എം.വിജിന്‍ എം.എല്‍.എ രോഗികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു-12 ഇടങ്ങളില്‍ ഇനി ശുദ്ധജലം ലഭ്യം.

പരിയാരം: വാഗ്ദാനം പാലിച്ച് എം.വിജിന്‍ എം.എല്‍.എ. ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് പരാതികളായി ലഭിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലാനിലകളിലും ഡെന്റല്‍ കോളേജിലുമായി 12 വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയിരുന്നു. ആസ്തി വികസന … Read More

സ്‌നേഹാരാമം പദ്ധതി ഉദ്ഘാടനം ചെയ്തു.

പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂനിറ്റും പരിയാരം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി സ്‌നേഹാരാമം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. അലക്ഷ്യമായി റോഡിലും പൊതുസ്ഥലത്തും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് … Read More

കോണ്‍വെന്റിലെ റബ്ബര്‍പുകപ്പുര കത്തിനശിച്ചു.

പയ്യന്നൂര്‍: കോണ്‍വെന്റിലെ റബ്ബര്‍ പുകപ്പുര കത്തിനശിച്ചു. കോറോം നോര്‍ത്തിലെ സെന്റ് ലൂസി കോണ്‍വെന്റ് വളപ്പിലെ റബ്ബര്‍ പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. വലിയ വിറക്കുകുട്ടകള്‍ ഇട്ട് തീയിട്ടതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു. പയ്യന്നൂര്‍ … Read More

കേരള എന്‍.ജി.ഒ യൂണിയന്‍ ദയ ചാരിറ്റബില്‍ സൊസൈറ്റിക്ക് ആംബുലന്‍സ് സംഭാവന ചെയ്തു.

പരിയാരം: കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി നവകേരളം ജനപക്ഷ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് സമൂഹത്തിന് ഗുണപ്രദമാകുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായി വാങ്ങിയ ആംബുലന്‍സ് ദയ ചാരിറ്റബിള്‍ സൊസെറ്റിക്ക് കൈമാറി. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് … Read More

ടാഗോര്‍ വിദ്യാനികേതനിലെ അമന്യ സജീഷ് നിര്യാതയായി.

തളിപ്പറമ്പ്: വടക്കാഞ്ചേരി കപ്പണത്തട്ടില്‍ താമസിക്കുന്ന തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അമന്യ (13) അസുഖം മൂലം മരണപ്പെട്ടു. അച്ഛന്‍: സജീഷ്. അമ്മ: വീണ. സഹോദരി: അനന്യ. മൃതദേഹം വൈകുന്നേരം 3:30 ന് കൂവോട് ചേണിയംകുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

വായ്പയെടുത്തയാളെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി പരാതി.

തളിപ്പറമ്പ്: ബാങ്കില്‍ നിന്ന് വായ്പയെടുത്തയാളെ ഫോണില്‍ വിളിച്ച് ചീത്തവിളിച്ചതായി പരാതി. തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ റഷീദ് മന്‍സിലില്‍ പുന്നക്കന്‍ മൊയ്തീന്‍കുട്ടിയാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് എസ്.എച്ച്.ഒക്ക് പരാതി നല്‍കിയത്. സ്വത്ത് പണയം വെച്ച് വായ്പയെടുത്ത മൊയ്തീന്‍കുട്ടിയും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കും … Read More

കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍.

തളിപ്പറമ്പ്: അതിഥിതൊഴിലാളി കഞ്ചാവുമായി എക്‌സൈസ് പിടിയില്‍. ഒഡീഷ കേന്ദപ്പാറയിലെ രാജ്കതിക താലൂക്കില്‍ മനപൂരിലെ ബബിന മാലിക്(31)ആണ് പിടിയിലായത്. ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പട്രോള്‍ നടത്തുന്നതിനിടയില്‍ തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് … Read More

ടി.ടി.കെ.ദേവസ്വം പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ സി.ഐ.ടി.യു ധര്‍ണ നടത്തി.

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) ന്റെയും ടെംപിള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.ഐ.മധുസൂദനന്‍ … Read More

ചെറുതാഴം ട്രേഡ് സെന്റര്‍ തുറന്നു-സഹകരണരംഗത്തെ തെറ്റായ പ്രവണത ആരുടേതായാലും അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ.

പിലാത്തറ: തെറ്റായ പ്രവണത ആരുടേതായാലും അംഗീകരിച്ച് സഹകരണ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് എം.വി. ഗോവിന്ദന്‍ എം.എല്‍.എ. ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായുള്ള വ്യാപാര സമുച്ചയം ചെറുതാഴം ട്രേഡ് സെന്റര്‍ പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രം … Read More

ചോളനിരോധനം രാഹുല്‍ ഗാന്ധി ഇടപെടണം: ജോസ് ചെമ്പേരി

കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നും എത്തുന്ന ചോളവും ചോളത്തണ്ടും ഉപയോഗിച്ചാണ് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ ജീവിക്കുന്നത്. എന്നാല്‍ കര്‍ണാടകം ഇതിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ വയനാട്ടിലെ ക്ഷീരകര്‍ഷര്‍ വലിയ പ്രതിസന്ധിയിലാണെന്നും ഇത് അവരുടെ അന്നം മുട്ടിക്കുന്ന നടപടിയാണെന്നും കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് … Read More