.ഷാജിയുടെ വക കമ്പ്യൂട്ടര്‍ സംഭാവന.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍റൂമിലേക്ക് കമ്പ്യൂട്ടര്‍ സംഭാവന ചെയ്ത് പി.പി.ഷാജി മാതൃകയായി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗഹാര്‍ദ്ദപരമായി തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായിട്ടാണ് പുതിയ കണ്‍ട്രോള്‍റൂം ആരംഭിക്കുന്നത്. ജൂലായ്മാസത്തില്‍ ആരോഗ്യവകുപ്പ്മന്ത്രിയെക്കൊണ്ട് ഇത് ഉദ്ഘാടനം ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ് … Read More

പനി ബാധിച്ച് മൂന്നുവയസുകാരി മരിച്ചു.

പരിയാരം: പനി ബാധിച്ച് 3 വയസ്സുള്ള കുട്ടി മരണപ്പെട്ടു. ഏര്യം വിദ്യാമിത്രം സ്‌ക്കൂളിന്‌സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകള്‍ അസ്‌വാ ആമിനയാണ് മരണപ്പെട്ടത്. കഴിഞ്ഞ 15-ദിവസമായി പരിയാരത്തെ കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. മാതാവ്: … Read More

ആദിവാസി കോളനികളില്‍ റൂറല്‍ പോലീസ്‌മേധാവി എം.ഹേമലത സന്ദര്‍ശനം നടത്തി-തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.

കേളകം: ജനമൈത്രി ട്രൈബല്‍ പൊലീസിങ്ങിന്റെ ഭാഗമായി കേളകം പോലീസ് പരിധിയിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലെ വനമേഖലകളോട് ചേര്‍ന്ന ട്രൈബല്‍ കോളനികളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് സന്ദര്‍ശനം നടത്തി. കൊട്ടിയൂര്‍ പഞ്ചായത്തിലെ മേലെ പാല്‍ചുരം, താഴെ പാല്‍ചുരം … Read More

എം.രാജീവന്‍(51)നിര്യാതനായി.

തളിപ്പറമ്പ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററുമായ തളിപ്പറമ്പിലെ എം.രാജീവന്‍(51)നിര്യാതനായി. നേരത്തെ തളിപ്പറമ്പില്‍ ദീര്‍ഘകാലം ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുലേഖ. മക്കള്‍: ശ്രീരാജ്, ശ്യാംരാജ്. തടിക്കടവ് സ്വദേശിയാണ്.  

മകളുടെ വിവാഹതലേന്ന് അച്ഛനെ കാമുകന്‍ അടിച്ചുകൊന്നു

വര്‍ക്കല: മകളുടെ വിവാഹദിനത്തില്‍ അച്ഛനെ വെട്ടിക്കൊന്നു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷിമിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തും സംഘവുമാണ് കൊല നടത്തിയത്. ഇവര്‍ പുലര്‍ച്ചെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസിയും … Read More

വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടയില്‍ കരാര്‍ തൊഴിലാളിക്ക് ഷോക്കേറ്റു-അതീവ ഗുരുതരം.

പരിയാരം: വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന് ഷോക്കേറ്റ് ഗുരുതര പരിക്ക്. അസം സ്വദേശി സോയോബ്(28) നാണ് പരിക്ക്. ഇന്ന് വൈകുന്നേരം കോരന്‍പീടിക എച്ചില്‍മൊട്ടയിലായിരുന്നു അപകടം. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച സോയോബിനെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ജൂലായ്-5 ബുധനാഴ്ച്ച.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ ജൂലായ് മാസം ചേരേണ്ട താലൂക്ക് വികസനസമിതി യോഗം ബൂധനാഴ്ച്ച(ജൂലായ്-5) രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

അന്തര്‍ദേശീയ എം.എസ് എം.ഇ ദിനം ആചരിച്ചു.

തളിപ്പറമ്പ്:തൊഴിലവസരങ്ങള്‍ കൂട്ടാനും, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും, സാമ്പത്തിക അഭിവൃദ്ധിക്കും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച അനിവാര്യമാണെന്ന് കാനാറാ ബാങ്ക് എറണാകുളം റീജിയണ്‍ മുന്‍ മേധാവി സി.സത്യനാരായണന്‍. റുഡ്‌സെറ്റ്ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ എം.എസ്.എം.ഇ ദിനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ സ്വയം തൊഴില്‍ … Read More

സുബിന്റെ മരണം-അടിമുടി ദുരൂഹത-കാരണമറിയാതെ വീട്ടുകാരും നാട്ടുകാരും.

കണ്ണാടിപ്പാറ: തൃക്കരിപ്പൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത വിളക്കന്നൂര്‍ കണ്ണാടിപ്പാറ സ്വദേശി വടക്കേടത്ത് സണ്ണി ഏബ്രഹാമിന്റെ മകന്‍ വി.എം.സുബിന്‍ സണ്ണി(29)യുടെ മരണകാരണമാറിയാതെ വീട്ടുകാരും നാട്ടുകാരും. സുബിന് ആത്മഹത്യ ചെയ്യേണ്ടതായ കാരണങ്ങളൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ആത്മഹത്യാകുറിപ്പികളൊന്നും മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ചന്തേര … Read More

സി.വി.ജയചന്ദ്രൻ റുഡ് സെറ്റ് ഡയരക്ടർ.

തളിപ്പറമ്പ്: കാനറാ ബാങ്കിൻ്റെയും ധർമ്മസ്ഥല ശ്രീമഞ്ജുനാഥേശ്വര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന കേന്ദ്രമായ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്ടറായി കാനറാ ബാങ്ക് സീനിയർ മാനേജരും, തളിപ്പറമ്പ് സ്വദേശിയുമായ സി.വി.ജയചന്ദ്രൻ ചാർജെടുത്തു. ജൂനിയർ ചേംബർ ഇന്റർനാഷണൽ … Read More