ബോര്‍ഡ് പൊട്ടി താഴ്ന്നു-തലനാരിഴക്ക് അപകടം ഒഴിവായി-

പരിയാരം: കനത്ത കാറ്റിലും മഴയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ കൂറ്റന്‍ ബോര്‍ഡ് പൊട്ടി താഴ്ന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോളേജ് പ്രവേശനകവാടത്തിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡാണ് പൊട്ടിയത്. ഇത് താഴെ പോര്‍ട്ടിക്കോയിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും കൂടിനില്‍ക്കുന്ന ഇവിടെ ബോര്‍ഡ് പൂര്‍ണമായും … Read More

കുണ്ടുങ്കര ഇല്ലത്ത് തങ്കമണി അന്തര്‍ജനം(77)നിര്യാതയായി.

പിലാത്തറ: കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപം കുണ്ടുങ്കര ഇല്ലത്ത് തങ്കമണി അന്തര്‍ജനം (77) നിര്യാതയായി. കുണ്ടുങ്കര  ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. വില്യാപ്പള്ളി എറാഞ്ചേരി ഇല്ലത്ത് പരേതനായ രുദ്രന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജ്ജനത്തിന്റെയും മകളാണ്. മകള്‍: ശ്രീജ. മരുമകന്‍: കൃഷ്ണപ്രസാദ് … Read More

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേര്‍ പയ്യന്നൂരില്‍ പിടിയില്‍.

പയ്യന്നൂര്‍: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെ 9:45 മണിയോടെയാണ് പയ്യന്നൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പെരിന്തട്ട സ്വദേശി പി.എം.അഭിജിത്തിനെ(23) 400 മില്ലിഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. പയ്യന്നൂര്‍ എസ്.ഐ എം.വി. ഷിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നാണ് … Read More

തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു-രമേശന്‍ കോരഞ്ചിറത്ത് പ്രസിഡന്റ്, നോബിള്‍ എം.ജോര്‍ജ് സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവിഗുപ്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ഒ.വി.സനല്‍, ജോസ് മാസ്റ്റര്‍, അഡ്വ.കെ.ജെ.തോമസ്, ഷാജി ജോണ്‍, ഷാജി ജോസഫ്, എം.പി.സി.ഷിബു, രാകേഷ്, റീജ ഗുപ്ത, സിത്താര സനല്‍ എന്നിവര്‍ … Read More

ആധാര്‍-പാന്‍കാര്‍ഡ് സമയ പരിധി നീട്ടണം ജോസ് ചെമ്പേരി

കണ്ണൂര്‍: ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ സമയ പരിധി നീട്ടണമെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജന.സക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. അക്ഷയ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൃത്യമായി ലഭിക്കാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. … Read More

മുയ്യം എന്‍.എസ്.എസ് കരയോഗം കെട്ടിടം കട്ടിളവെപ്പ് കര്‍മ്മം കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു.

തളിപ്പറമ്പ്: എന്‍.എസ്.എസ് തളിപ്പറമ്പ് താലൂക്ക് യൂണിയനില്‍ പുതുതായി നിര്‍മ്മിക്കുന്ന മുയ്യം എന്‍ എസ് എസ് കരയോഗം കെട്ടിടത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ഇ.വി.രാജഗോപാലന്‍, വൈസ് പ്രസിഡന്റ് പി.പി.ശ്രീനിവാസന്‍, … Read More

നഗ്നതാ പ്രദര്‍ശനം പോക്‌സോ പ്രകാരം യുവാവ് റിമാന്‍ഡില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരംഅറസ്റ്റ് ചെയ്തു. നിര്‍മ്മാണതൊഴിലാളിയായ പാറോല്‍ സന്ദീപിനെയാണ്(35) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.    

മറ്റ് ലോകരാഷ്ടങ്ങളില്‍ നിന്ന് തൊഴില്‍തേടി ആളുകള്‍ ഇന്ത്യയിലെത്തുന്ന സ്ഥിതി വരാന്‍പോകുന്നു-എ.പി.അബ്ദുള്ളക്കുട്ടി.

തളിപ്പറമ്പ്: ഡിജിറ്റല്‍ സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ച നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, ഇന്നത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ മറ്റ് ലോക രാഷ്ട്രങ്ങളില്‍ നിന്ന് ഇങ്ങോട്ട് തൊഴില്‍തേടി യുവാക്കളുടെ ഒഴുക്ക് തന്നെ ഉണ്ടാവുമെന്ന് ബി.ജെ.പി.ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. ബി ജെ പി തൃച്ചംബരം ബൂത്ത് … Read More

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന്- കേരള കോണ്‍ഗ്രസ് (എം)

  ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിലില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആരോപിച്ചു. ജനവാസ മേഖലകള്‍ക്ക് സമീപമെത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചിട്ടും അവയെ വനത്തിനുള്ളിലേക്ക് തുരത്താന്‍ … Read More

മഴവെള്ള സംഭരണി ഉപയോഗശൂന്യം-ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സാക്കണമെന്ന് നാട്ടുകാര്‍.

പരിയാരം: മഴവെള്ളസംഭരണി ഉപയോഗശൂന്യമായി കാടുകയറി, ഷോപ്പിംഗ് കോംപ്ലക്‌സ് കം ബസ്റ്റാന്റാക്കി മാറ്റണമെന്ന ആവശ്യം ശക്തമായി. 2004 ലാണ് 50 ലക്ഷം രൂപ ചെലവഴിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ സഹകരണ ശതാബ്ദി സ്മാരകമായി ഒരു കോടി … Read More