പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍–കല്ലിങ്കീല്‍ പത്മനാഭന്‍.

വരത്തന്‍മാര്‍ക്ക് നാട്ടിലെ കോണ്‍ഗ്രസുകാരെ അറിയില്ലെന്നും കല്ലിങ്കീല്‍. തളിപ്പറമ്പ്: പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലത്തിന്റെയും മണ്ഡലം പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസിന്റെയും അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ രംഗത്ത്. നാരായണന്‍ പെരുവണ്ണാന്‍ … Read More

ഹൈമാസ്റ്റ് ലൈറ്റിലെ കെ.സുധാകരന്‍ എം.പിയുടെ ഫോട്ടോ നശിപ്പിച്ചു.

തളിപ്പറമ്പ്: ഹൈമാസ്റ്റ് ലൈറ്റില്‍ സ്ഥാപിച്ച കെ.സുധാകരന്‍ എം.പിയുടെ ഫോട്ടോ നശിപ്പിച്ചതായി പരാതി. തൃച്ചംബരം കുഞ്ഞരയാലിന് സമീപം സ്ഥാപിച്ച എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് ആരംഭിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലെ എം.പിയുടെ ഫോട്ടോയാണ് ഇന്നലെ രാത്രി അടിച്ചുതകര്‍ത്തത്.  സമൂഹവിരുദ്ധരാണ്  … Read More

പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ്സല്ല-എം.എന്‍.പൂമംഗലം, ടി.ആര്‍.മോഹന്‍ദാസ്.

തളിപ്പറമ്പ്: പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. ഇരുവരുടെയും നിഷേധക്കുറിപ്പ് അതുപോലെ പ്രസിദ്ധീകരിക്കുന്നു. നാരായണ പെരുവണ്ണാന്‍ കോണ്‍ഗ്രസ്സ് കാരനല്ല: സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ നാരായണ പെരുവണ്ണാന്‍ … Read More

ബൊമ്മക്കൊലു ദര്‍ശിക്കാന്‍ ഗായകന്‍ വീരമണി രാജുവും പെരുഞ്ചെല്ലൂരിലെത്തി.

തളിപ്പറമ്പ്: പ്രശസ്ത തമിഴ് ഗായകന്‍ വീരമണി രാജു പെരുഞ്ചെല്ലൂരിലെത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എം ആര്‍.വീരമണി രാജു തളിപ്പറമ്പ് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന രണ്ടാം ബൊമ്മക്കൊലു ഉത്സവം കാണാനാണ് എത്തിയത്. പള്ളിക്കെട്ട് … Read More

പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

തളിപ്പറമ്പ്: പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെയാണ് ബി.ജെ പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തില്‍ നിന്ന് അദ്ദേഹം മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. നേരത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പെരുവണ്ണാന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ പാര്‍ട്ടി പ്രതിനിധിയായി ഡയരക്ടറായിരുന്നു. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ശമ്പളപ്രതിസന്ധി: 14 ന് കുത്തിയിരിപ്പ് സമരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പള പ്രതിസന്ധി. സപ്തംബറിലെ ശമ്പളം ഇന്നുവരെയും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കയാണ്. നേരത്തെ ഒരു മാസത്തോളം ശമ്പളം മുടങ്ങിയ അവസ്ഥവന്നിരുന്നുവെങ്കിലും അത് പരിഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കയാണ്. പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് … Read More

ചെറുപുഴ പ്രാപ്പൊയിലില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു.

ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചെറുപുഴ പ്രാപ്പൊയിലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. പ്രാപ്പൊയിലിലെ വ്യാപാരിയായിരുന്ന പനങ്കുന്നില്‍ ശീധരന്‍(61) ആണ് മരിച്ചത്. ഭാര്യ സ്വനിതയെ(52)വെട്ടിപ്പരിക്കേല്‍പ്പിച്ച് ശ്രീധരന്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ സ്വനിതയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. … Read More

വാട്‌സ്ആപ്പ് സി.ബി.ഐ വിലസുന്നു തളിപ്പറമ്പിലെ വയോധികന് 3 കോടി പതിനഞ്ചര ലക്ഷം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: വാട്‌സ്ആപ്പ് സി.ബി.ഐക്കാരുടെ വലയില്‍ കുടുങ്ങിയ വയോധികന് നഷ്ടമായത് മൂന്ന് കോടി 15 ലക്ഷത്തി അന്‍പതിനായിരം രൂപ. മൊറാഴ പാളിയത്ത്‌വളപ്പിലെ റിട്ട.എഞ്ചിനീയര്‍ കാരോത്ത് വളപ്പില്‍ വീട്ടില്‍ ഭാര്‍ഗ്ഗവനാണ്(74) പണം നഷ്ടപ്പെട്ടത്. ഭാര്‍ഗവന്റെ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങിയ ആരോ സാമ്പത്തിക തട്ടിപ്പ് … Read More

അവസാനം മക്കള്‍ എത്തി, ടി പി മാധവന് വിട-മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോന്‍, മകള്‍ ദേവിക റാവു എന്നിവരാണ് പൊതുദര്‍ശന വേദിയില്‍ എത്തിയത്

തിരുവനന്തപുരം: അന്തരിച്ച നടന്‍ ടി പി മാധവനെ അവസാനമായി ഒരുനോക്ക് കാണാന്‍ മക്കള്‍ എത്തി. മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോന്‍, മകള്‍ ദേവിക റാവു എന്നിവരാണ് പൊതുദര്‍ശന വേദിയില്‍ എത്തിയത്. ടി പി മാധവന്റെ സഹോദരങ്ങളും എത്തിയിരുന്നു. സിനിമാ പ്രവര്‍ത്തകരും … Read More

ഭാരത്‌സേവ ഓര്‍ണര്‍ പുരസ്‌ക്കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയ്ക്ക്

തളിപ്പറമ്പ്: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍പിലാത്തറക്ക് ഭാരത് സേവാ ഓര്‍ണര്‍ പുരസ്‌ക്കാരം. കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജ് നല്‍കുന്ന പുരസ്‌ക്കാരം ഒക്ടോബര്‍ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. തളിപ്പറമ്പ് സി. എച്ച് സെന്റര്‍ … Read More