ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു.

മാതമംഗലം: ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു. മാതമംഗലത്തെ പ്രജിഷ്(33) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വാടക വീട്ടില്‍ പ്രജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. വിജയന്‍-പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: നിവ്യ. മകള്‍: അല്‍ന. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് … Read More

വ്യാപാരി മേഖലയില്‍ കേരളാ വ്യാപാരി-വ്യവസായി സമിതിക്ക് അല്‍ഭുതകരമായ വളര്‍ച്ച-പി.എം.സുഗുണന്‍.

പിലാത്തറ: വ്യാപാര മേഖലയിലുള്ള മറ്റ് സംഘടനകളെ അപേക്ഷിച്ച് അല്‍ഭുതകരമായ വളര്‍ച്ചയാണ് വ്യാപാരി-വ്യവസായി സമിതി കേരളത്തില്‍ നേടിയെടുത്തുകൊണ്ടിരിക്കുന്നതെന്ന് ജില്ലാ സെക്ട്രടറി പി.എം.സുഗുണന്‍. മാടായി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പിലാത്തറ വ്യാപാര മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡന്റ് … Read More

കുരുമുളകിന് താങ്ങുമരം വേണമെന്ന് ആരാ പറഞ്ഞത്?

കരിമ്പം. കെ.പി.രാജീവൻ തളിപ്പറമ്പ്: താങ്ങുമരങ്ങൾ ഇല്ലാതെയും ഇനി കുരുമുളക് വാണിജ്യാടിസ്ഥാനത്തിൽ വളർത്താം.  ഇതിനായി കോളം അഥവാ ലംബ കൃഷി രീതി ഉപയോഗപ്പെടുത്താവുന്നതാണ്.  കുരുമുളക് വള്ളികൾ വളർത്താവുന്ന മുരിക്ക് ഉൾപ്പെടെയുള്ള മരങ്ങൾ കിട്ടാതായതോടെയാണ്.  ഈ രീതികൾ ഉപയോഗിച്ച്  ഒരു മരമില്ലാതെ കുരുമുളക് വളർത്താനള്ള പരീക്ഷണം … Read More

തുണിപൊക്കി-തെക്കന്‍ റിജോയ്ക്ക് 2 വര്‍ഷം തടവും 10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: മദ്രസയില്‍ പോയി മടങ്ങുകയായിരുന്ന 11 കാരിക്ക് നേരെ ഉടുതുണി പൊക്കിക്കാണിക്കുകയും ലൈംഗികാവയവം കൈയില്‍ പിടിച്ച് കാണിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്ത യുവാവിന് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പിലാത്തറ സി.എം.നഗറിലെ തെക്കന്‍ റിജോയെയാണ്(24) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More

പി.സി.സഞ്ജയ്കുമാര്‍ പരിയാരം എസ്.ഐയായി ചുമതലയേറ്റു.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയായി പി.സി.സഞ്ജയ്കുമാര്‍ ചാര്‍ജെടുത്തു. ചെറുപുഴ എസ്.ഐയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നേരത്തെ തളിപ്പറമ്പ് എസ്.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

പി.യദുകൃഷ്ണന്‍ തളിപ്പറമ്പ് എസ്.ഐയായി ചുമതലയേറ്റു

.തളിപ്പറമ്പ്: തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐയായി പി.യദുകൃഷ്ണന്‍ ചുമതലയേറ്റു. പെരിങ്ങോം എസ്.ഐയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി കരിക്കോട്ടക്കരി എസ്.ഐയായി സ്ഥലംമാറിയതിനെ തുടര്‍ന്നാണ് നിയമനം. നീലേശ്വരം സ്വദേശിയാണ്. നേരത്തെ പയ്യന്നൂര്‍ എസ്.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നവീകരിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കരിമ്പം ഫാം റസ്റ്റ്ഹൗസ് അടഞ്ഞുതന്നെ.

തളിപ്പറമ്പ്: പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ജില്ലാ കൃഷിഫാമിന്റെ റസ്റ്റ് ഹൗസ് തുറന്നുകൊടുത്തില്ല. 2020 ഏപ്രില്‍ മാസത്തില്‍ മുഴുവന്‍ പണിയും തീര്‍ത്തുവെങ്കിലും ഇന്നേവരെ റസ്റ്റ്ഹൗസില്‍ നിന്നും പത്തുപൈസയുടെ വരുമാനം പോലും ലഭിച്ചിട്ടില്ല. അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനെ ഒരു ദിവസം ഇവിടെ … Read More

തെരുവ് നായക്ക് രണ്ടാംജന്‍മം-

തളിപ്പറമ്പ്: കിണറില്‍ അകപ്പെട്ട തെരുവ്പട്ടിക്ക് യുവാക്കള്‍ രക്ഷകരായി. കഴിഞ്ഞ ദിവസമാണ് മാന്തംകുണ്ടിലെ വെള്ളമുള്ള കിണറില്‍ അകപ്പെട്ട് തെരുവ്‌നായ അവശനിലയിലായിരുന്നു. മാന്തംകുണ്ടിലെ സിപി.എം പ്രവര്‍ത്തകരായ സനല്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ഏണിവെച്ച് കിണറിലിറങ്ങി നായയെ സുരക്ഷിതമായി ഏണിയില്‍ കെട്ടി പുറത്തെത്തിച്ചത്.

വിളവെടുപ്പു തുടങ്ങി, വില ഉറപ്പില്ലാതെ കര്‍ഷകര്‍-ഫെനി ഉല്‍പ്പാദനം കടലാസിലൊതുങ്ങി.

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വിളവ്കുറവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ദുരിതക്കയത്തിലാക്കിയ മലയോര കര്‍ഷകന് അല്‍പം പ്രതീക്ഷ നല്‍കി കൊണ്ട് പുതിയ കശുവണ്ടി സീസണ്‍ ആരംഭിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവും ഗുണമേന്മയുള്ളതും ഏറ്റവും കൂടുതലും കശുവണ്ടി ഉല്‍പാദിപ്പിക്കുന്ന കണ്ണൂര്‍ … Read More

ദേശീയപാതയോരത്തെ കിണറും പമ്പ്ഹൗസും പൊളിച്ചുതുടങ്ങി.

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും ആശുപത്രി സമുച്ചയത്തിലും തുടക്കം മുതല്‍ ജലവിതരണം നടത്തി വരുന്ന ഏമ്പേറ്റ് ദേശീയ പാതയിലെ കിണറും പമ്പ് ഹൗസും പൊളിച്ച് മൂടാന്‍ തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് അക്വയര്‍ ചെയ്ത സ്ഥലത്തുള്ള ഈ യൂനിറ്റ് പൊളിച്ചത്. … Read More