ഭര്‍തൃസഹോദരി ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ സഹോദരി ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് പരിക്കേറ്റ യുവതി മരിച്ചു. കാര്യാമ്പലം ബിക്കിരി ഹൗസിലെ ബി.അമീറയാണ്(32മരിച്ചത്. കഴിഞ്ഞ മെയ്മാസം 24 ന് കുറുമാത്തൂര്‍ ചാണ്ടിക്കരിയിലായിരുന്നു അപകടം. ഭര്‍ത്താവിന്റെ സഹോദരി കരിമ്പം ചവനപ്പുഴയിലെ ചുള്ളിയോടന്‍ പൊട്ടിച്ചി വീട്ടില്‍ നസിയത്ത്(28) ഓടിച്ച കെ.എല്‍.13 … Read More

8500 സ്‌ക്വയര്‍ഫീറ്റില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും പഴയ സ്‌റ്റേഷന്‍ വിട്ടുകൊടുക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ്

പരിയാരം: പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് 6 മാസം കഴിഞ്ഞിട്ടും പഴയ കെട്ടിടവും സ്ഥലവും പോലീസ് ആരോഗ്യവകുപ്പിന് കൈമാറാന്‍ വിസമ്മതിക്കുന്നതായി പരാതി. താല്‍ക്കാലികമായിട്ടാണ് നേരത്തെ ടി.ബി.സാനിട്ടോറിയം സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴേസും പിന്നീട് കാന്റീനുമായി പ്രവര്‍ത്തിച്ച കെട്ടിടം പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കാനായി … Read More

ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടു

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളേയും ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടില്‍ കത്തെഴുതി വെച്ച് യുവതി നാടുവിട്ടു. കടന്നപ്പള്ളി കിഴക്കേക്കര സ്വദേശിനിയായ 36 കാരിയാണ് നാടുവിട്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ചന്തപ്പുരയിലെ തയ്യല്‍ കടയിലേക്ക് പോയി വരാമെന്ന് വീട്ടില്‍ … Read More

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വികസനത്തിന് 20 കോടി അനുവദിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01, 89,000 രൂപയുടെ ഭരണാനുമതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രിയാണ് ഈ വിവരം അറിയിച്ചതെന്ന് എം.വിജിന്‍ എം.എല്‍.എ. പറഞ്ഞു. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, … Read More

സപ്തംബര്‍-14 ന് തളിപ്പറമ്പില്‍ സാംസ്‌ക്കാരിക ഘോഷയാത്ര.

തളിപ്പറമ്പ്: സപ്തംബര്‍ 14 ന് തളിപ്പറമ്പ് നഗരത്തില്‍ ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിക ഘോഷയാത്ര. തളിപ്പറമ്പിലെ കലാ-സാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലെയും വിവിധ കലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികളുടെ സമാപനദിനത്തില്‍ വിവിധ … Read More

കാബേജൊണ്ട്-കോളിഫ്‌ളവറൊണ്ട്-ബ്രോക്കോളിയൊണ്ട്-കാപ്‌സിക്കമൊണ്ട്-

തളിപ്പറമ്പ്: ജില്ലാ കൃഷിഫാമില്‍ ശീതകാല പച്ചക്കറി കൃഷിക്ക് തൈകള്‍ ഒരുങ്ങി. കാബേജ്, കോളിഫഌര്‍, കാപ്‌സിക്കം, ബ്രോക്കോളി, വഴുതിന, പച്ചമുളക് എന്നീ ശീതകാല വിളകളുടെ തൈകള്‍ ആവശ്യാനുസരണം വിതരണം ചെയ്യാനായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഫാം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ച തോതില്‍ ആവശ്യക്കാരുണ്ടായതിനാല്‍ … Read More

കെ.പ്രഭാകരന്‍(51) നിര്യാതനായി.

മുഴപ്പിലങ്ങാട്: കൂടക്കടവ് മേല്‍പ്പാലം ബീച്ച് റോഡില്‍ കുഞ്ഞിപ്പുഴക്കു സമീപം തയ്യില്‍ ഹൗസില്‍ പരേതയായ ലക്ഷ്മിയുടെ മകന്‍ കെ.പ്രഭാകരന്‍(51) നിര്യാതനായി. ഭാര്യ: സി.പി.സിന്ധു( ടൈപ്പിസ്റ്റ്, ഫോക്ക്‌ലോര്‍ അക്കാദമി). മക്കള്‍: വിഷ്ണു,സ്‌നേഹ. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.

അഞ്ച് ആടുകള്‍ക്ക് നായകടി, നാലെണ്ണം ചത്തു.

തളിപ്പറമ്പ്: തെരുവ്‌നായ ആക്രമം തുടരുന്നു, പന്നിയൂര്‍ കാരാക്കൊടിയില്‍ അഞ്ച് ആടുകളെ നായ കടിച്ച് കൊന്നു. കൊക്കരകത്ത് റംലയുടെ ആടുകളാണ് ഇന്നലെ നായകടിയേറ്റ് ചത്തത്. ഈ ഭാഗത്ത് വളര്‍ത്തുമൃഗങ്ങളെ പുറത്തിറക്കാന്‍ ഇപ്പോള്‍ ആളുകള്‍ ഭയപ്പെടുകയാണ്. അടിയന്തിര നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്.

രാജി തുടരുന്നു-ബാങ്കിലെ നിയമനത്തില്‍ പ്രസിഡന്റിന്റെ സമീപനത്തിനെതിരെ പ്രതിഷേധം ശക്തം.

തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസില്‍ ഭാരവാഹിത്വത്തില്‍ നിന്നുള്ള രാജി തുടരുന്നു. മണ്ഡലം പ്രസിഡന്റ് സ്ഥാനവും ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഒരേസമയം കയ്യാളുന്ന അഡ്വ.ടി.ആര്‍.മോഹന്‍ദാസിന്റെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് സി.സി.ശ്രീധരന്‍ ഭാരത്‌ജോഡോ യാത്ര കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് 100-ാം … Read More

നെല്ലിക്കാ മധുരത്തിന്റെ ഓര്‍മ്മയില്‍ അവര്‍ ഒത്തുചേര്‍ന്നു

കുറുമാത്തൂര്‍: കുറുമാത്തൂര്‍ സൗത്ത് യു.പി.സ്‌കൂളില്‍ 1989-1990 കാലയളവില്‍ ഏഴാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ നെല്ലിക്ക എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. കുറുമാത്തൂര്‍ സൗത്ത് സ്‌കൂളിന്റെ 114 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം സ്‌കൂളില്‍ ഒത്തുചേര്‍ന്നത്. സംഗമം … Read More