വിന്‍സെന്റ് ഡബിള്‍റോളില്‍-മധുവിധു-@56.

ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മെരിലാന്റ് പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എന്‍.ശങ്കരന്‍നായര്‍(എന്‍.ശങ്കര്‍ എന്ന പേരിലാണ് അന്ന് ശങ്കരന്‍നായര്‍ സിനിമ സംവിധാനം ചെയ്തിരുന്നത്) സംവിധാനം ചെയ്ത സിനിമയാണ് മധുവിധു. 1970 ഒക്ടോബര്‍ 15 നാണ് 56 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്. വിന്‍സെന്റ്(ഡബിള്‍ റോള്‍), … Read More

യു.ഡി.എഫ് തളിപ്പറമ്പില്‍ പദയാത്ര നടത്തി.

തളിപ്പറമ്പ്: പിണറായി സര്‍ക്കാറിന്റെ അഴിമതിക്കും ധൂര്‍ത്തിനും ദുര്‍ഭരണത്തിനുമെതിരായി യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. കപ്പാലത്ത് നിന്നും ആരംഭിച്ച പദയാത്ര മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം … Read More

ഐ.എസ്.ആര്‍.ഒ സ്‌പേസ് എന്റര്‍പ്രണര്‍ഷിപ്പ് പഠനക്ലാസുമായി പരിയാരം എന്‍.എസ്.എസ്.

പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ എസ് ആര്‍ ഒ സ്‌പേസ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന വിഷയത്തില്‍ … Read More

പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം തുടങ്ങി.

തളിപ്പറമ്പ്:പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സെന്റ് മേരീസ് … Read More

വേലിക്കകത്ത് പത്മനാഭന്‍(68)നിര്യാതനായി.

കരിമ്പം:കണിച്ചാമിലെ വേലിക്കകത്ത് പത്മനാഭന്‍ (68) നിര്യാതനായി. മാതാവ് ജാനകി ( പടപ്പേങ്ങാട്) പിതാവ്:പരേതനായ കണ്ണന്‍. ഭാര്യ: പരേതയായ വി.യശോദ. മക്കള്‍: ബൈജു (അലുമിനിയം ഫാബ്രിക്കേഷന്‍),ശ്രീജ. മരുമക്കള്‍: പ്രദീപന്‍ (കുറ്റിക്കോല്‍ ), വിപിന (ച വനപ്പുഴ). സഹോദരങ്ങള്‍: സരോജിനി, അരവിന്ദന്‍, രാഗിണി, പ്രസന്ന, … Read More

പളുങ്ക്ബസാറിലെ സ്വര്‍ണ്ണ കവര്‍ച്ച-അന്വേഷണം എവിടെയുമെത്താതെ മരവിച്ചു.

പരിയാരം: ചിതപ്പിലെപൊയില്‍ പളുങ്ക്ബസാറിലെ കവര്‍ച്ച, പരിയാരം പോലീസ് തപ്പാന്‍ ഇരുട്ടുപോലും ഇല്ലാത്ത അവസ്ഥയില്‍ നട്ടംതിരിയുന്നു. സപ്തംബര്‍ 29 നാണ് പളുങ്ക്ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും വിലപ്പെട്ട രേഖകളും ഉള്‍പ്പെടെയാണ് കളവുപോയത്. വീടിന്റെ … Read More

ഫാ.ജോസഫ് മാമ്പളളികുന്നേലച്ചന്റെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു.

കരുവഞ്ചാല്‍: ഫാ.ജാസഫ് മാമ്പള്ളി കുന്നേലിന്റെ എണ്‍പതാം ജന്മദിനം പഴയകാല സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചു. തലശ്ശേരി സന്ദേശഭവന്‍ ഡയറക്ടറും, തലശ്ശേരി അതിരൂപതാ മതബോധന വിഭാഗം ഡയറക്ടറും ബല്‍ത്തങ്ങാടി രൂപതാ വികാരി ജനറലുമായിരുന്ന ഫാ.ജോസഫ് മാമ്പള്ളികുന്നേല്‍ അതിരൂപതയിലെ വിവിധ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. … Read More

റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ, 5 ഏക്കര്‍ അനുവദിച്ചു.

  തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ, പോലീസ് ആസ്ഥാനത്തിന് 5 ഏക്കര്‍ സ്ഥലം അനുവദിച്ച് ഗവ.ഉത്തരവായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് 5 ഏക്കര്‍ സ്ഥലമാണ് അനുവദിച്ചത്. ഇവിടെ 10 ഏക്കര്‍ സ്ഥലമാണ റൂറല്‍ പോലീസ് … Read More

വെള്ളിത്തിരയിലെ രമണന് 56 വയസായി.-

മലയാളത്തിലെ നിത്യഹരിത പ്രേമകാവ്യം രമണന്‍ 1967 ല്‍ ഡി.എം.പൊറ്റൈക്കാട്ട് ചലച്ചിത്രമാക്കി. തിരക്കഥ, സംഭാഷണം, നിര്‍മ്മാണം സംവിധാനം നിര്‍വ്വഹിച്ചത് അദ്ദേഹം തന്നെ. രമണനായി പ്രേംനസീറും മദനനായി മധുവും ചന്ദ്രികയായി ഷീലയും വേഷമിട്ടു. 1936 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ എന്ന … Read More

ബസിടിച്ചു മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടു പേര്‍ വെന്തുമരിച്ചു

കൂത്തുപറമ്പ്: ബസ് തട്ടി മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടു പേര്‍ വെന്തുമരിച്ചു. ഇന്ന് രാത്രി ഒമ്പത് മണിയോടെ തലശ്ശേരി- കൂത്തുപറമ്പ് റോഡില്‍ ആറാംമൈല്‍ ആണിക്കാംപൊയില്‍ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടം. തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ … Read More