പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം: ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്:കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി സബ് ഡിവിഷന്‍ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജൂലൈ 19 വെള്ളിയാഴ്ച്ച തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റുറല്‍ രണ്ടാം … Read More

അച്ഛന്റെ നിക്ഷേപം: ഏട്ടന്‍മാര്‍ ചേര്‍ന്ന് അനിയനെ മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: പിതാവ് നിക്ഷേപിച്ച പണം പിന്‍വലിച്ചതിന് മധ്യവയസ്‌ക്കനെ സഹോദരങ്ങള്‍ മര്‍ദ്ദിച്ചതായി പരാതി. കൂവേരി കായാട്ടുപാറയിലെ വണ്ണാരത്ത് വീട്ടില്‍ പുരുഷോത്തമനാണ്(49)മര്‍ദ്ദനമേറ്റത്. 14 ന് വൈകുന്നേരം 4.45 ന് സഹോദരങ്ങളായ പടപ്പേങ്ങാട്ടെ ബാലകൃഷ്ണനും പനങ്ങാട്ടൂരിലെ പ്രകാശനും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയേും മകളേയും ഉള്‍പ്പെടെ … Read More

കേന്ദ്ര ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷേഖാവത്ത് രാജരാജേശ്വര ക്ഷേത്രത്തില്‍.

തളിപ്പറമ്പ്: കേന്ദ്ര ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരം ആറോടെയാണ് അദ്ദേഹം ഗുരുവായൂരില്‍ നിന്നും തളിപ്പറമ്പിലെത്തിയത്. പത്‌നി നോനന്ദ് കന്‍വറും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതശേഷമാണ് … Read More

ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു, സംഭവത്തില്‍ ദുരൂഹത.

പയ്യന്നൂര്‍: കുന്നരു കാരന്താട് ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കാരന്താട് എം.സി.ഹൗസില്‍ ദിജിന്റെ കെ.എല്‍-86 ബി-5555 കാറാണ് കത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പൂര്‍ണമായി കത്തിനശിച്ചു. പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പ്രകാശ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് … Read More

നിയമം അറിയില്ല: വനിതാ എസ്.ഐക്ക് എസ്.പി വക ഇമ്പോസിഷന്‍.

പത്തനംതിട്ട: എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. വനിതാ എസ്ഐക്കാണ് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം ലഭിച്ചത്. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല. കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമമായ ബിഎൻഎസിലെ … Read More

ജമ്മു-കാശ്മീരില്‍ ഭീകരാക്രമണം നാല് സൈനികര്‍ക്ക് വീരമൃത്യു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഓഫീസര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ … Read More

ചെറുപുഴയില്‍ ചീട്ടുകളി സംഘം പിടിയില്‍.

ചെറുപുഴ: മൂന്നംഗ ചീട്ടുകളിസംഘം പിടിയില്‍. തിരുമേനിയിലെ കെ.കെ.നാഗത്തിങ്കല്‍ വീട്ടില്‍ കെ.എന്‍.സി.മമ്മു(63), വടക്കേതില്‍ വീട്ടില്‍ ഹനീഫ റാവുത്തര്‍(75), കുത്തൂര്‍ വീട്ടില്‍ കെ.വേണു(47) എന്നിവരെയാണ് ചെറുപുഴ എസ്.ഐ സി.പി.ഗംഗാധരന്റെ നേതൃത്വത്തില്‍   പിടികൂടിയത്. ഈസ്റ്റ് പാലത്തിന് സമീപം പണം വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയില്‍ … Read More

എം.ഡി.എം.എയും കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍.

കൂട്ടുപുഴ: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടംഗസംഘം കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. 1.350 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് തലശരി ധര്‍മ്മടത്തെ എം.അഫ്‌സല്‍(36), കഞ്ചാവ് കൈവശം  വെച്ചതിന് തലശേരി കോട്ടയം കിണവക്കില്‍ എം. മുഹമ്മദ് ഷെറിന് ഫാദ് എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം.മുഹമ്മദ് … Read More

കെ.എ.പി.പരേഡ് പവലിയന്‍ കാറ്റില്‍ പറന്നു- 10 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

മാങ്ങാട്ടുപറമ്പ്: കേരളാ ആംഡ്‌പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. പരേഡ് ഗ്രൗണ്ടിലെ പവലിയന്‍ ചുഴലിക്കാറ്റില്‍ പറന്നുപോയി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും 10 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. ഏതാണ്ട് 25 മീറ്റര്‍ നീളത്തിലുള്ള പവലിയനാണ് കാറ്റ് … Read More

ദേശീയപാതയുടെ ചിറവക്ക് ജംഗ്ഷനിൽ കേബിൾ കുഴി അപകട കുഴിയായി മാറുന്നു

തളിപ്പറമ്പ്: ദേശീയപാതയുടെ ചിറവക്ക് ജംഗ്ഷനിൽ കേബിൾ കുഴി അപകട കുഴിയായി മാറുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ കേബിളുകൾ ഇടുന്നതിന് വേണ്ടിയാണ് ദേശീയ പാതയിൽ കുഴിയെടുത്തത്. കുഴിക്ക് മുകളിൽ മണ്ണ് വാരിയിട്ട് നിറച്ചത് മഴ പെയ്തതോടെ ഒലിച്ചുപോയി. ഇവിടെയിപ്പോൾ നെടുനീളത്തിൽ രൂപപ്പെട്ട … Read More