ക്ഷേത്രവഴിയിലെ കുഴി ഇന്റര്‍ലോക്ക് ചെയ്ത് നികത്തും-പ്രവൃത്തി തുടങ്ങി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ഇനി കുഴിയില്‍ വീഴാതെ രാജരാജേശ്വരനെ ദര്‍ശിക്കാം. സംസ്ഥാനപാതയില്‍ നിന്നും തളിപ്പറമ്പ് രാജരാജേശ്വരക്ഷത്രത്തിലേക്കുള്ള റോഡിലെ കുഴി ഇന്റര്‍ലോക്ക് ചെയ്ത് സുരക്ഷിതമാക്കുന്ന നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ഇത് സംബന്ധിച്ച് ജൂണ്‍-19 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഫോട്ടോസഹിതം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് … Read More

വെള്ളാരംപാറയില്‍ സയന്‍സ് പാര്‍ക്കും പ്ലാനട്ടോറിയവും-മൃഗശാല ആര്‍ക്കും പ്രശ്‌നങ്ങളില്ലാത്ത വിധത്തില്‍തന്നെ സ്ഥാപിക്കും.-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ

തളിപ്പറമ്പ്: വെള്ളാരംപാറയിലുള്ള പോലീസ് ഡംപിംഗ്‌യാര്‍ഡ് പ്രദേശത്ത് സയന്‍സ് പാര്‍ക്കും പ്ലാനട്ടോറിയവും നിര്‍മ്മിക്കുമെന്ന് എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ എം.എല്‍.എ. കഴിഞ്ഞ വര്‍ഷം തീപിടിച്ച ഇവിടെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ മിച്ചഭൂമിയുള്ളതിനാല്‍ പദ്ധതി എളുപ്പമാകും. ആരെയും നോവിക്കാതെ തന്നെ വികസനസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന നയങ്ങളാണ് സ്വീകരിക്കുകയെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ … Read More

ബസ്റ്റാന്റിനകത്തും കുടപിടിക്കണം-ഇത് തളിപ്പറമ്പ് ബസ്റ്റാന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സ് ചോര്‍ന്നൊലിക്കുന്നു. കുടപിടിക്കാതെ ബസ് ബോയില്‍ ആളുകല്‍ക്ക് ബസ് കാത്തുനില്‍ക്കാനാവാത്ത അവസ്ഥയാണ്. നല്ല മഴയില്‍ തുമ്പിക്കൈ വലുപ്പത്തിലാണ് വെള്ളം കോണ്‍ക്രീറ്റ്പാളികള്‍ക്കിടയിലൂടെ ബസ് ബേയിലേക്ക് വീഴുന്നത്. മഴക്കാലമായതോടെ നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. പൊതുവെ സൗകര്യക്കുറവുള്ള … Read More

റാഗിംഗ് നടത്തിയതിന് അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: റാഗിംഗ് നടത്തിയതിന് അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ഇരിണാവ് പയ്യട്ടത്തെ വെണ്ടക്കന്‍ വീട്ടില്‍ മുഹമ്മദ് അഫ്നാന്റെ പരാതിയിലാണ് കേസ്. ജൂണ്‍-14 നായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളായ ചെറുകുന്ന് പാലങ്ങാട്ട് വീട്ടില്‍ … Read More

തൊഴിലുറപ്പ്- കേരളത്തിന്റെ കാര്‍ഷിക അടിത്തറ മുച്ചൂടും മുടിച്ചു.

  ജോസ് ചെമ്പേരി, (ജനറല്‍ സെക്രട്ടറി, കേരള കോണ്‍ഗ്രസ്(ബി) ഡയറക്ടര്‍, കേരള കര്‍ഷകക്ഷേമ നിധി ബോര്‍ഡ്.)          കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വലിയ വിപ്ലവ പദ്ധതി എന്ന് അവര്‍തന്നെ പാടി നടക്കുന്ന തൊഴിലുറപ്പ് ഉത്തരേന്ത്യയെ എങ്ങിനെ ബാധിച്ചു എന്നത് ഞാന്‍ പഠിച്ചിട്ടില്ല. എന്നാല്‍ … Read More

കച്ചവടവഴികളില്‍ യാത്ര അസഹ്യം-ലഹരിവസ്തുക്കളും മദ്യവും സുലഭം.

പരിയാരം: അനധികൃത കയ്യേറ്റംകാരണം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരപ്രദേശത്തുകൂടി കാല്‍നടയാത്രപോലും അസഹ്യമായി. സ്വകാര്യബസുകളില്‍ വന്നിറങ്ങുന്ന രോഗികളും കൂട്ടിരിപ്പുകാരും രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരും കാല്‍നടയായി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന വഴി മുഴുവനായി അനധികൃത കച്ചവടക്കാര്‍ കയ്യേറിയിരിക്കയാണ്. ദേശീയപാത വികസനം നടക്കുന്നതുകൊണ്ട് ഈ ഭാഗത്ത് … Read More

ബോര്‍ഡ് തകര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ വീണു.

തളിപ്പറമ്പ്: കാറ്റിലും മഴയിലും കൂറ്റന്‍ബോര്‍ഡ് തകര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്ക് വീണു, ഭാഗ്യംകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരക്കേറിയ ആലക്കോട്-മന്ന ജംഗ്ഷനിലെ ഷോപ്പിംഗ് മാളിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡാണ് കാറ്റില്‍  നിലംപതിച്ചത്. മാളിന്റെ ഭാഗമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്കാണ് … Read More

ബോര്‍ഡ് പൊട്ടി താഴ്ന്നു-തലനാരിഴക്ക് അപകടം ഒഴിവായി-

പരിയാരം: കനത്ത കാറ്റിലും മഴയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ കൂറ്റന്‍ ബോര്‍ഡ് പൊട്ടി താഴ്ന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോളേജ് പ്രവേശനകവാടത്തിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡാണ് പൊട്ടിയത്. ഇത് താഴെ പോര്‍ട്ടിക്കോയിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും കൂടിനില്‍ക്കുന്ന ഇവിടെ ബോര്‍ഡ് പൂര്‍ണമായും … Read More

ആദിവാസി കോളനികളില്‍ റൂറല്‍ പോലീസ്‌മേധാവി എം.ഹേമലത സന്ദര്‍ശനം നടത്തി-തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.

കേളകം: ജനമൈത്രി ട്രൈബല്‍ പൊലീസിങ്ങിന്റെ ഭാഗമായി കേളകം പോലീസ് പരിധിയിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലെ വനമേഖലകളോട് ചേര്‍ന്ന ട്രൈബല്‍ കോളനികളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് സന്ദര്‍ശനം നടത്തി. കൊട്ടിയൂര്‍ പഞ്ചായത്തിലെ മേലെ പാല്‍ചുരം, താഴെ പാല്‍ചുരം … Read More

ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ പരിയാരത്ത്–ദിവസവാടക 15,000/-

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ പരിയാരത്തോ? അല്‍ഭുതപ്പെടേണ്ട, പരിയാരത്തും ഒരു ഒറ്റപ്പാലം പോലീസ് സ്റ്റേഷനുണ്ട്. ആരോഗ്യവകുപ്പിന് വലിയ വരുമാനം നേടിക്കൊടുക്കുകയാണ് ഈ പോലീസ് സ്റ്റേഷന്‍. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ സ്റ്റേഷനായി പ്രവര്‍ത്തിച്ച കെട്ടിടം കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞതോടെയാണ് … Read More