യുവതിക്ക് ശാരീരിക-മനസിക പീഡനം, പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും അമ്മക്കും സഹോദരനുമെതിരെ കേസെടുത്തു.

തളിപ്പറമ്പ്: യുവതിക്ക് ശാരീരിക-മനസിക പീഡനം, പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും അമ്മക്കും സഹോദരനുമെതിരെ കേസെടുത്തു. പട്ടുവം മുള്ളൂല്‍ തിരുവോണം വീട്ടില്‍ കെ.എന്‍.വൈശാഖ്(32), അമ്മ വിജയലക്ഷ്മി(62), സഹോദരന്‍ ഹേമന്ദ്(36) എന്നിവരുടെ പേരിലാണ് കേസെടുത്തത്. പെരിങ്ങോം അനുജം വീട്ടില്‍ എ.പി.വി.വിജയന്‍(64) തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് … Read More

തളിപ്പറമ്പ് നഗരസഭയില്‍ ഏഴിന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ. സുബൈര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ നിലവിലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏഴിന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍ പേഴ്സന്‍ പി.കെ. സുബൈര്‍ താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. ഇന്നലെ താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടന്ന സമിതി യോഗത്തില്‍ … Read More

കൃത്രിമരേഖയുണ്ടാക്കി ഫെഡറല്‍ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നിന്ന് നാല് ഇടപാടുകാരുടെ 1.27 കോടി രൂപ തട്ടിയെടുത്തു

തളിപ്പറമ്പ്: കൃത്രിമരേഖയുണ്ടാക്കി ഫെഡറല്‍ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നിന്ന് നാല് ഇടപാടുകാരുടെ 1.27 കോടി രൂപ തട്ടിയെടുത്ത സ്‌കെയില്‍ വണ്‍ ഓഫീസറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇടുക്കി തൊടുപുഴ വെങ്ങാലൂരിലെ ഉദയഭവനില്‍ എം.അനൂപ്കൃഷ്ണന്റെ(29)പേരിലാണ് കേസ്. അനൂപ്കൃഷ്ണന്‍ തളിപ്പറമ്പ് ശാഖയില്‍ ആയിരിക്കെ ബാങ്ക് … Read More

കണ്ണടക്കടയില്‍ സ്വകാര്യ പ്രാക്ടീസ്-മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്.

പിലാത്തറ: പിലാത്തറയിലെ കണ്ണട വില്പന ഷോറൂമില്‍ വിജിലന്‍സ് പരിശോധന. പരിയാരം മെഡിക്കല്‍ കോളേജിലെ കണ്ണ് രോഗ വിദഗ്ധ ഡോ. ലത മോഹന്റെ പേരില്‍ കേസെടുത്തു. നിലവിലുളള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇവിടെ പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്. തുടര്‍ച്ചയായ … Read More

കാണാതായ വയോധികനെ കണ്ടത്താന്‍ തളിപ്പറമ്പ് പോലീസ് ഒന്നും ചെയ്യുന്നില്ലെന്ന് കാണിച്ച് മകന്‍ റൂറല്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കി

തളിപ്പറമ്പ്: കാണാതായ വയോധികനെ കണ്ടത്താന്‍ തളിപ്പറമ്പ് പോലീസ് ഒന്നും ചെയ്യുന്നില്ലെന്ന് കാണിച്ച് മകന്‍ റൂറല്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കി. ജൂണ്‍-28 ന് ഉച്ചക്ക് വീട്ടില്‍ നിന്ന് കാണാതായ പിതാവ് ടി.കൃഷ്ണനെ(73) കണ്ടെത്തണമെന്ന് കാണിച്ച് അന്നുതന്നെ മകന്‍ കരിമ്പത്തെ വി.വി.രൂപേഷ് … Read More

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജനം, എന്തിനാണ് ഈ പൊതുവിതരണ വകുപ്പ്-

ഏറെ പ്രതീക്ഷകളോടെയാണ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറിനെ ജനങ്ങള്‍ വരവേറ്റത്. എന്നാല്‍ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇതേവരെ സര്‍ക്കാറിന് സാധിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയാല്‍ എല്ലാം ആയെന്ന മട്ടിലാണ് സര്‍ക്കാറിന്റെ പോക്ക്. ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന … Read More

പള്ളിക്കുന്ന് സ്വദേശിയെ 31,66,239 രൂപയുടെ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ വാങ്ങി പണം കൊടുക്കാതെ വഞ്ചിച്ച ഹൈദരാബാദ് സ്വദേശിക്കെതിരെ കേസെടുത്തു.

പരിയാരം: പള്ളിക്കുന്ന് സ്വദേശിയെ 31,66,239 രൂപയുടെ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ വാങ്ങി പണം കൊടുക്കാതെ വഞ്ചിച്ച ഹൈദരാബാദ് സ്വദേശിക്കെതിരെ കേസെടുത്തു. ഹൈദരാബാദ് എരഗാഡയിലെ അല്‍ഖലീം സ്ഥാപന ഉടമ സയദ മഹിന ഫാത്തിമയുടെപേരിലാണ് കേസ്. പരിയാരം കാരക്കുണ്ടില്‍ നോണ്‍ റസിഡന്റ് കേരളൈറ്റ് ഫുഡ് … Read More

അനിൽ പുതിയ വീട്ടിൽ   എൻ.സി.പി ജില്ലാ പ്രസിഡൻ്റ്

തളിപ്പറമ്പ്: എൻ. സി പി (എസ്.പി) കണ്ണൂർ ജില്ലാ പ്രസിഡൻ്റായി അനിൽ പുതിയ വീട്ടിലിനെ നിയമിച്ചു. നിലവിൽ പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി യാണ്. മാധ്യമപ്രവർത്തകൻ കൂടിയായ അനിൽ ആൻ്റി കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻ്റ്, എസ്.എൻ.ഡി.പി … Read More

ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വിരാജ് പേട്ടയിലെ വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

ഇരിക്കൂര്‍:ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വീരാജ് പേട്ടയിലെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. വീരാജ് പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് ഇരിക്കൂര്‍ വയക്കാഠകോട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാന്‍ (48) മരണപ്പെട്ടത്. പതിവുപോലെ രാവിലെ കട തുറന്നെങ്കിലും രണ്ടുമണിക്കൂറിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയില്‍ … Read More

ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യപിതാവിനെയും മാതാവിനെയും ആക്രമിച്ചു, യുവാവിന്റെ പേരില്‍ കേസ്.

പയ്യന്നൂര്‍; ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യ പിതാവിനെ നെഞ്ചില്‍ പിടിച്ച് തള്ളുകയും മാതാവിനെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് യുവാവിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മാതമംഗലം കണ്ടോന്താറിലെ പി.വി.സതീശന്റെ(46)പേരിലാണ് കേസ്. കരിവെള്ളൂര്‍തെരുവിലെ കൊട്ടില വീട്ടില്‍ വര്‍ഷ എസ്.രമേഷിന്റെ(32)പരാതിയാണ് കേസ്. … Read More