സതീശന്‍ പാച്ചേനി സ്മാരക സ്തൂപം 29-ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അനാച്ഛാദനം ചെയ്യും.

പരിയാരം:സതീശന്‍ പാച്ചേനി സ്മാരക സ്തൂപ സമര്‍പ്പണവും അനുസ്മരണസമ്മേളനവും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ 29 – ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പാച്ചേനിയില്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും. സതീശന്‍ പാച്ചേനിയുടെ സ്മാരകസ്തൂപം … Read More

കെ.എഫ്.സി ഏജന്‍സി തരാം-രമേശന്റെ 11,80,00 രൂപ തട്ടിയതായി പരാതി.

തളിപ്പറമ്പ്: കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഞ്ചാല്‍ ശാന്തിനഗറിലെ രശ്മികയില്‍ പി.വി.രമേശനാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തളിപ്പറമ്പിലും പിലാത്തറ കെ.എസ്.ടി.പി റോഡിലുമായി വസന്തവിഹാര്‍ എന്ന പേരില്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ് നടത്തുന്ന … Read More

നവകേരള സദസ്: തളിപ്പറമ്പ് മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു.

തളിപ്പറമ്പ്: നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. നവകേരള … Read More

ഒക്ടോബര്‍ 21-പോലീസ് സ്മൃതി ദിനം ആചരിച്ചു.

തളിപ്പറമ്പ്:കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും, ആഭ്യന്തര ക്രമസമാധാന പാലനത്തിനുമായി ജീവത്യാഗം ചെയ്യേണ്ടിവന്ന ധീരരായ പോലീസ് ഉദ്യോഗസ്ഥരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു. നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ഓരോ വര്‍ഷവും ഭാരതത്തിന്റെ ആഭ്യന്തര ക്രമസമാധാനം സംരക്ഷിക്കുന്നതിന് വേണ്ടി … Read More

പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം, 20,000 രൂപയുടെ പ്രാഥമികനഷ്ടം

തളിപ്പറമ്പ്: പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം, 20,000 രൂപയുടെ പ്രാഥമികനഷ്ടം. ആന്തൂര്‍ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന അബൂബക്കറുടെ ഉടമസ്ഥതയിലുള്ള അഫ്ര പ്ലൈവുഡ് എന്ന സ്ഥാപനത്തിലെ ബോര്‍ഡ് ഉണക്കുന്ന ചേമ്പറിലാണ് ഇന്നലെ രാവിലെ പത്തോടെ തീപ്പിടിച്ചത്. തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ … Read More

ഹോപ്പിന് പ്രതീക്ഷയായി പുതിയ കെട്ടിടസമുച്ചയം നിര്‍മ്മാണത്തിന് തുടക്കമായി.

പിലാത്തറ: ഹോപ്പ് പുനരധിവാസ കേന്ദ്രത്തിന് പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് ഒരേക്കര്‍ ഭൂമിയില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയും കുറ്റിഅടിക്കലും ഇന്നലെ … Read More

പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം തുടങ്ങി.

തളിപ്പറമ്പ്:പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സെന്റ് മേരീസ് … Read More

റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ, 5 ഏക്കര്‍ അനുവദിച്ചു.

  തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ, പോലീസ് ആസ്ഥാനത്തിന് 5 ഏക്കര്‍ സ്ഥലം അനുവദിച്ച് ഗവ.ഉത്തരവായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് 5 ഏക്കര്‍ സ്ഥലമാണ് അനുവദിച്ചത്. ഇവിടെ 10 ഏക്കര്‍ സ്ഥലമാണ റൂറല്‍ പോലീസ് … Read More

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് ആക്‌സസ് പെര്‍മിഷന്‍ എടുക്കുന്നതില്‍ നിന്നും വീടുകളെയും ചെറു കെട്ടിടങ്ങളെയും ഒഴിവാക്കണം. ലെന്‍സ്‌ഫെഡ്

ആലക്കോട്: നാഷണല്‍ ഹൈവേ അതോറിറ്റില്‍ നിന്നും ആക്‌സസ് പെര്‍മിഷന്‍ എടുക്കുന്നതിന് രണ്ടര ലക്ഷത്തോളം രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും വീടുകളെയും ചെറുകെട്ടിടങ്ങളെയും ഒഴിവാക്കണമെന്ന് പതിമൂന്നാമത് ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.   ആലക്കോട് നടുപറമ്പില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇരിക്കൂര്‍ … Read More

സമഗ്രമായ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണം-കേരള യുക്തിവാദി സംഘം- എ.സി.മാത്യു പ്രസിഡന്റ്, കെ.ടി.രാമചന്ദ്രന്‍ സെക്രട്ടറി.

തളിപ്പറമ്പ്: ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉറപ്പുവരുത്തുന്ന സമഗ്രമായ ഏകീകൃത സിവില്‍ നിയമം രാജ്യത്ത് നടപ്പിലാക്കണമെന്ന് കേരളയുക്തിവാദി സംഘം തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കെ.ടി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.സി.മാത്യു, പി.വി.രാമകൃഷ്ണന്‍, … Read More