അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭമോഹങ്ങളാക്കിയ അവളുടെ രാവുകള്‍ക്ക് ഇന്ന് 46-ാം വര്‍ഷം.

മനുഷ്യന്റെ അന്തരിന്ദ്രിയ ദാഹങ്ങളെയും അവന്റെ മനസ്സിലെ അസുലഭ മോഹങ്ങളെയും അതിനകമ്പടിയായി മദിപ്പിക്കുന്ന അനുഭൂതികളുടെ മേലങ്ങളെയും മയക്കുന്ന അതിശയതാളങ്ങളെയും അഭ്രപാളികളില്‍ ഐ.വി.ശശി വരച്ചിട്ടപ്പോള്‍ അത് മലയാള സിനിമയിലെ ഒരു നാഴികക്കല്ലാവുകയായിരുന്നു. മുരളി മൂവീസിന്റെ ബാനറില്‍ എം.പി.രാമചന്ദ്രന്‍ നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത് 1978-ല്‍ … Read More

ഹൈക്കോടതിയുടെ അനുമതി അവഗണിച്ചു- ടി ടി കെ ദേവസ്വം ഭരണസ്തംഭനത്തിലേക്കെന്ന് ഐ.എന്‍.ടി.യു.സി.

തളിപ്പറമ്പ് : ടി ടി കെ ദേവസ്വത്തിലെ ഭരണ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാന്‍ ഉതകും വിധമുള്ള നടപടിക്ക് ഹൈക്കോടതിയില്‍ നിന്ന് അനുവാദ ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കാതെ വന്നതിനെ തുടര്‍ന്ന് ശ്രീ രാജരാജേശ്വരക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവുമടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണനിര്‍വ്വഹണം … Read More

ഇടപെടല്‍ കല്ലിങ്കീല്‍ സ്റ്റൈല്‍-സ്‌ളാബുകള്‍ നേരെയായായി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി മുമ്പാകെ വന്ന പരാതിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കണ്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. പുക്കോത്ത് നടയിലെ ദേശീയ പതയോരത്തെ ഓവുചാലിന്റെ അപകടാവസ്ഥയിലായിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ നേരെയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. തളിപ്പറമ്പില്‍ നിന്നും കണ്ണുരിലേക്ക് പോകുന്ന റോഡിലെ … Read More

പരിയാരം വില്ലേജ് ഓഫീസിന് മുന്നിലെ തുരുമ്പിച്ച വാട്ടര്‍ടാങ്ക് നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് വികസനസമിതി യോഗം,

  തളിപ്പറമ്പ്: പരിയാരം വില്ലേജ് ഓഫീസിന് മുന്നിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെച്ചിരിക്കുന്ന വാട്ടര്‍ടാങ്ക് നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ന് നടന്ന താലൂക്ക് വികസനസമിതി യോഗത്തിന്റെ ഉറപ്പ്. ഇത് സംബന്ധിച്ച് സി.പി.എം പരിയാരം ലോക്കല്‍കമ്മറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ പി.പി.മോഹനനാണ് വികസനസമിതി … Read More

പ്രഥമ മോണ്‍. മാത്യു എം ചാലില്‍ എക്‌സലന്‍സ് അവാര്‍ഡ് വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിന്

കണ്ണൂര്‍: മലബാറിന്റെ സമഗ്ര വികസനത്തിനായി ആറു പതിറ്റാണ്ടിലധികം നിസ്തുല സേവനം ചെയ്ത അന്തരിച്ച മോണ്‍. മാത്യു. എം ചാലിലിന്റെ സ്മരണയ്ക്കായി ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിന്. മോണ്‍. ചാലിലിന്റെ … Read More

കൂവേരിയില്‍ വീടുകയറി ആക്രമം, വാട്‌സാപ്പ് കുത്ത്- 9 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതിനും വാട്‌സ്ആപ്പ് വഴി മോശമായ പ്രചാരണം നടത്തിയതിനും 9 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി കാക്കടവിലെ ചിറക്കോത്ത് വളപ്പില്‍ രാജന്റെ(65) പരാതിയിലാണ് കേസ്. കൂവേരിയിലെ ഷനിഷ മനോജ്, സി.വി.പ്രകാശന്‍, സി.വി.സുവര്‍ണന്‍, പ്രത്യുഷ് പ്രകാശന്‍, … Read More

വീട്ടില്‍ നിന്ന് 20 പവന്‍ സര്‍ണം മോഷ്ടിച്ചതായി പരാതി.

തളിപ്പറമ്പ്: വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങല്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് മന്ന ചിന്‍മയാ റോഡിലെ എം.പി.ഹൗസില്‍ കെ.സഹീറിന്റെ പരാതിയിലാണ് കേസ്. 2023 ഡിസംബര്‍-25 ന് രാവിലെ 10 നും 2024 ഫെബ്രുവരി 15 … Read More

ഏമ്പേറ്റ് ദേശീയപാതയില്‍ മേല്‍പാലം അനുവദിക്കണം: ബിജെപി നിവേദനക്യാമ്പ് സംഘടിപ്പിച്ചു.

പരിയാരം: ഏമ്പേറ്റ് ജംഗ്ഷനില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കള്‍ ഗഡ്ഗരിയെ നേരില്‍ കാണും. പയ്യന്നൂര്‍ ദേശീയപാതയിലെ പ്രധാന സ്ഥലമായ ഏമ്പേറ്റ് സ്റ്റോപ്പില്‍ പുതുതായി പണിയുന്ന ദേശീയ പാത അടിഭാഗം താഴ്ത്തിയാണ് കടന്നു പോകുന്നത്. മുടിക്കാനം, ഐ.ടി.സി കോളേജ്, ശ്രീസ്ഥ തുടങ്ങി … Read More

ക്ഷേത്ര ഭരണം സ്തംഭിപ്പിച്ച് ക്ഷേത്രോത്സവങ്ങള്‍ അലങ്കോലമാക്കാന്‍ സി പി എം നീക്കം: മാര്‍ച്ച് നാലിന് പ്രാര്‍ത്ഥനാ സത്യാഗ്രഹം.

തളിപ്പറമ്പ് : ടി.ടി.കെ. ദേവസ്വത്തിലെ സി.പി.എം ഇടപെടലിനെതിരെ തുറന്നപോരിന് ബി.ജെ.പി രംഗത്ത്. ടി.ടി.കെ ദേവസ്വം ക്ഷേത്രഭരണം സ്തംഭിപ്പിച്ച് ക്ഷേത്രോല്‍സവങ്ങള്‍ അലങ്കോലമാക്കാനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് ഹൈക്കോടതി അനുമതി ഉണ്ടായിട്ടും ടി ടി കെ ദേവസ്വത്തില്‍ നിയമപ്രകാരം എക്‌സിക്യുട്ടീവ് … Read More

ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

പരിയാര: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പടന്ന ആറാം വാര്‍ഡ് ആണ്ടാംകൊവ്വല്‍ സ്വദേശിയും ദളിത് ലീഗ് സജീവപ്രവര്‍ത്തകനുമായ വാര്‍പ്പ് മേസ്തിരി പി.സുകുമാരന്‍(61) ആണ് മരിച്ചത്. എടാട്ട് വെച്ച് ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പയ്യുന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും … Read More