ദളപതി വിജയ് ഇനി തമിഴ്‌നാട് ഭരിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്

ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസിനു പിന്നാലെ സിപിഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ … Read More

കേരളത്തിലെ ഏക ആഡംബര എം.എല്‍.എ ബോര്‍ഡ്-ഇനി എന്ത് ചെയ്യും

തളിപ്പറമ്പ്: മുന്‍ എം.എല്‍.എയുടെ സ്ഥിരം ആസ്ഥാന ബോര്‍ഡ് ഇനി എന്ത് ചെയ്യും? എം.വി.മാറ്റി ടി.കെ. ആക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. 2025 മാര്‍ച്ച് 9 നാണ് ഹൈവേയിലെ ഹാപ്പിനസ് സ്‌ക്വയറില്‍ മുന്‍ എം.എല്‍.എ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. നേരത്തെ … Read More

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ കേസിലെ പ്രധാന പ്രതിയായ എച്ചആര്‍ മാനേജര്‍ നിദ ഖാന്‍ അറസ്റ്റില്‍

മുംബൈ: നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ കേസിലെ പ്രധാന പ്രതിയായ എച്ചആര്‍ മാനേജര്‍ നിദ ഖാന്‍ അറസ്റ്റില്‍. ഛത്രപതി സാംബാജി നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാന്റെ … Read More

ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം, കാറിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മാറ്റിവെച്ചതിന്

ആലക്കോട്: കാറിന് മുന്നിലെ സ്‌ക്കൂട്ടര്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചതിന് കല്യാണവീഡിയോ ചിത്രീകരിച്ച് മടങ്ങുകയായിരുന്ന ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലക്കോട്ടെ ലിനു, റോയി പാത്തിയില്‍, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഏപ്രില്‍ 30 ന് ഉച്ചകഴിഞ്ഞ് … Read More

10 കയ്യേറ്റ വര്‍ഷങ്ങള്‍-മെഡിക്കല്‍ കോളേജ് കാമ്പസ് പാര്‍ട്ടിക്ക് സ്വന്തം

പരിയാരം: കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി ഭരണത്തിനിടയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റി പല പേരില്‍ കയ്യേറിയത് കോടികള്‍ വിലമതിക്കുന്ന വസ്തുവകകള്‍. ലീസിനും വാടകക്കും എന്ന പേരിലാണ് ആസൂത്രിതമായ നീക്കത്തില്‍ സര്‍ക്കാര്‍ സ്വത്ത് കയ്യടക്കിയത്. … Read More

ചാച്ചാജി വാര്‍ഡ് ഇനി പാര്‍ട്ടിയുടെ സ്വന്തം സൊസൈറ്റി ഓഫീസ് -കയ്യേറ്റത്തിനെതിരെ രാജീവന്‍ കപ്പച്ചേരി

പരിയാരം: ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ചാച്ചാജി വാര്‍ഡ് കയ്യേറി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘം ബാങ്കിംഗ് സ്ഥാപനം ആരംഭിക്കുന്നതിനെതിരെ ഡി.ഡി.സി ജന.സെക്രട്ടറി അഡ്വ. രാജീവന്‍ കപ്പച്ചേരി വീണ്ടും രംഗത്തിറങ്ങി. കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് നിയമവിരുദ്ധമാണെന്നും, ആശുപത്രി … Read More

കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക് കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അവാര്‍ഡ്

പയ്യന്നൂര്‍: പയ്യന്നൂര്‍ കഥകളിയരങ്ങിന്റെ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അവാര്‍ഡ് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. കഥകളിയരങ്ങിന്റെ 28-ാം വാര്‍ഷികം നടക്കുന്ന 10 ന് സ്വാമി കൃഷ്ണാനന്ദഭാരതി അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. രാവിലെ 9 മുതല്‍ പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ … Read More

തമിഴ്‌നാട് സ്വദേശിയെ തളിപ്പറമ്പ് തമ്പുരാന്‍നഗറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: തമിഴ്‌നാട് സ്വദേശിയെ തളിപ്പറമ്പ് തമ്പുരാന്‍നഗറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തഞ്ചാവൂര്‍, മധുക്കൂറിലെ നമ്മള്‍കുറിശി ശരമേല്‍കുടി അളകേശന്‍(65)നെയാണ് ഇന്നലെ ഉച്ചക്ക് വാടകവീടിന്റെ വരാന്തയില്‍ അബോധാവസ്ഥയില്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജരാജേശ്വര വാര്‍ഡ് കൗണ്‍സിലര്‍ പി.ലതികയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. … Read More

മെഡിക്കല്‍ കോളേജിന് സമീപം തീപിടുത്തംപെട്ടിക്കടയും ലോട്ടറിസ്റ്റാളും കത്തിനശിച്ചു.

പരിയാരം: മെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കടക്കും ലോട്ടറി സ്റ്റാളിനും തീപിടിച്ചു. സര്‍വീസ് റോഡരികിലെ കടന്നപ്പള്ളി സ്വദേശി സി.വി.രാമചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തീപിടിച്ച് കത്തിയത്. പുലര്‍ച്ചെ നാലരയോട് കൂടിയാണ് കടക്ക് തീ പിടിച്ചത്. ഉടന്‍ പരിയാരം പോലീസ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും … Read More

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് കണ്ണൂരില്‍ നിര്യാതനായി

കണ്ണൂര്‍: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പെസക്കരി ചതുരമ്പുഴയിലെ കുന്നേല്‍ വിക്ടര്‍ ജോസഫ് (42) കണ്ണൂരില്‍ നിര്യാതനായി. അസുഖബാധിതനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. ഇന്ത്യവിഷന്‍, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ … Read More