അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി.

തിരുവനന്തപുരം: അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി. നിലവില്‍ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗമാണ്. ചെറുപുഴ കോലുവള്ളി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ പയ്യന്നൂര്‍ എടാട്ടാണ് താമസിക്കുന്നത്. ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ചെറുപുഴ ബ്ലോക്ക് … Read More

ജെല്ലിക്കെട്ട് വീരന്‍ ഒടുവില്‍ പിടിയിലായി.

പരിയാരം: തളിപ്പറമ്പില്‍ ഭീതിപരത്തിയ പരാക്രമിയായ പോത്ത് ഏമ്പേറ്റില്‍ കീഴടങ്ങി. പിടികൂടിയ പോത്തിനെ തളിപ്പറമ്പിലേക്ക് കൊണ്ടുവന്നതായാണ് വിവരം. തളിപ്പറമ്പില്‍ ഭീതി പരത്തിയ പോത്ത് 10 കിലോമീറ്ററോളം ഓടിയാണ് ഏമ്പേറ്റിലെത്തിയത്. മൂന്നുപേര്‍ക്കാണ് പോത്തിന്റെ ആക്രമത്തില്‍ പരിക്കേറ്റിരുന്നത്. ഇതില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന … Read More

വെറും തക്കാളിപ്പനി-ഏഴുവയസുകാരി ആശുപത്രി വിട്ടു-

പരിയാരം: അത് വെറും തക്കാളിപ്പനി, ഏഴുവയസുകാരി ആശുപത്രി വിട്ടു. കഴിഞ്ഞ 7 ന് രാത്രിയിലാണ് യു.കെ.യില്‍ നിന്ന് മാതാപിതാക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിക്ക് വാനരവസൂരിയെന്ന് സംശയിക്കത്തക്ക വിധത്തില്‍ ലക്ഷണങ്ങള്‍ കണ്ടത്. ഐസോലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടിയുടെ ശ്രവും പൂനയിലെ വൈറോളജി ലാബിലേക്ക് … Read More

മെഡിക്കല്‍ കോളേജില്‍ ശമ്പളത്തിനായി ഉപരോധം

പരിയാരം: ജൂലൈമാസത്തെ ശമ്പളം ശമ്പളംലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓഫീസ് ഉപരോധിച്ചു. ഓഗസ്റ്റ് 10-ാം തീയതി ആയിട്ടും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്. പുതുതായി നിയമിതനായ … Read More

പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം.

തളിപ്പറമ്പ്: അറവുശാലയില്‍ നിന്ന് കയര്‍ പൊട്ടിച്ച് ഓടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിക്കും പരിക്ക്, ഒരാളുടെ നില ഗുരുതരം. വാട്ടര്‍ അതോറിറ്റി ജീവനക്കാരി ശ്രീകണ്ഠാപുരത്തെ രജനി, തളിപ്പറമ്പ് വനിതാ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റ് പുളിമ്പറമ്പിലെ വല്‍സല(55) സീതീസാഹിബ് ഹയര്‍സെക്കണ്ടറി … Read More

പാലാവയലിലെ ഇടക്കര കുടംബാംഗം ത്രേസ്യാമ്മ(77)നിര്യാതയായി.

പാലാവയല്‍: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഇളയിടത്തുമഠത്തില്‍ പോളിന്റെ ഭാര്യ ത്രേസ്യാമ്മ( ഗ്രേസി-77).നിര്യാതയായി. പാലാവയല്‍ പരേത പാലാവയല്‍ ഇടക്കര കുടുംബാഗമാണ്. മക്കള്‍: ബേബി പോള്‍( പോള്‍സണ്‍ ഇലക്ട്രോണിക്‌സ്, ചെറുപുഴ), റെജി ടോമി, ഫാ.തോമസ് പോള്‍(എം സി ബി എസ് ജനറലേറ്റ്, ആലുവ), സിസ്റ്റര്‍ … Read More

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി, നാലുപേര്‍ക്ക് പരിക്ക്-ഇവരെ നിലക്ക് നിര്‍ത്തണമെന്ന് നാട്ടുകാര്‍-

പരിയാരം: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി, നാലുപേര്‍ക്ക് പരിക്ക്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് ഇന്നലെ രാത്രി 1.15 നാണ് സംഭവം നടന്നത്. പിലാത്തറ സി.എം.നഗറിവെ റോജിഷ്(32), കുന്നരുവിലെ സുബിന്‍രാജ്(23), പിലാത്തറ സി.എം.നഗറിലെ റിജേഷ്(33), റെജിലേഷ്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ … Read More

തളിപ്പറമ്പില്‍ പീരങ്കി കണ്ടെത്തി-പീരങ്കിയുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ കുടുങ്ങി.

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കില്‍ പീരങ്കി കണ്ടെത്തി. ദേശീയപാതയില്‍ നിന്നും ക്ഷേത്രച്ചിറയിലേക്ക് പോകുന്ന റോഡരികിലെ പുതിയടത്ത് വീട്ടില്‍ രാജന്റെ വീട്ടുവളപ്പിലാണ് ഇന്നലെ വൈകുന്നേരം പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങള്‍ മുറിച്ചുനീക്കി കുറ്റിക്കാടുകല്‍ വെട്ടിനീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ ഇരുമ്പ് കുഴല്‍ പുറത്തേക്ക് കണ്ടത്. മണ്ണിനടിയില്‍ … Read More

എ.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(82)നിര്യാതനായി-സംസ്‌ക്കാരം ഇന്ന്(ബുധന്‍) ഉച്ചക്ക് 12 ന്

ശവസംസ്‌കാരം ഇന്ന് (10.08.2022) ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തില്‍.   തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ എ.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(82)നിര്യാതനായി. തളിപ്പറമ്പ് അക്കിപ്പറമ്പ് യൂ പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. കെ.എ.പി.ടി യൂണിയന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് സബ് ജില്ല … Read More

പി.ജെ.മാജിക്ക്- ബംബര്‍ ഹിറ്റാവുന്നു, ഖാദിയുടെ കാക്കിയൂണിഫോമും ഡോക്ടര്‍ കോട്ടും-

  കണ്ണൂര്‍: ഖാദിയിലെ പി.ജെ.മായാജാലം ചര്‍ച്ചയാവുന്നു. പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയതിന് ശേഷം നടപ്പിലാക്കിയ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വുണ്ടാക്കിയിരിക്കയാണ്. ആഴ്ച്ചയിലൊരിക്കല്‍ ഖാദിധരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രേരിപ്പിച്ചതും, അത് വിജയത്തിലെത്തിച്ചതും പി.ജെ.യുടെ നേരിട്ടുള്ള ഇടപെടലായിരുന്നു. ഇപ്പോള്‍ … Read More