രാജരഥം കാസര്‍ഗോഡ് എത്തി-കനത്ത സുരക്ഷ.

കാസര്‍ഗോഡ്: നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ആഡംബര ബസ് കാസര്‍ഗോട് എത്തി. ബെംഗളൂരു ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. ഇന്ന് നവകേരള സദസ്സ് ആരംഭിക്കുന്ന … Read More

ശാസ്ത്രമേളയില്‍ ശ്രദ്ധേയമായി പരിയാരം എന്‍.എസ്.എസിന്റെ ഹെല്‍ത്ത് സ്റ്റാള്‍.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ശാസത്രമേള, പയ്യന്നൂര്‍ റീജിയന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എക്‌സ്‌പോ എന്നിവ നടക്കുന്ന തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ.കെ.എന്‍.പി.എം ജി.വി.എച്ച്.എസ.എസിന്റെ നേതൃത്വത്തില്‍ വി.എച്ച്.എസ്.ഇ.എന്‍ എസ് എസ് ഒരുക്കിയ ഹെല്‍ത്ത് സ്റ്റാള്‍ മേള ഉദ്ഘാടനം ചെയ്ത സജീവ് … Read More

റോഡരികിലെ മാലിന്യം നിക്ഷേപം-കച്ചവടസ്ഥാപനത്തിനെതിരെ നടപടിയുമായി ശുചിത്വ എന്‍ഫോസ്മെന്റ് സ്‌ക്വാഡ്

  തളിപ്പറമ്പ്: ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ജില്ലാ എന്‍ഫോര്‍സ്മെന്റ് സ്‌ക്വാഡ് കുറുമാത്തൂര്‍, ചെങ്ങളായി ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാനപാതയിലെ കരിമ്പത്ത് റോഡരികില്‍ വലിയ ചാക്കുകളിലായി തള്ളിയ മാലിന്യം പരിശോധിച്ചതില്‍ നിന്നും തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന … Read More

അരാജകത്വമാണ് പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടം-വി.എം.സുധീരന്‍

പരിയാരം:കേരളത്തില്‍വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സപ്ലൈകോയെ നോക്കുകുത്തിയാക്കി കര്‍ഷക ആത്മഹത്യ സംസ്ഥാനമാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. ജനാധിപത്യ വാഴ്ച തകര്‍ത്ത് അരാജകത്വവാഴ്ച്ച കൊണ്ടുവന്നതാണ് സര്‍ക്കാറിന്റെ ഏക നേട്ടമെന്നും അദ്ദേഹം പറഞ്ഞു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി … Read More

ജോസ് തോണിക്കുഴിയെ തളിപ്പറമ്പ് കോടതി ജയിലിലടച്ചു

ഗ്രോ വാസു മോഡല്‍ പ്രതിഷേധം തളിപ്പറമ്പ്: ജോസ് തോണിക്കുഴിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. പുളിമ്പറമ്പ് തോട്ടാറമ്പിലെ ജോസ് തോണിക്കുഴിയാണ്(69)ജാമ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തത്. 2019 മാര്‍ച്ച് 29 ന് നഗരസഭാ കൗണ്‍സിലറായിരുന്ന പി.പ്രകാശനെ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് മര്‍ദ്ദിച്ചതായ … Read More

താമരശേരി സ്വദേശി പറശിനിക്കടവ് പുഴയില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: താമരശേരി സ്വദേശിയെ പറശ്ശിനിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലത്തിന് സമീപമുള്ള കള്‍വേര്‍ട്ടിനു താഴെയാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് താമരശ്ശേരി കെടവൂര്‍ രാരോത്ത് സ്വദേശി വിളയാരക്കുന്നുമ്മല്‍ വി.കെ.ബാബു(47) ആണ് മരിച്ചത്. തളിപ്പറമ്പ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് … Read More

ഗുരുവായൂര്‍ കേശവന് 46-ാം ജന്‍മദിനം-

  കേരളത്തിലെ  ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നാണ് ഗുരുവായൂര്‍ കേശവന്‍. 40 വര്‍ഷത്തോളം ശ്രീഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ കേശവന്‍ 1976 ഡിസംബര്‍ 2 ന് 72-ാമത്തെ വയസിലാണ് ചെരിഞ്ഞത്. കേശവന്റെ ജീവിതത്തെ ആസ്പദമാക്കി മഞ്ഞിലാസിന്റെ എം.ഒ.ജോസഫ് നിര്‍മ്മിച്ച സിനിമയാണ് ഗുരുവായൂര്‍ കേശവന്‍. 46 വര്‍ഷം … Read More

ഇരിട്ടിയിലെ ജ്വല്ലറിയില്‍ മോഷണം-മോഷ്ടാക്കളില്‍ ഒരാള്‍ പിടിയില്‍.

ഇരിട്ടി: .അന്തര്‍സംസ്ഥാന മോഷ്ടാവ് ഇരിട്ടിയില്‍ പിടിയില്‍. ഇരിട്ടി ടൗണിലെ വിവ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് കൃഷ്ണഗിരി സലാം പെട്ടി സ്വദേശി മസ്‌റപ്പാസാണ് (20) പിടിയിലായത്. മോഷ്ടാക്കളുടെ ദൃശ്യം അന്ന് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇരിട്ടി ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയിയുടെയും എസ്.ഐ … Read More

കുന്നോത്ത് ബസ്സപകടം. ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി.

ഇരിട്ടി: ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണംവിട്ട് ബസ് പാഞ്ഞുകയറി. ബംഗളൂരുവില്‍ നിന്നും കണ്ണൂരേക്ക് വരികയായിരുന്ന അശോകാ ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ച അഞ്ചര മണിയോടെയാണ് അപകടം. അപകടത്തില്‍ … Read More

പരിയാരം കവര്‍ച്ച: ജെറാള്‍ഡും രഘുവും അന്ധ്രയില്‍ പോലീസ് പിടിയില്‍

  പരിയാരം: പരിയാരം കവര്‍ച്ചാകേസിലെ ജെറാള്‍ഡും രഘുവും ആന്ധ്ര പോലീസിന്റെ പിടിയിലായി. കേസിലെ പ്രതി സഞ്ജീവ്കുമാര്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്നും പ്രതികള്‍ അന്ധ്രയിലേക്ക് കടന്നതായി വിവരം ലഭിച്ച കേരളാപോലീസ് ഇത് അന്ധ്രപോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയതെന്നാണ് വിവരം. മറ്റ് … Read More