ഭര്‍ത്താവ് അപകടത്തില്‍ മരിച്ച ദുഖം താങ്ങാനാവാതെ ഭാര്യ തൂങ്ങിമരിച്ചു.

മയ്യില്‍: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ട ദു:ഖം താങ്ങാനാവാതെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ചു. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രന്‍ (31)ആണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ വീടിന്റെ വര്‍ക്ക്ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ ആലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ചത്. … Read More

ടി നസീറുദ്ദീന്‍ അനുസ്മരണദിനത്തില്‍ തളിപ്പറമ്പിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി 32 വര്‍ഷം വ്യാപാരികളെ നയിച്ച കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ അമരക്കാരന്‍ ടി. നസറുദ്ദീന്‍ സാഹിബിന്റെ അനുസ്മരണ യോഗത്തില്‍ തളിപ്പറമ്പിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. തളിപ്പറമ്പ് … Read More

സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും. ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍.

കണ്ണൂര്‍: സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഓണ്‍ലൈന്‍ മീഡിയാ അസോസിയേഷന്‍ രൂപീകരണ യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്നും മാധ്യമ രംഗത്ത് സാമുഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു. കരിമ്പം. … Read More

ബസ് പുറപ്പെടാന്‍ വൈകി–ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി,

തളിപ്പറമ്പ്: ബസ് പുറപ്പെടാന്‍ വൈകി എന്നാരോപിച്ച് ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി, സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ കേസ്. സല്‍സബീല്‍ ബസ് കണ്ടക്ടര്‍ ജോമോന്‍, ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. 14 ന് രാത്രി 7.20 ന് ചിറവക്ക് വേ ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം. … Read More

വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍.

മാനടുക്കം: വയോധികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനടുക്കം കാവടിയില്‍ വീട്ടില്‍ പരേതനായ ചന്ദ്രകലാധരകുറുപ്പിന്റെ ഭാര്യ രത്‌നമ്മ(86) ആണ് ബളാന്തോട്ടിലെ വീട്ടുകിണറില്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്. മക്കള്‍: ചന്ദ്രിക, രാജു കാവടിയില്‍, ലക്ഷ്മണന്‍. മരുമക്കള്‍: കെ.കുഞ്ഞമ്പുനായര്‍, മണിയമ്മ, … Read More

ഒരു പഞ്ചായത്ത് മെമ്പറുടെ നിശ്ചയദാര്‍ഡ്യം-ദാ-ചെക്ക്ഡാം വന്നു, ദേ- വെള്ളം വന്നു.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഒരു ഗ്രാമത്തിന്റെ ജലക്ഷാമത്തിന് പരിഹാരമായി ചെക്ക്ഡാംനിര്‍മ്മാണം പൂര്‍ത്തിയായി. വളക്കൈ, സിദ്ധിഖ് നഗര്‍, ചോലക്കുണ്ടം പ്രദേശങ്ങളില്‍ കിണറുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍ സിദ്ധീഖ്‌നഗര്‍ കേന്ദ്രികരിച്ച് ഒരു കുടിവെള്ള പദ്ധതിയെന്ന ആശയം ഗ്രാമപഞ്ചായത്തംഗവും മുസ്ലിംലീഗ് നേതാവുമായ മൂസാന്‍കുട്ടി തേര്‍ളായിയാണ് ആദ്യം മുന്നോട്ടുവെച്ചത്. … Read More

ഖബര്‍ സൗജന്യമാക്കണം, സൗജന്യഭൂമി നല്‍കണം-ബദരിയ്യ ബഷീര്‍ നിവേദനം നല്‍കി.

തളിപ്പറമ്പ്: ഖബര്‍ സൗജന്യമാക്കണം, പാവങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം ഭൂമി സൗജന്യമായി നല്‍കണം. ഈ ആവശ്യമുന്നയിച്ച് മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീര്‍ വലിയ ജുമാഅത്ത്പള്ളി   മുത്തവല്ലി ഷംസുദ്ദീന്‍ പാലക്കുന്നിന് നവേദനം നല്‍കി. ഏറ്റവും കൂടുതല്‍ വരുമാനമുള്ള പള്ളി എന്നനിലയില്‍ ജമാഅത്ത് … Read More

രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു.

പരിയാരം: രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ … Read More

വ്യാപാരികളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കുക:കെ.എസ്.റിയാസ്

തളിപ്പറമ്പ്: കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെയും തൊഴിലാളികളുടെയും അത്താണിയായ വ്യാപാരികളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും യൂത്ത് വിംഗ് സംസ്ഥാന ട്രഷററുമായ കെ.എസ്.റിയാസ്. വ്യാപാരികളെ ചൂഷണം ചെയ്യുന്ന അധികാരികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ … Read More

മേല്‍ശാന്തി യജഞന്‍ നമ്പൂതിരിക്ക് യാത്രയയപ്പ് നല്‍കി

തളിപ്പറമ്പ്: മേല്‍ശാന്തിക്ക് യാത്രയയപ്പ് നല്‍കി. 33 വര്‍ഷം പനങ്ങാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം മേല്‍ ശാന്തിയായി സേവനമനുഷ്ഠിച്ച് വിരമിച്ച യജ്ഞന്‍ നമ്പൂതിരിക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) രാജരാജേശ്വര യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഏരിയാ സെക്രട്ടറി പി.ഗോപിനാഥിന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു … Read More