കുറുമാത്തൂര്‍ പയേരിയിലെ യുവതിയെ കാണാതായി.

തളിപ്പറമ്പ്: യുവതിയെ കാണാതായി. കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ്(22) കാണാതായത്. ഇക്കഴിഞ്ഞ 17 ന് ഉച്ചക്ക് 12 നാണ് വീട്ടില്‍ നിന്നും ഇവരെ കാണാതായത്. ഹരിദാസിന്റെ ഭാര്യയാണ്. ഭര്‍തൃ സഹോദരന്‍ എം.സുധീപിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു. ഒറ്റത്തൈയിലെ മുടവനാട്ട് വീട്ടില്‍ എം.ഡി.ജോണ്‍(78)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: അന്നക്കുട്ടി കാരിക്കാട്ടില്‍. മക്കള്‍: ബിന്‍സി, ബിജു. … Read More

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.പി.മുഹമ്മദ്‌നിസാര്‍, എം.കെ.ഷബിത, പി.റജില, കെ.നബീസബീവി, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ കെ.വല്‍സരാജന്‍, ഇ.കുഞ്ഞിരാമന്‍, നഗരസഭാ … Read More

വെടിയുണ്ട രാധാകൃഷ്ണന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് പോയി- തോക്ക് കണ്ടെടുത്തു.

പരിയാരം: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ സന്തോഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. തൊട്ടടുത്ത് രാധാകൃഷ്ണന്റെ ഭാര്യയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ തന്നെ … Read More

തിരുവനന്തപുരം സ്വദേശിനിക്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സങ്കീര്‍ണ്ണ ശസ്ത്രക്രിയ

പരിയാരം: പതിമൂന്നാമത്തെ വയസ്സില്‍ വീഴ്ചയിലുണ്ടായ ഗുരുതര പരിക്ക് മൂലം വലതുകാലില്‍ ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടമ്മയ്ക്ക് തന്റെ അറുപത്തിമൂന്നാം വയസ്സില്‍ വര്‍ഷങ്ങള്‍ നീണ്ട ദുരിതജീവിതത്തിന് ശേഷം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് പുനര്‍ജ്ജന്മം. വീട്ടുജോലികള്‍ ചെയ്തു കുടുംബം … Read More

13 കാരന് പീഡനം കുട്ടൂസിന് 10 വര്‍ഷം കഠിനതടവും പിഴയും

തളിപ്പറമ്പ്: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബോട്ട് ഡ്രൈവറായ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00.500 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ മടക്കരയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ടി.എം.വി ഹൗസില്‍ ടി.എം.വി.മുഹമ്മദലി എന്ന കുട്ടൂസിനെയാണ്(52)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി … Read More

ജാഫര്‍ വാട്ടര്‍ സപ്ലേ കുടിവെള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: ജാഫര്‍ വാട്ടര്‍ സപ്ലേയുടെ നവീകരിച്ച കുടിവെള്ള വിതരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കുറുമാത്തൂര്‍ പഞ്ചായത്തിലെ ചവനപ്പുഴയിലാണ് ഇന്നലെ പുതിയ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ ആദ്യമായി അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഫില്‍റ്റര്‍ ചെയ്ത കുടിവെള്ളമാണ് ഇവിടെ നിന്ന് വിതരണം … Read More

സൂക്ഷിക്കുക-പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം-പണികിട്ടും. സന്തോഷും മിനിയും വീണ്ടും അടുത്തത് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍.

പരിയാരം: പ്രശ്‌നങ്ങളുടെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്ന്. വെടിയേറ്റ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരും കൊലയാളി എന്‍.കെ.സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറ് മാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. പഴയകാല ഓര്‍മ്മകള്‍ … Read More

ഭാര്യയുമായി അവിഹിതബന്ധം എതിര്‍ത്തു-സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചുകൊന്നു.

പരിയാരം: ബി.ജെ.പി നേതാവും ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ.കെ..രാധാകൃഷ്ണനെ(55) വെടിവെച്ചുകൊന്നത് ഭാര്യയുമായുള്ള അവിഹിതബന്ധത്തെ എതിര്‍ത്തതിനെന്ന് പോലീസ്. രാധാകൃഷ്ണന്റെ ഭാര്യ മിനിയുമായി സന്തോഷിനുണ്ടായിരുന്ന പ്രണയം ഇവരുടെ കുടുംബന്ധത്തെ ബാധിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ … Read More

രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

പിലാത്തറ: കൈതപ്രത്ത് ഗൂഡ്‌സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായ കെ.കെ.രാധാകൃഷ്ണനെ(49) വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പെരുമ്പടവിലെ എന്‍.കെ.സന്തോഷിനെയാണ് തോക്ക് സഹിതം പരിയാരം പോലീസ് പിടികൂടിയത്. ഇന്ന് രാത്രി ഏഴരയോടെയാണ് രാധാകൃഷ്ണന് പുതുതായി പണിയുന്ന വിടിനോട് ചേര്‍ന്ന് വെടിവെപ്പ് നടന്നത്. കല്യാട് … Read More