വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം; മുയ്യം സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി.സതിദേവിക്ക് വാട്സ്ആപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍. മുയ്യം സ്വദേശി പുത്തന്‍വീട്ടില്‍ ജഗദീഷിനെയാണ്(37)തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മുയ്യത്തെത്തിയാണ് പിടികൂടിയത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജഗദീഷിന്റെ … Read More

വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്.സി.ആര്‍.എ) നടപ്പിലാക്കണം-

വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്.സി.ആര്‍.എ) ഭേദഗതി ചെയ്യുന്നതിനെതിരെ ക്രൈസ്തവ സഭകള്‍ ശക്തമായ പ്രതിഷേധത്തിലും പ്രതിരോധത്തിലുമാണ്. എന്തിനാണ് ഈ നിയമത്തിനെതിരെ ഇവര്‍ പ്രതിഷേധവുമായി എത്തുന്നതിന് കാരണം? ഏറ്റവും കൂടുതല്‍ വിദേശപണം ഇന്ത്യയില്‍ എത്തിക്കുന്നത് കൃസ്ത്യന്‍ സംഘടനകളാണ് എന്നത് തന്നെയാണ് അതിന് കാരണം. ബി.ജെ.പി … Read More

കൂവോട് വായനശാലക്ക് സമീപം മീനങ്കട താഴത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(96)നിര്യാതനായി.

കൂവോട്: കൂവോട് വായനശാലക്ക് സമീപം മീനങ്കട താഴത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(96)നിര്യാതനായി. ഭാര്യ: പരേതയായ എം.പി.കാര്‍ത്ത്യായനി. മക്കള്‍: പങ്കജാക്ഷി, രാമചന്ദ്രന്‍ പരേതരായ മോഹനന്‍, പ്രശാന്ത് മരുമക്കള്‍: കെ.പി.കുഞ്ഞിരാമന്‍(കൂവോട്), നളിനി(ഇരിങ്ങല്‍), ഷീജ (മാവിച്ചേരി). സഹോദരങ്ങള്‍:പരേതരായ കമ്മാരന്‍, നാരായണന്‍, ചന്തുകുട്ടി, കേളു, ശ്രീദേവി. സംസ്‌കാരം: … Read More

തളിപ്പറമ്പില്‍ വികസനപൊളിക്കല്‍ തുടരട്ടെ-സൗന്ദര്യം ഒഴുകട്ടെ-ജനം വെന്തുരുകട്ടെ

തളിപ്പറമ്പ്; തളിപ്പറമ്പ് നഗരത്തില്‍ വികസന പൊളിക്കല്‍ തുടരുന്നു. ദേശീയപാതയോരത്ത് ചിറവക്കില്‍ 16 മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ബസ് വെയിറ്റിംഗ് ഷെല്‍ട്ടറാണ് പൊളിച്ചടുക്കി ലോറിയില്‍ കയറ്റിക്കൊണ്ടുപോയത്. ഇതിന് എതിര്‍വശത്ത് നിര്‍മ്മിച്ച ഷെല്‍ട്ടറും അടുത്ത ദിവസം പൊളിക്കുമെന്നാണ് വിവരം. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സനോടോ … Read More

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന അദ്ധ്യാപിക മരിച്ചു.

പരിയാരം: ദേശീയ പാതയില്‍ ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു. വിളയാങ്കോട് ചിറ്റന്നൂരിലെ പി.വി.വേണുഗോപാലന്റെ ഭാര്യ മുല്ലപ്പള്ളി മഠത്തില്‍ കെ.പി.ഹൈമാവതി(53)ആണ് മരിച്ചത്. പരിയാരം ഉര്‍സുലൈന്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപികയാണ്. മാര്‍ച്ച് 27 ന് രാവിലെ 8.15 നായിരുന്നു … Read More

പിലാത്തറയില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ കത്തിനശിച്ചു.

പിലാത്തറ: പിലാത്തറയില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. എച്ചിലാംവയല്‍ സ്വദേശി പൂമാടത്ത് അന്‍വര്‍ സാദാത്ത് മത്സ്യവില്‍പ്പന നടത്തുന്ന കെ.എല്‍-60 ഇ 5728 സ്‌ക്കൂട്ടറാണ് ഇന്ന് രാവിലെ കത്തി നശിച്ചത്. ഡിക്കിയില്‍ ഉണ്ടായിരുന്ന മൊബൈല്‍ … Read More

യുവതി ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പനങ്ങാട്ടൂര്‍ പാട്യം സ്മാരക വായനശാലക്ക് സമീപം ടി.വി.വിനോദ്കുമാറിന്റെ ഭാര്യ പയ്യരട്ട കെ.ദിവ്യ(40)യാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 3.30 ന് കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാലരയോടെ മരണപ്പെട്ടു. … Read More

മുന്‍ഭാര്യയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. പോലീസ് കേസെടുത്തു.

പഴയങ്ങാടി: നിയമപരമായി ബന്ധം വേര്‍പെടുത്തിയ മുന്‍ ഭാര്യയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് പോലീസ് കേസെടുത്തു. പഴയങ്ങാടി റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ഉന്നത്തില്‍ വീട്ടില്‍ പി.അരുണിന്‍രെ(36)പേരിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. മാര്‍ച്ച് 30 ന് രാത്രി ഒന്‍പതരക്കായിരുന്നു കേസിനാസ്പദമായ … Read More

ജനതയുടെ പുതിയ ബോട്ടില്‍ മസാലമോരും നാല് തരം ലസ്സികളും നാളെ മുതല്‍ വിപണിയില്‍.

പയ്യന്നൂര്‍: പാല്‍ സംഭരണ-വിതരണ രംഗത്ത് 50 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന വെള്ളൂര്‍ ജനത വൈവിധ്യവല്‍ കേരണത്തിന്റെ ഭാഗമായി വിപണിയിലിറക്കുന്ന ബോട്ടില്‍ മസാലമോര്, നാല് വ്യത്യസ്ത രുചികളുമായി ബോട്ടില്‍ ലസ്സി എന്നിവ മാര്‍ക്കറ്റിലെത്തിക്കുന്നതിന് നാളെ ഏപ്രില്‍ ഒന്നിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത … Read More

പിലാത്തറ ഇനി വേറെ ലെവല്‍ റെഡ് കാന്താരിക്കൊപ്പം കരോക്കെ ഗാനമല്‍സരവും.

പിലാത്തറ: പിലാത്തറ റെഡ് കാന്താരി റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കരോക്കെ സിനിമാഗാന മത്സരമൊരുക്കുന്നു. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഈ പരിപാടിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിഭാഗങ്ങളായി മത്സരങ്ങള്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മത്സരത്തിന് മുമ്പ് സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏപ്രില്‍ അഞ്ചിനാണ് … Read More