സിനിമ-സീരിയല്‍ നടന്‍ വിഷ്ണുപ്രസാദ് നിര്യാതനായി.

കൊച്ചി: സിനിമാ-സീരിയല്‍ താരം വിഷ്ണു പ്രസാദ് നിര്യാതനായി.. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. കാശി, കൈ എത്തും ദൂരത്ത്, … Read More

അമിതമദ്യപാനം-ഭാര്യ ഉപേക്ഷിച്ചുപോയി-യുവാവ് തൂങ്ങിമരിച്ചു.

ഏറ്റുപാറ: അമിതമദ്യപാനവും ഭാര്യയെ പിരിഞ്ഞ് താമസിക്കുന്നതിലെ വിഷമത്തിലും മനംനൊന്ത് വിമുക്തഭടന്‍ കിണറിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റുപാറ വാര്‍ഡ് അംഗം ഫിലിപ്പ് പാത്തിക്കലിന്റെ മകന്‍ പി.പി.മനോജ്(48)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് ചന്ദനക്കാംപാറ മാവുംതോട്ടിലെ ഔസേപ്പച്ചന്‍ എന്നയാളുടെ പറമ്പിലെ … Read More

കര്‍ണാടകയിലെ മംഗളൂരുവില്‍ ബജ്‌റംഗദള്‍ നേതാവിനെ വെട്ടിക്കൊന്നു.

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ ബജ്‌റംഗദള്‍ നേതാവിനെ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്പെയിയില്‍ വെച്ച് കാറിലും പിക്കപ്പ് വാനിലുമായി എത്തിയ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ്-3 ന്-

തളിപ്പറമ്പ്: മെയ് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മൂന്നാം തീയതി ശനിയാഴ്ച്ച നടക്കും. രാവിലെ 10,30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം ചേരുന്നതെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.വി.അബ്ദുള്ളക്ക്് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.വി.അബ്ദുള്ളക്ക് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കെ.എഫ്.എസ്.എ മേഖല സെക്രട്ടറി വി.കെ.അഫ്‌സല്‍ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം സമര്‍പ്പിച്ചു.  പി.വി.ലിഗേഷ് അദ്ധ്യക്ഷത വഹിച്ചു. … Read More

അമിതവേഗത അപകടകാരണം–മരിച്ച കുട്ടിയുടെ അച്ഛനമ്മമാര്‍ വിദേശത്ത്.

പയ്യാവൂര്‍: അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതാണ് പയ്യാവൂര്‍ ചമതച്ചാലില്‍ മൂന്നുവയസായ കുട്ടി നോറയുടെ മരണത്തിന് ഇടയാക്കിയെതന്ന് സൂചന. അമ്മൂമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ ഒ.എല്‍.അബ്രഹാം-ഷിജി ദമ്പതികളുടെ മകള്‍ അനുവിന്റെയും കാസര്‍ഗോഡ് കള്ളാർ പറയാകോണത്ത്  സോയി എന്നിവരുടെ … Read More

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു.

പയ്യാവൂര്‍: അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറ എന്ന കുട്ടിയാണ് തല്‍ക്ഷണം മരിച്ചത്. അമ്മൂമ്മ ഷിജിയെ(52)അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രഭാത നടത്തത്തിനിടയില്‍ കാറിടിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌ക്കാരം ഇന്ന് രാത്രി എട്ടിന്

കല്യാശ്ശേരി: പ്രഭാത സവാരിക്കിറങ്ങിയ കല്യാശ്ശേരി പാറക്കടവിലെ പി.കെ.സാവിത്രി(50) കാറിടിച്ച് മരിച്ചു. വ്യാഴാഴ്ച അതിരാവിലെ 5.45ന് പാറക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ കാറാണ് വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത്. പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തുന്നതിന് 100 … Read More

ഹജ്ജ് 2025-കുത്തിവെപ്പ് ക്യാമ്പ്

തളിപ്പറമ്പ്: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്ന ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ്, വാക്സിനേഷന്‍ കേരളത്തിലെ പ്രമുഖ ഗവ.ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ച് നടന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കുര്‍ മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ്, വാക്സിനേഷന്‍ ഇന്ന് രാവിലെ (മെയ്-1 വ്യാഴാഴ്ച) 9-മണിക്ക് തളിപ്പറമ്പ് ഗവ. … Read More

ഭക്ഷണമെന്ന പേരില്‍ മദ്യവില്‍പ്പന ബഷീര്‍ ഒടുവില്‍ പിടിയില്‍.

പാപ്പിനിശേരി: സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 19.750 ലിറ്റര്‍ മാഹിമദ്യം എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി ഷംസ വീട്ടില്‍ കുഞ്ഞുമ്പിയുടെ മകന്‍ എസ്.വി.ബഷീര്‍ (51)നെയാണ്പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. പാപ്പിനിശ്ശേരി പുതിയകാവ് ഇ എം.എസ് റോഡില്‍ … Read More