ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായി പരാതി.

കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് … Read More

കണ്ണൂര്‍ ടൗണില്‍ വെച്ച് എലിവിഷം കഴിച്ച ഒഴിഞ്ഞവളപ്പ് സ്വദേശി മരിച്ചു.

പരിയാരം: കണ്ണൂര്‍ ടൗണില്‍വെച്ച് എലവിഷം കഴിച്ച് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി മരിച്ചു. ബൈത്തുല്‍നൂറില്‍ വി.വി.അബ്ദുല്‍ഖാദറിന്റെ മകന്‍ മുനീര്‍ പുഴക്കര(48)ആണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. 22 ന് വൈകുന്നേരം 5.23 നാണ് ഇയാള്‍ വിഷം കഴിച്ചത്. അവശനിലയിലായ മുനീറിനെ … Read More

ചൊറിയുന്ന പൊടി വിതറി യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു.

വെള്ളരിക്കുണ്ട്: ഓട്ടോഡ്രൈവറുടെ ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന പൊടിയെറിഞ്ഞ് മര്‍ദ്ദിച്ച യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. പാലാവയല്‍ മലാംകടവിലെ ചെമ്മങ്ങാട്ട് വീട്ടില്‍ സി.ഡി.പ്രസാദിന്റെ(45) പരാതിയിലാണ് കൊന്നക്കാട് സ്വദേശി വിനീഷിന്റെ പേരില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത്. ഇന്നലെ(മാര്‍ച്ച്-22) വൈകുന്നേരം 3.45 ന് കൊന്നക്കാട് നിന്നും പഞ്ചാബിലേക്ക് പോകവെ … Read More

ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച.

കണ്ണൂര്‍: ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച. ഇന്നലെ രാത്രി 9 നും ഇന്ന് പുലര്‍ച്ചെ 5 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ ശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം … Read More

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ … Read More

ഇഫ്താര്‍ സംഗമവും റിലീഫ് പ്രവര്‍ത്തനവും ഹജ്ജ്തീര്‍ത്ഥാടകര്‍ക്ക് യാത്രയയപ്പും നടത്തി കരുണ ചാരിറ്റബിള്‍ സൊസൈറ്റി.

തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ സൊസൈറ്റി ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമവും, റിലീഫ് പ്രവര്‍ത്തന ഉദ്ഘാടനവും, 2025 ഹജ്ജ് തീര്‍ത്താടകര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ചിറവക്ക് ഹാപ്പിനെസ്സ് സ്‌ക്വയറില്‍ നടന്ന പരിപാടി ഖാദി ബോര്‍ഡ് വൈസ്.ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് പ്രവര്‍ത്തനം തളിപ്പറമ്പ് … Read More

മാധ്യമങ്ങള്‍ സത്യത്തിലൂന്നി പ്രവര്‍ത്തിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍—മംഗളം ദിനപത്രം 35-ാം വാര്‍ഷികാഘോഷം

തലശേരി: മംഗളം ദിനപത്രത്തിന്റെ 31 വാര്‍ഷികാ ഘോഷം ഹെറിറ്റേജ് ഹാര്‍മണി തലശ്ശേരിയിലെ നവരത്‌ന ഇന്നില്‍ നടന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തനം ഒരു ധര്‍മമാണെന്നും എല്ലാ മാധ്യമങ്ങളും സത്യത്തിലൂന്നി പ്രവര്‍ … Read More

കൊറിയന്‍ ജോബ് വിസ-യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി

ചിറ്റാരിക്കാല്‍: കൊറിയന്‍ ജോബ് വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപരം സ്വദേശിയുടെ പേരില്‍ കേസെടുത്തു. തിരുമല പനിയില്‍ പുത്തന്‍വീട് പടിയറ വില്ലയില്‍ അനീഷ്.വി.സോമന്‍(50)നെതിരെയാണ് കേസ്. മാലോം ആനമഞ്ഞളിലെ മടപ്പന്‍ തോട്ടുകുന്നേല്‍ വീട്ടില്‍ ജോമോന്‍(39)ആണ് തട്ടിപ്പിന് ഇരയായത്. … Read More

വായ്പ കൊടുത്ത പണം തികികെ ചോദിച്ചതിന് തേങ്ങകൊണ്ട് മര്‍ദ്ദനം.

ചിറ്റാരിക്കാല്‍: വായ്പകൊടുത്ത പണം തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ശില്‍പ്പിയും ആര്‍ട്ടിസ്റ്റുമായ യുവാവിനെ തേങ്ങകൊണ്ട് മര്‍ദ്ദിച്ചതായി പരാതി. ചിറ്റാരിക്കാല്‍ മണ്ഡപത്തെ കാട്ടിക്കുളക്കാട്ട് വീട്ടില്‍ ഷിജോ ദേവസ്യക്കാണ്(42) മര്‍ദ്ദനമേറ്റത്. ഷിജോയോട് ഒന്നരവര്‍ഷം മുമ്പ് വായ്പ വാങ്ങിയ 61,500 രൂപ പണം തിരിച്ചുതരാമെന്ന് പറഞ്ഞ് … Read More

ആശംസിക്കാന്‍ വിളിച്ചില്ല- സി.പി.ഐ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: പുളിമ്പറമ്പില്‍ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്ത തളിപ്പറമ്പ് നഗരസഭയുടെ നഗര ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ സി.പി.ഐ വായമൂടിക്കെട്ടി പ്രതിഷേധിച്ചു. ഉദ്ഘാടനത്തിന് തങ്ങളുടെ പ്രതിനിധിയെ ആശംസ പ്രസംഗത്തിനായി ക്ഷണിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം. മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐക്ക് നഗരസഭാ … Read More