നാഷണല്‍ മീറ്റില്‍ നീന്തലില്‍ നേട്ടം കൊയ്ത് അഞ്ചാപീടികയിലെ ആഷിഷ്

തളിപ്പറമ്പ്: കേന്ദ്രീയ വിദ്യാലയ നാഷണല്‍ മീറ്റില്‍ നീന്തലില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി ടി.വി. ആഷിഷ്. ബംഗളൂരു ആര്‍മി സെന്ററില്‍ നടന്ന മീറ്റില്‍ അണ്ടര്‍ 14 വിഭാഗത്തിലാണ് ആഷിഷ് നേട്ടം കൊയ്തത്. അഞ്ചാംപീടികയിലെ പ്രിയേഷ്-ശ്രീജ ദമ്പതികളൂടെ മകനാണ്. തിരുവനന്തപുരം സായി കോച്ച് … Read More

കോടതി വിധി പ്രകാരം വീട്ടില്‍ താമസിക്കാനെത്തിയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.

പെരിങ്ങോം: കോടതി വിധി പ്രകാരം വീട്ടില്‍ താമസിക്കാനെത്തിയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പെരിങ്ങോം ഞെക്ലി പാക്കഞ്ഞിക്കാട്ടെ പഴനിലത്ത് വീട്ടില്‍ ഇന്ദിരയുടെ(63)പരാതിയിലാണ് കേസ്. ഭര്‍ത്താവുമായി അകന്ന് പഴയങ്ങാടി ശാസ്ത്രയുടെ ഷെല്‍ട്ടര്‍ഹോമില്‍ കഴിഞ്ഞിരുന്ന ഇന്ദിര കോടതി ഉത്തരവ് പ്രകാരം പെടേനയിലെ … Read More

ഇളയച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അശ്ലീലഭാഷയില്‍ തെറി-യുവാവിന്റെ പേരില്‍ കേസ്.

ചിറ്റാരിക്കാല്‍: ഇളയച്ഛനെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. വെസ്റ്റ് എളേരി വരക്കാട്‌ അമ്പാടി ബസാറില്‍ ജിനോ .സി.അലക്‌സിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. ജിനോയുടെ  പിതാവിന്റെ അനുജന്‍ അമ്പാടി ബസാറിലെ ചെര്‍ക്കോണില്‍ വീട്ടില്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഐശ്വര്യത്തിന്റെ നിറയുല്‍സവം

തളിപ്പറമ്പ്: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ നിറമഹോല്‍സവം നടന്നു. ചേറ്റൂര്‍ ഇല്ലത്ത് വിഷ്ണുനമ്പൂതിരി, പേര്‍ക്കുളം ഇല്ലത്ത് ജയേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. നെല്‍ക്കതിരുകള്‍ പൂജിച്ചശേഷം ക്ഷേത്ര ശ്രീകോവിലില്‍ ദേവിക്ക് സമര്‍പ്പിച്ച ശേഷം കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഒരു വര്‍ഷം … Read More

പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു.

പയ്യന്നൂര്‍: പോക്‌സോ കോസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ കോടതി വിട്ടയച്ചു. പയ്യന്നൂര്‍ തായിനേരിയിലെ ഒരു ബേക്കറിയില്‍ വെച്ച് സമീപത്തുള്ള ഒരു വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ബേക്കറിക്കകത്ത് വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം നടത്തിയെന്ന കേസിലെ പ്രതി ചെറുവത്തൂരിലെ ടി.വി.സുരേശനെയാണ് തളിപ്പറമ്പ് സ്‌പെഷ്യല്‍ … Read More

അശ്ലീലഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി സല്‍സബീല്‍ ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഭര്‍തൃമതിയെ അശ്ലീലഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യബസ് കണ്ടക്ടറുടെ പേരില്‍പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കണ്ണാടിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പിലെ സല്‍സബീല്‍ ബസ് കണ്ടക്ടറുമായസജീറിന്റെ  (30)പേരിലാണ് കേസ്. ആലക്കോട് കാപ്പിമല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്. 2024 മുതല്‍ സജീര്‍ … Read More

എക്‌സൈസില്‍ ഓണം തുടങ്ങി-കഞ്ചാവ്, ചാരായം, വിദേശമദ്യം-മൂന്ന് കേസുകള്‍ ആറ് പ്രതികള്‍

തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി, തളിപ്പറമ്പ് എക്‌സൈസ് കഞ്ചാവും ചാരായവും മദ്യവും ഉള്‍പ്പെടെ പിടികൂടി. ആറുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ മദ്യവില്‍പ്പന നടത്തിയതിന് ചേരാന്‍ കുഞ്ഞിരാമന്റെ പേരിലും പയ്യന്നൂരില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ … Read More

കുടിവെള്ളം എടുക്കുന്നത് തടഞ്ഞത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം-നാലുപേര്‍ക്കെതിരെ കേസ്.

ആലക്കോട്: കുടിവെള്ളം എടുക്കുന്നത് തടഞ്ഞത് ചോദ്യംചെയ്തതിന് തൃശൂര്‍ സ്വദേശിനിയെയും സുഹൃത്തിനേയും മര്‍ദ്ദിച്ച നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. പാലുചീത്തയിലെ പ്രദീപ്, പ്രദീപിന്റെ അമ്മ, സഹോദരി അപര്‍ണ, അപര്‍ണയുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജൂലായ് 31 ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം. … Read More

കാംസ് പയ്യന്നൂര്‍ കാമ്പസില്‍ ഓറിയന്റേഷന്‍ ഡേ-2025

പയ്യന്നൂര്‍: കാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍മാനേജ്മെന്റ് പയ്യന്നൂര്‍ ഓറിയന്റഷന്‍ഡേ- 2025 നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത ഉദ്ഘടനം ചെയ്തു. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിലെ സിറ്റി ടവറില്‍ കാംസ് കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.വി.കുഞ്ഞപ്പന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ … Read More

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുത്തു

.കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ടി.വി.ജയേഷ്, സെക്രട്ടറിയായി കെ.പ്രിയേഷ്, ട്രഷററായി എ.പി.കെ.രാകേഷ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി സിന്ധു മാവില, ജോ. സെക്രട്ടറിയായി കെ.പി.സനത്ത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഇ.സി.കെ.ജിജേഷ്, സി.പി.ദില്‍ജിത്ത്, … Read More