വീട്ടുപറമ്പില്‍ കയറി പ്ലാവ് മുറിച്ചതിന് പോലീസ് കേസ്.

തളിപ്പറമ്പ്: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി പ്ലാവ് മരം മുറിക്കുകയും കുരുമുളക് വള്ളി പടര്‍ത്തിയ ഉപ്പിലമരത്തിനും തെങ്ങിനും നാശനഷ്ടം വരുത്തുകയും ചെയ്തതായി പരാതി. ഏഴാംമൈലിലെ കണ്ടോത്ത് വീട്ടില്‍ കെ.വി.ഹേമയുടെ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതനാണ് എസ്.പി. അബ്ദുള്ള എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More

കാലങ്ങള്‍ പിന്നിട്ടിട്ടും തുരുമ്പെടുത്തില്ല-ബാലറ്റ് പെട്ടികള്‍ ഇനി ലേലത്തിന്-

തളിപ്പറമ്പ്: ജനാധിപത്യ പ്രക്രിയയില്‍ ഒരു കാലഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഗണിക്കപ്പെട്ട ബാലറ്റ് പെട്ടികള്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍. നവീകരിച്ച് മ്യൂസിയമാകാനൊരുങ്ങിക്കൊണ്ടിരിക്കുന്ന തളിപ്പറമ്പ് താലൂക്ക് ഓഫീസിന്റെ നടമുറ്റത്താണ് 600 ലേറെ ബാലറ്റ് പെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. രണ്ട് മൂറികളിലായി സൂക്ഷിച്ച പെട്ടികളാണ് … Read More

കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ

  കുറുമാത്തൂര്‍: വീട് പെര്‍മിറ്റ് അപേക്ഷകള്‍ കുത്തനെ കുട്ടി ദുരിതം വിതച്ച ഇടത് സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത്ലീഗ് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് പന്നിയൂരിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് … Read More

റിസര്‍വ്വ് വനത്തില്‍ തീപിടുത്തം, അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി.

ചിറ്റാരിക്കാല്‍: റിസര്‍വ്വ് വനത്തില്‍ തീപിടുത്തം, അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ്-ജാതിമുക്ക് പ്രദേശം ഉള്‍ക്കൊള്ളുന്ന ഫോറസ്റ്റ് ഏരിയയിലാണ് തീ പടര്‍ന്നത്. പെരിങ്ങോം അഗ്‌നിരക്ഷാസേനയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് അണച്ചു. അസി:സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസ്, … Read More

അശ്വരഥോല്‍സവത്തിന് തളിപ്പറമ്പ് ഒരുങ്ങി-ഇന്ന് വൈകുന്നേരം കുതിരവലി.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തില്‍ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് (ഏപ്രില്‍ 4 ന് ചൊവ്വാഴ്ച്ച) വൈകുന്നേരം 3.30 ന് കുതിരവലി എന്ന അശ്വരഥോത്സവം നടക്കും. രാവിലെ 9 മണിക്ക് പൂരക്കളിയുടെ സമാപ്തി കുറിച്ച് നടക്കുന്ന കാമന്‍പാട്ടിന് ശേഷം … Read More

ശീട്ടുകളി സംഘത്തെ പോലീസ് പിടികൂടി

തളിപ്പറമ്പ്: മൂന്നംഗ ശീട്ടുകളിസംഘം പിടിയില്‍. പട്ടുവം മുള്ളൂലിലെ തെക്കെപുരയില്‍ സന്തോഷ്(49), കൂത്താട്ടെ മൂലക്കീല്‍ വീട്ടില്‍ എം.മനോജ്(46), കുത്തോട്ട് ഹൗസില്‍ എം.ബാബു(58) എന്നിവരെയാണ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് കൂത്താട്ട് വെച്ച് ഇവരെ പിടികൂടിയത്. 3400 രൂപയും പിടിച്ചെടുത്തു. … Read More

പ്രകൃതിയുടെയും ലോകത്തിന്റെ നന്മക്കായി സോമയാഗം: ഡോ. ഉഷ അഗ്നിഹോത്രി.

കൈതപ്രം: പ്രകൃതിയെ ചൂഷണം ചെയ്യാതെ ദോഹനം ചെയ്യുന്ന, സമസ്ത ജീവജാലങ്ങൾക്കും നന്മ വരണമെന്നാഗ്രഹിക്കുന്ന ഒരു സംസ്കാരത്തിലേക്കുള്ള യാത്രയാണ് സോമയാഗത്തിൽ പങ്കെടുക്കുന്നതിലൂടെ നാം നേടിയെടുക്കുന്നതെന്ന് ഡോ. ഉഷ അഗ്നിഹോത്രി. കൈതപ്രം സോമയാഗത്തിന്റെ വിജയത്തിനായി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. … Read More

കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം- ഏപ്രില്‍ 23 ന്-സ്വാഗതസംഘം രൂപീകരിച്ചു.

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സജിത്ത്, മേഖല സെക്രട്ടറി ബൈജു കോട്ടായി, പ്രസിഡന്റ് … Read More

ചപ്പാരപ്പടവില്‍ അതിഥി തൊഴിലാളി തുങ്ങിമരിച്ചു.

തളിപ്പറമ്പ്: അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. പശ്ചിമ ബംഗാൾ വർദ്ധമാൻ ജില്ലയിലെ സൗരവ് സാൻട്ര(22) ആണ് മരിച്ചത്. ചപ്പാരപ്പടവ് മഠം തട്ടിൽ ഇന്നലെ രാവിലെ 10.45 ന് തേപ്പുപണിക്കിടയിൽ കാണാതായ സൗരവിനെ പിന്നീട് തൊട്ടടുത്ത പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ … Read More

പ്രതികാരമതില്‍-പരാതി കളക്ടര്‍ക്ക് അയക്കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതിലിനെതിരെയുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. പരാതിയില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. 40 വര്‍ഷം മുമ്പ് 1980-81 കാലത്ത് നിര്‍മ്മിച്ച മതില്‍ അപകടാവസ്ഥയിലായത് പൊളിച്ചുപണിയാന്‍ … Read More