ഡ്രോണ്‍ പറത്തുന്നതിനിടയില്‍ കിണറില്‍ വീണു-അഗ്നിശമനസേന തിരിച്ചെടുത്തു.

പഴയങ്ങാടി: മാടായിപ്പാറയില്‍ ഷൂട്ടിങ്ങിനിടയില്‍ പറത്തിയ ഡ്രോണ്‍ കിണറില്‍ വീണു, പയ്യന്നൂര്‍ അഗ്നിശമനസേനയെത്തി പുറത്തെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പഴയങ്ങാടി മാടായി പാറയില്‍ പറത്തുന്നതിനിടെ തകരാര്‍ സംഭവിച്ചാണ് പഴയങ്ങാടിയിലെ സൂരജിന്റെ 1,40,000 രൂപ വിലവരുന്ന ഡ്രോണ്‍ കിണറില്‍ വീണത്. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ … Read More

വാതില്‍ തകര്‍ത്ത് അകത്തുകയറിയ കവര്‍ച്ചക്കാരന്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു.

പിലാത്തറ: വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചക്കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു, പിടിവലിക്കിടയില്‍ ഒന്നരപവന്‍ മാലയുടെ കഷണവുമായി കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പിലാത്തറ പഴിച്ചിയില്‍ ചേറ്റൂരില്ലത്ത് ദേവകി അന്തര്‍ജനത്തിന്റെ(63)മാലയാണ് കവര്‍ന്നത്. റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. … Read More

അര്‍ദ്ധരാത്രിയില്‍ വീട്ടിന് മുന്നിലെത്തിയ അജ്ഞാതനാര്_-???

പരിയാരം: സി.സി.ടി.വി കാമറയില്‍ പതിഞ്ഞ അജ്ഞാതനെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ബുധനാഴ്ച്ച രാത്രി ഏമ്പേറ്റിലെ ഒരു വീട്ടിന് മുന്നിലെത്തിയ അജ്ഞാതനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ നേഴ്‌സിങ്ങ് വിഭാഗത്തിലെ ട്യൂട്ടറായ ഏമ്പേറ്റ് സ്വദേശിനിയുടെ വീട്ടിലാണ് അജ്ഞാതനെത്തിയത്. ഇത് മോഷ്ടാവാണെന്ന നിഗമനത്തില്‍ വീട്ടുകാര്‍ … Read More

കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. പാടിക്കൊച്ചി എടക്കരോട്ട് വീട്ടില്‍ ദേവസ്യയുടെ വീട്ടുപറമ്പിലെ 55 അടി ആഴമുള്ള കിണറില്‍ വീണ ആടിനെയാണ് പെരിങ്ങോം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ … Read More

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാര്‍ണിവലാണ് കൃസ്തുമസ് ആഘോഷങ്ങള്‍-സണ്ണി ആശാരിപ്പറമ്പില്‍.

പരിയാരം: സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാര്‍ണിവലാണ് കൃസ്തുമസ് ആഘോഷമെന്ന് സുസ്ഥിര ഡയരക്ടര്‍ സണ്ണി ആശാരിപ്പറമ്പില്‍. പരിയാരം പ്രസ്‌ക്ലബ്ബ് സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കൃസ്തുമസ് ആഘോഷപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കൃസ്തുമസ് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റെന്തൊക്കെ ഉണ്ടായാലും സന്തോഷമില്ലെങ്കില്‍ ജീവിതം കൊണ്ട് … Read More

201 കുപ്പി മാഹിമദ്യം-പ്രതി വിനോദ് ഓടി രക്ഷപ്പെട്ടു.

ആലക്കോട്: 201 കുപ്പി മാഹിമദ്യവുമായി എത്തിയ ആള്‍ എക്‌സൈസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ആലക്കോട് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി.കെ.തോമസും സംഘവും കാര്‍ത്തികപുരം, മണക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കാര്‍ത്തികപുരത്തുവെച്ച് 201 കുപ്പികളിലായി കൈവശം വെച്ച 28.270 ലിറ്റര്‍ മാഹി … Read More

ഹേമലത ഐ.പി.എസ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി-പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.

തിരുവനന്തപുരം: സംസ്ഥാനപോലീസില്‍ വന്‍ അഴിച്ചുപണി. ഉത്തരമേഖലാ ഐ.ജി.തിരുമവ വിക്രം ഉള്‍പ്പെടെ അഞ്ചുപേരെ പ്രമോട്ട് ചെയ്ത് അഡീ. ഡി.ജി.പിമാരായി നിയമിച്ചു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ഐ.ജി.കെ.സേതുരാമനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ … Read More

ജനചേതനയാത്ര വിളംബരജാഥ സംഘടിപ്പിച്ചു

കൈതപ്രം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തുന്ന ജനചേതന യാത്രയുടെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് നേതൃസമിതികളുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലതല വിളംബരജാഥ നടത്തി. വിളംബരജാഥ കണാരംവയലില്‍ ജാഥാ ലീഡര്‍ റഫീഖ് പാണപ്പുഴയ്ക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീതാലഷ്മണന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് … Read More

മെക്കാഡം ടാറിംഗ് നടത്തി ഒന്നാന്തരമാക്കിയ റോഡില്‍ ഒരു മറവില്‍ തിരിവ്

പരിയാരം: മെക്കാഡം ടാറിംഗ് നടത്തി ഒന്നാന്തരമാക്കിയ റോഡില്‍ ഒരു മറവില്‍ തിരിവ്. പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും ശ്രീസ്ഥവഴി നെരുവമ്പ്രം ഭാഗത്തേക്ക് പോകുന്ന റോഡില്‍ ശ്രീസ്ഥ ജംഗ്ഷനില്‍ തന്നെയാണ് ഈ അപകടക്കെണി. ടാര്‍ ചെയ്ത് കുട്ടപ്പനാക്കിയ റോഡില്‍ ഒരു സുപ്രഭാതത്തിലാണ് റോഡിനടിയിലൂടെ … Read More

സന്തോഷ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഡിസംബര്‍ 26, 27 തീയതികളില്‍.

പരിയാരം: സന്തോഷ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ ജൂബിലി ആഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഡിസംബര്‍ 26, 27 തീയതികളില്‍നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 26 ന് വൈകുന്നേരം ആറിന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മറ്റി … Read More