ശവമാകാന്‍ ഒരു പവനായിയെ കിട്ടുമോ–വെയിറ്റിങ്ങ് ഷെല്‍ട്ടറും കച്ചോടക്കാര്‍ക്ക്.

തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു ജഗപൊഗ, മാധ്യമപ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും നിന്ന് ഫോട്ടോയൊടുക്കുന്നു, പോലീസ്-റവന്യൂ-പൊതുമരാമത്ത്-നഗരസഭ——–പ്രമുഖന്‍മാരൊക്കെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്. നഗരം ഇതാ ക്ലീനായിയെന്ന് വാര്‍ത്തയും. പക്ഷെ, തളിപ്പറമ്പ് മെയിന്‍ റോഡിലെ തെരുവുകച്ചവടക്കാര്‍ ഇതൊക്കെ എത്രകണ്ടിരിക്കുന്നു. തളിപ്പറമ്പ് അര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍ മെയിന്‍ റോഡ് ശുചീകരിക്കാന്‍ … Read More

കേരളാ പോലീസിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി യോദ്ധാവ് മാടായി കോളേജില്‍.

പഴയങ്ങാടി: പഴയങ്ങാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മാടായി കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ എ.എസ്.ഐ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിററി സെനറ്റംഗം ഇ.എസ്.ലത അധ്യക്ഷത വഹിച്ചു. സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ കെ.പ്രിയേഷ് … Read More

ബോര്‍ഡ് നോക്കണം-നഗരസഭ പണിതരും-

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപനങ്ങളില്‍ നിന്നും മാറ്റി ഫുട്പാത്തിലും, റോഡ് പുറമ്പോക്കിലും സ്ഥാപിച്ചിട്ടുള്ളത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രസ്തുത ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും … Read More

ഹാപ്പിനസ് ഫെസ്റ്റിവല്‍-വെബ്‌സൈറ്റ് പ്രകാശനം 17 ന്-

തളിപ്പറമ്പ്: ഹാപ്പിനസ് ഫെസ്റ്റിവല്‍ വെബസ്സൈറ്റ്-സോഷ്യല്‍മീഡിയാ പേജുകളുടെ പ്രകാശനം തിങ്കളാഴ്ച്ച നടക്കും. കലാ,സാംസ്‌കാരിക,വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം ‘ഹാപ്പിനസ് ഫെസ്റ്റിവല്‍’ 2022 ഡിസംബര്‍ 22 മുതല്‍ 31 വരെ ധര്‍മ്മശാല കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളേജിലാണ് നടക്കുന്നത്. ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ … Read More

വാറ്റ്-2022-രഹസ്യവാറ്റുകേന്ദ്രം പോലീസ് തകര്‍ത്തു-

പയ്യന്നൂര്‍: രാമന്തളിയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. നിര്‍മ്മാണ സാമഗ്രികളും മൂന്നര ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടി. രാമന്തളി കുന്നരുവില്‍ ചാരായ വാറ്റ് നടക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ വ്യാജവാറ്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ പ്രതി … Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിപ്രത്തെ പി.അനസ്(30)നെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സിലിങ്ങിനിടയില്‍ കുട്ടി അധ്യാപികയോടാണ് സംഭവം വെളിപ്പെടുത്തിയത്. അനസ് കൂടാതെ ബന്ധുവായ മറ്റൊരാളും പെണ്‍കുട്ടിയെ … Read More

ഗാര്‍ഹിക പീഡനം-ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഗാര്‍ഹികപീഡനം, ഭര്‍ത്താവിനും ബന്ധുക്കള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കീഴാറ്റൂര്‍ മംഗലശേരി വീട്ടില്‍ സുമിഷയുടെ പരാതിയിലാണ് ഭര്‍ത്താവ് നിധിന്‍, ബന്ധുക്കളായ ധന്യ, കിരണ്‍, സഞ്ജു എന്നിവര്‍ക്കെതിരെ കേസ്. 2021 ഏപ്രില്‍ 5 ന് വിവാഹിതരായ സുമിഷ ഭര്‍ത്താവിനോടൊപ്പം കോഴിക്കോട്ടെ വീട്ടില്‍ താമസിച്ചിരുന്ന … Read More

പട്ടാപ്പകല്‍ മോഷണം-സ്വര്‍ണവും പണവും കവര്‍ന്നു.

പരിയാരം: ഏഴിലോട് വീട്ടില്‍ പട്ടാപ്പകല്‍ മോഷണം, അഞ്ചരപവന്‍ സ്വര്‍ണാഭരണങ്ങളും 17,000 രൂപയും നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് എ.വി.അശോക് കുമാറിന്റെ എ.വി.ഹൗസിലാണ് ഇന്നലെ പകല്‍ മോഷണം നടന്നത്. ഏഴിലോട് കച്ചവടക്കാരനായ അശോക് കുമാര്‍ ഇന്നലെ പത്തോടെ വീടുപൂട്ടി പുറത്തേക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് … Read More

പനയത്താംപറമ്പില്‍ ഏഴ് കിലോ കഞ്ചാവ് വേട്ട, അഷറഫ് അറസ്റ്റില്‍.

കണ്ണൂര്‍: ഏഴ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാലയോട് അഞ്ചാംമൈല്‍ സ്വദേശി താഴെ വീട്ടില്‍ ടി.പി.അഷ്‌റഫ് ആണ് അറസ്റ്റിലായത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടി, പനയത്താംപറമ്പ് ഭാഗത്തു നടത്തിയ പരിശോധനയില്‍ പനയത്താംപറമ്പില്‍ വെച്ചാണ് 7 കിലോഗ്രാം കഞ്ചാവുമായി … Read More

വീട്ടില്‍കയറി അമ്മയേയും മകളേയും ഉള്‍പ്പെടെ കടിച്ചുപരിക്കേല്‍പ്പിച്ച കുറുക്കനെ നാട്ടുകാര്‍ അടിച്ചുകൊന്നു.

തളിപ്പറമ്പ്: വീട്ടില്‍കയറി അമ്മയേയും മകളേയും ഉള്‍പ്പെടെ കടിച്ചുപരിക്കേല്‍പ്പിച്ച കുറുക്കനെ നാട്ടുകാര്‍ അടിച്ചുകൊന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇരിങ്ങല്‍ പ്രദേശത്താണ് സംഭവം നടന്നത്. വീട്ടിനകത്ത് ഇരിക്കുകയായിരുന്നവരെയാണ് ആക്രമിച്ചത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന ആളെയും കുറുക്കന്‍ കടിച്ചുപരിക്കേല്‍പ്പിച്ചു. എം.മുഹമ്മദ്കുഞ്ഞി, പി.സി.ആയിഷ, പി.സി.ഫാത്തിമ എന്നിവരെ വീട്ടില്‍കയറിയും കെ.വി.പുരുഷോത്തമനെ നടന്നുപോകുന്നതിനിടയിലുമാണ് … Read More