ലഹരിക്കെതിരെ സംഗീതശില്‍പ്പവുമായി പരിയാരം ഗവ.ഹയര്‍സെക്കണ്ടറി എന്‍.എസ്.എസ്.യൂണിറ്റ്.

പരിയാരം: പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ലഹരിക്കെതിരെ സംഗീതശില്പം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങള്‍, ലഹരി സമൂഹ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ഇവയെല്ലാം ഓര്‍മ്മപ്പെടുത്തുന്നതാണ് സംഗീതശില്പം. നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ … Read More

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം: ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു.19 ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടക്കും.

കണ്ണൂര്‍: വിഴിഞ്ഞം അദാനി തുറമുഖം നിര്‍മ്മാണം നിര്‍ത്തിവെച്ച് അതുണ്ടാക്കിയ ആഘാതങ്ങള്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്തു നടക്കുന്ന സമരത്തെ പിന്തുണക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു. കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന യോഗം വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫാ.ക്ലാരന്‍സ് … Read More

ആറളം വനമേഖലയില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍-പോലീസ് നിരീക്ഷണം ശക്തം.

ആറളം: ആറളം വനമേഖലയില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍, പോലീസ് നിരീക്ഷണം ശക്തമാക്കി. കബനിദളത്തില്‍ പെട്ട സി.പി.മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നാണ് വിവരം. ഇത് കൂടാതെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി പുതിയ പ്രവര്‍ത്തകര്‍ കൂടി അറളം മേഖലയില്‍ എത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. നക്‌സല്‍ വിരുദ്ധ സേനയായ … Read More

കിണറില്‍ വീണ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവതിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. തളിപ്പറമ്പ് കാക്കാഞ്ചാലിലെ എ.കെ.ഹംസയുടെ മകള്‍ മര്‍വ ഷഹനാസ്(28) ആണ് ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോടെ വീട്ടുകിണറ്റില്‍ വീണത്. കിണറിന്റെ കപ്പിയില്‍ കയര്‍ കുടുങ്ങിയത് വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ അറുപതടിയോളം ആഴമുള്ളതും 15 അടി … Read More

സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക: സി.ഐ.ടി.യു.

ശ്രീകണ്ഠപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സിഐടിയു കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണമേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് കേന്ദ്രസര്‍ക്കറിന്റെയും ചില മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. സഹകരണ മേഖല പൂര്‍ണ്ണമായും സംസ്ഥാന വിഷയമാണെന്നിരിക്കെ 2002 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന … Read More

സിഐടിയു ജില്ലാ സമ്മേളനം: സി.കൃഷ്ണന്‍ പ്രസിഡന്റ്, കെ.മനോഹരന്‍ ജന.സെക്രട്ടറി, അരക്കന്‍ ബാലന്‍-ട്രഷറര്‍

ശ്രീകണ്ഠപുരം: സിഐടിയു കണ്ണുര്‍ ജില്ലാ സമ്മേളനം സി.കൃഷ്ണന്‍ പ്രസിഡന്റായും കെ മനോഹരനെ ജനറല്‍ സെക്രട്ടറിയായും അരക്കന്‍ ബാലനെ ട്രഷറര്‍ ട്രഷററായും തിരഞ്ഞെടുത്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ ശ്രീകണ്ഠപുരത്ത് മണിയംപാറ കുഞ്ഞമ്പു നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മറ്റ് … Read More

പൊന്നും പണവും-പീഡനം ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. അമ്മാനപ്പാറയിലെ ആലിയുടെ മകന്‍ അബ്ദുള്‍സമദിനെതിരെയാണ് തളിപ്പറമ്പ് പോലീസ് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തത്. ഭാര്യ കുപ്പം കൊപ്രക്കളത്തെ ഫാത്തിമത്തുല്‍ ഷിഫാനയുടെ(23) പരാതിയിലാണ് കേസ്. 2017 ഏപ്രില്‍ 19 ന് … Read More

യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: യുവതിയെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന കാഞ്ഞിരങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറേവീട്ടില്‍ രഞ്ജിനി(38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് രാജേഷ്. പരേതനായ രാമചന്ദ്രന്‍-എ.രാധ ദമ്പതികളുടെ മകളാണ്. … Read More

ലഹരിക്കെതിരെ യോദ്ധാവാകാന്‍ കൂട്ടയോട്ടം

ധര്‍മ്മശാല: ലഹരിക്കെതിരെ പോരാടാന്‍ കേരളാ പോലീസിന്റെ യോദ്ധാവ് പരിപാടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കെ.എ.പി 4-ാം ബറ്റാലിയനാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അണിനിരത്തി ആന്റി നാര്‍ക്കോട്ടിക് റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പറശ്ശിനിക്കടവ് മുതല്‍ കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനം വരെയായിരുന്നു കൂട്ടയോട്ടം. … Read More

വാസ്‌നാ കീ ഭൂക്ക്-അഥവാ ഉയരും ഞാന്‍ നാടാകെ.

കരിമ്പം.കെ.പി.രാജീവന്‍. മലയാള സിനിമയില്‍ ഒരു സമ്പന്ന കാലഘട്ടത്തിലെ സംവിധായകനാണ് പി.ചന്ദ്രകുമാര്‍. 54 സിനിമകള്‍ മലയാളത്തില്‍ സംവിധാനം ചെയ്ത അദ്ദേഹം നിരവധി ചിത്രങ്ങള്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ചെയ്തിട്ടുണ്ട്. അതില്‍ കൂടുതലുംസെക്‌സ്‌ സിനിമകളായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ഗുരുനാഥനായ ചന്ദ്രകുമാര്‍ മലയാളത്തില്‍ സംവിധാനം ചെയ്ത … Read More