തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫീസ് ഉദ്ഘാടനം നാളെ ആഗസ്റ്റ്-പത്തിന്

  തളിപ്പറമ്പ്: തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നാളെ ആഗസ്റ്റ് പത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്ത് മണിക്ക് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.കെ … Read More

ഇന്നലെ കുപ്പം ചാലത്തൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച സുനിലിന്റെ ശവസംസ്‌ക്കാരം ഇന്ന് നടക്കും

തളിപ്പറമ്പ്: ഇന്നലെ കുപ്പം ചാലത്തൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സുനിലിന്റെ ശവസംസ്‌ക്കാരം ഇന്ന് നടക്കും.  കുപ്പത്ത് താമസിക്കുന്ന ചുഴലിയിലെ കുഞ്ഞിക്കൊഴുമ്മില്‍ വീട്ടില്‍ സുനിലിന്റെ(47)മൃതദേഹം ഇന്ന് ആഗസ്റ്റ്-09 ന് ഉച്ചക്ക് ഒരു മണി മുതല്‍ 1.30 വരെ ചുഴലി വൈ.ബി.സിയിലും തുടര്‍ന്ന് … Read More

കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പോലീസ് പരിശോധനയില്‍ കഞ്ചാവുമായി അസം സ്വദേശിയായ യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ഇപ്പോള്‍ ഇരിക്കൂര്‍ ആയിപ്പുഴയില്‍ താമസിച്ചുവരുന്ന യാസിന്‍ അലി തലുക്ദാര്‍(30)നെയാണ് ഇന്നലെ വൈകുന്നേരം 4.55 ന് ഏഴാംമൈലില്‍ റോഡരികില്‍ വെച്ച് 920 ഗ്രാം … Read More

ഓട്ടിസം ബാധിച്ച യുവാവ് വീട്ടുപറമ്പില്‍ മരിച്ച നിലയില്‍.

പരിയാരം: ഓട്ടിസം ബാധിച്ച യുവാവ് വീട്ടുപറമ്പില്‍ മരിച്ച നിലയില്‍. പരിയാരം ശ്രീസ്ഥയിലെ ചേണിച്ചേരി വളപ്പില്‍ അക്ഷയ്ബാബു(24)നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടുമുറ്റത്തിന് പുറത്ത് വളപ്പില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബാബു-അനിത … Read More

തളിപ്പറമ്പിലെ ഓട്ടോ കണ്‍സള്‍ട്ടന്റ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ് മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. കുപ്പം ചാലത്തൂരിലെ സുനില്‍കുമാര്‍(50)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. തളിപ്പറമ്പില്‍ വാഹനബ്രോക്കറും ഓട്ടോകണ്‍സള്‍ട്ടിംഗ് ഏജന്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. … Read More

വിസ്മയ മോഹന്‍ലാലിന്റെ തുടക്കം പാളിയോ?

വിസ്മയ മോഹന്‍ലാലിന്റെ തുടക്കം പാളിയോ-? ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമ കണ്ടാല്‍ ഏതൊരു പ്രേക്ഷകനും ഈയൊരു അഭിപ്രായം സ്വാഭാവികം. ചിത്രീകരണം ആരംഭിച്ചത് മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന സിനിമ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ലിനീഷ് നെല്ലിക്കലിന്റെ … Read More

ചെറുപുഴയിലെ കാലവര്‍ഷക്കെടുതി: പ്രത്യേക പാക്കേജ് അനുവദിക്കണം-എല്‍ഡിഎഫ്

പയ്യന്നൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലും നാശം വിതച്ച ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിലെയും രാജഗിരിയിലെയും പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എല്‍ഡിഎഫ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുവരെയില്ലാത്ത പ്രകൃതിദുരന്തമാണ് പ്രദേശത്ത് … Read More

ചെങ്ങളായി പഞ്ചായത്തില്‍ ‘സജ്ജം’ എത് സമയത്തും സജ്ജമാണ്.

ചെങ്ങളായി: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇന്നലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ ജനകീയ സന്നദ്ധസേനയായ സജ്ജം വളണ്ടിയര്‍മാര്‍ക്ക് വിശ്രമമില്ലാത്ത സേവനദിനം. ആദ്യം, വളക്കൈ-ചുഴലി റോഡിലെ അടിച്ചിക്കമലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരം റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വിവരം ലഭിച്ച ഉടന്‍ തന്നെ സജ്ജം … Read More

തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി ഉള്‍പ്പെടെ 19 പേരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവ്.

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പില്‍ 19 പ്രൊവിഷണല്‍ നഗരസഭ സെക്രട്ടെറിമാരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി കെ.പി.സുബൈര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തരംതാഴ്ത്തിയത്. ഇവര്‍ നേരത്തെ ജോലി ചെയ്ത തസ്തികകളിലേക്ക് മാറും. 2025 സപ്തംബര്‍ … Read More

തളിപ്പറമ്പ് സ്വദേശി ഇരിട്ടിയില്‍ കാറപകടത്തില്‍ മരിച്ചു.

ഇരിട്ടി: തളിപ്പറമ്പിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് ഇരിട്ടി പായത്ത് കാറപകടത്തില്‍ മരിച്ചു. രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മറ്റത്തില്‍ വീട്ടില്‍ എം.കെ.കേശവന്‍(74)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ന് സംസ്ഥാനപാതയില്‍ പായം കപ്പച്ചേരിയില്‍ വെച്ച് കേശവന്‍ ഓടിച്ചിരുന്ന മാരുതി ആള്‍ട്ടോ 800 കാര്‍ … Read More