ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചു-

തളിപ്പറമ്പ്: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഡ്രൈവര്‍മാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് ദേശീയപാതയില്‍ തൃച്ചംബരത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ഡിസയര്‍കാര്‍ മുന്നില്‍ പോകുകയായിരുന്ന ഹൂണ്ടായ് കാറിന് ഇടിച്ച് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റ് തകര്‍ത്ത് കണ്ണൂര്‍ ഭാഗത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന … Read More

ഉല്‍സവ പറമ്പില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

പയ്യന്നൂര്‍: ഉല്‍സവ പറമ്പില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരതന്തം ഒഴിവാക്കി. ഇന്നലെ വൈകുന്നേരം പരവന്തട്ട ഉദയപുരം ക്ഷേത്രോല്‍സവത്തിനിടയിലാണ് പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്. താല്‍ക്കാലിക തട്ടുകടയില്‍ ഓംലറ്റ് ഉണ്ടാക്കുന്നതിനിടയിലാണ് സംഭവം. കണ്ണാടിപ്പറമ്പ് തെരുവത്തെ രജനി നിവാസില്‍ എസ്.മണികണ്ഠന്റെ തട്ടുകടയിലാണ് തീപിടിച്ചത്. … Read More

കക്കൂസ് ടാങ്കില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കക്കൂസ് ടാങ്കില്‍ വീണ് അവശനായ തെരുവ് നായയെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചെനയന്നൂരില്‍ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് സമീപത്തെ പതിച്ചു നല്‍കിയ മിച്ചഭൂമിയില്‍ നിര്‍മ്മിച്ച കക്കൂസ് കുഴിയാണ് തെരുവ് നായ്ക്കളോടൊപ്പം മനുഷ്യര്‍ക്കും ഭീഷണിയായത്. ഇവിടെ വീട്ടിന്റെ … Read More

തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ റെയ്ഡില്‍ 32 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: 32 കുപ്പി മാഹിമദ്യവുമായി അസം സ്വദേശി എക്‌സൈസ് പിടിയില്‍. ദുലപ് ഗൊഗോയ്(27)നെയാണ് തളിപ്പറമ്പ് എക്‌സൈസസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും പിടികൂടിയത്. ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് സര്‍ക്കിള്‍ തളിപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പട്രോളിംഗിനിടയിലാണ് ഇയാള്‍ പിടിയിലായത്. … Read More

പി.ടി.തോമസ്-പ്രതിസന്ധികളില്‍ തളരാത്ത നേതാവ്.-മുല്ലപ്പള്ളി.

കണ്ണൂര്‍: പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് അനുകൂലമായി പി.ടി.തോമസ് എടുത്ത ധീരമായ നിലപാട് പാരിസ്ഥിതിക വിഷയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എക്കാലവും എടുത്തിട്ടുള്ള സമീപനങ്ങളുടെ തുടര്‍ച്ചയായിരുന്നുവെന്നും, നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാഴ്ചപ്പാടുകള്‍ പി.ടിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി … Read More

ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനം നല്‍കി പുതിയ മാതൃക സൃഷ്ടിച്ച് സാജിദ ടീച്ചര്‍

തളിപ്പറമ്പ്: ഗ്രാമസഭ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പില്‍ വിജയികളായ മൂന്ന് പേര്‍ക്ക് സമ്മാനം നല്‍കി പരിയാരം ഗ്രാമ പഞ്ചായത്ത് തലോറ ആറാം വാര്‍ഡ് മെമ്പര്‍ പി.സാജിദ ടീച്ചര്‍ വേറിട്ട മാതൃകയായി. ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തിന്റെ ഭാഗമായാണ് സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും … Read More

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയസമ്മേളനം ജനുവരി- 8,9,10 ഹൈദരാബാദില്‍-അനുബന്ധ പരിപാടിയായി പിലാത്തറയില്‍ സെമിനാര്‍.

കണ്ണൂര്‍: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയസമ്മേളനം ജനുവരി-8, 9, 10 തീയതികളില്‍ ഹൈദരാബാദില്‍ നടക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിലാത്തറയില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജനുവരി രണ്ടിന് രാവിലെ 11 ന് ചുമടുതാങ്ങി സി.ജി.എന്‍ … Read More

അര്‍ജന്റീനയെ മുത്തപ്പന്‍ അനുഗ്രഹിച്ചു-വഴിപാടിനായി ഫാന്‍സുകാര്‍ ചെലവഴിച്ചത് 2 ലക്ഷം.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അര്‍ജന്റീന ലോകകപ്പില്‍ വിജയം നേടിയതിന് വഴിപാടായി മുത്തപ്പന്‍ വെള്ളാട്ടവും 2000 പേര്‍ക്ക് ഭക്ഷണവും നല്‍കി കുഞ്ഞിമംഗലം കുതിരുമ്മല്‍ അര്‍ജന്റീന ഫാന്‍സ്. ഫുട്‌ബോള്‍ മല്‍സരത്തിന് മുന്നോടിയായി മെസിയുടെ 55 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിക്കുന്ന വേളയിലാണ് അര്‍ന്റീന കപ്പ് നേടിയാല്‍ … Read More

ഹാപ്പിനസ് ഫെസ്റ്റിവലിന് 23 ന് തുടക്കം-24 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

10 ലക്ഷം പേര്‍ പങ്കെടുക്കും-പ്രവേശനഫീസ് 20 രൂപ മാത്രം   തളിപ്പറമ്പ്: നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് ഡിസംബര്‍ 23ന് വെള്ളിയാഴ്ച തുടക്കമാകും. സ്ത്രീകളുടെ രാത്രി നടത്തം ലൈറ്റ് ഓഫ് ലൈഫ് എന്ന പരിപാടി വൈകുന്നേരം 7 മണിക്ക് … Read More

തൊണ്ടയില്‍ തോര്‍ത്ത് കുടുങ്ങി 11 കാരന്‍ മരിച്ചു.

പെരുമാച്ചേരി: തൊണ്ടയില്‍ തോര്‍ത്ത് കുടുങ്ങി അപകടത്തില്‍പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പെരുമാച്ചേരിയില്‍ താമസിക്കുന്ന കെ.ഭഗത് (11) ആണ് മരണപ്പെട്ടത്. സുരേശന്‍-ഷീബ ദമ്പതികളുടെ മകനാണ് ഭഗത് . ഗോകുല്‍ സഹോദരനാണ്. ഇന്നലെ വൈകുന്നേരം … Read More