അഞ്ചുവര്‍ഷത്തിലേറെയായി നിര്‍ത്തിയിട്ട ബൈക്ക്-ദുരൂഹത തുടരുന്നു.

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട ബജാജ് പള്‍സര്‍ ബൈക്ക്, അന്വേഷണം നടത്താതെ പോലീസ്. തളിപ്പറമ്പ് ചിറവക്കിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഈ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ട്. നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെതുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പോയതല്ലാതെ തുടരന്വേഷണം നടത്തുകയോ ബൈക്ക് പോലീസ് … Read More

വീട്ടമ്മ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: യുവതി കിടപ്പുമുറിയിലെ ജനല്‍കമ്പില്‍ കെട്ടിത്തൂങ്ങി മരിച്ചു. വെള്ളാട് കാവുംകുടിയിലെ കുറുപ്പന്‍പറമ്പില്‍ രമ്യ ജിജു(40)ആണ് മരിച്ചത്. കെ.എന്‍.ജിജുവിന്റെ ഭാര്യയാണ്. ഇന്നലെരാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്.  

പാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി

തളിപ്പറമ്പ്: പാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ പത്തോടെയാണ് കുപ്പം പാലത്തിന് മുകളില്‍ കെ.എല്‍-13 എ.യു 0859 ലോറിയുടെ ടയര്‍ പൊട്ടിയത്. പാലത്തിന് ഒത്ത നടുവിലായതിനാല്‍ വലിയ വാഹനങ്ങളായ ലോറികളും ബസുകളും റോഡില്‍ കുടുങ്ങി. … Read More

സിസ്റ്റര്‍ കാരിത്താസ് ഡി.എസ്.എസ്. നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ കാരിത്താസ് ഡി.എസ്.എസ് (73)നിര്യാതയായി. ശവസംസ്‌ക്കാരം ഇന്ന് തിങ്കളാഴ്ച(11.05.2026) വൈകുന്നേരം 5.30 മണിക്ക് പട്ടുവം സ്നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. എറണാകുളം അതിരൂപത, … Read More

നെടുംപറമ്പിലിനെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍

ആലക്കോട്: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല, ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്. 26,66,300 രൂപ തട്ടിയെടുത്ത് വഞ്ചന ചെയ്തു എന്നാണ് കേസ്. ആലക്കോട് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ … Read More

തളിപ്പറമ്പില്‍ ജഗദ്ഗുരുവിന്റെ ദിവ്യസാന്നിധ്യം നീലകണ്ഠ അബോഡ് അനുഗ്രഹഭരിതമായി

തളിപ്പറമ്പ്: ദക്ഷിണാമ്‌നായ ശ്രീ ശാരദാപീഠം, ശൃംഗേരി ജഗദ്ഗുരു ശ്രീ ശ്രീ വിദുശേഖര ഭാരതി മഹാസന്നിധാനം തളിപ്പറമ്പിലെ ”നീലകണ്ഠ അബോഡ്” സന്ദര്‍ശിച്ച് കുടുംബാംഗങ്ങള്‍ക്കും ഭക്തജനങ്ങള്‍ക്കും അനുഗ്രഹം പകര്‍ന്നു. ആത്മീയഭക്തിയും സാംസ്‌കാരിക പാരമ്പര്യവും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ഈ ദിവ്യസന്ദര്‍ശനം സന്നിഹിതരായ ഏവര്‍ക്കും അപൂര്‍വവും … Read More

ജിയോറ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് കരിമ്പത്ത് ജിയോറ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ വ്യത്യസ്തമായ രീതിയില്‍ നാട്ടുകാരും ജീവനക്കാരും ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നടന്നത്. നിയുക്ത എം.എല്‍.എ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, വൈസ് ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, … Read More

പൊളിച്ചുനീക്കിയ ബസ് ഷെല്‍ട്ടറിന് പകരം നിര്‍മ്മിക്കുന്നത് സമാനവലുപ്പത്തിലുള്ള ഷെല്‍ട്ടര്‍- പൊളിച്ചത് പിന്നെ എന്തിന്?

തളിപ്പറമ്പ്: പൊളിച്ചുനീക്കിയ ചിറവക്കിലെ ബസ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് നിര്‍മ്മിക്കുന്നത് സമാന വലുപ്പമുള്ള ഷെല്‍ട്ടര്‍. തളിപ്പറമ്പ് ദേശീയപാതയോരത്ത് ചിറവക്കില്‍ അക്കിപ്പറമ്പ് സ്‌ക്കൂളിന് സമീപത്തായി വെറും 16 മാസം മുമ്പ് തളിപ്പറമ്പ് നഗരസഭ സ്‌പോണ്‍സറുടെ സഹായത്തോടെ നിര്‍മ്മിച്ച രണ്ടരലക്ഷം രൂപയോളം ചെലവില്‍ നിര്‍മ്മിച്ചബസ് ഷെല്‍ട്ടറാണ് … Read More

ദിവസവും അടുക്കളയില്‍ വരുത്തുന്ന 9 അബദ്ധങ്ങള്‍

ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകള്‍ കൊണ്ടും പാകം ചെയ്യുന്നതും, പഴകിയ എണ്ണ ഉപയോഗിക്കുന്നതും ഭക്ഷണം തുറന്നു വെയ്ക്കുന്നതുമൊക്കെ ഇതില്‍ ചില കാര്യങ്ങളാണ്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണക്രമം തന്നെയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ കലോറി അളന്നും പോഷകസമൃദ്ധമായ റെസിപ്പി പരീക്ഷിച്ചും … Read More

വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം’അദൃശ്യമുറിവുകള്‍ ‘പ്രകാശനം ചെയ്തു

പയ്യന്നൂര്‍:കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം അദൃശ്യമുറിവുകള്‍ പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ബിആര്‍സി ഹാളില്‍ വെച്ച് പീറ്റര്‍ ഏഴിമല സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ശിവകുമാര്‍ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗണ്‍സില്‍)അധ്യക്ഷത വഹിച്ചു. പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് ( … Read More