ആര്‍.എസ്.എസിന് ഡെല്‍ഹിയില്‍ പുതിയ ഓഫീസ്-12 നിലകള്‍ 300 മുറികള്‍-ചെലവ് 150 കോടി.

ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആര്‍എസ്എസിന് പുതിയ ഓഫീസ്. ‘കേശവ് കുഞ്ച്’ എന്ന പേരിട്ട ഓഫീസില്‍ പന്ത്രണ്ട് നിലകളിലായി മുന്നൂറ് മുറികളാണ് ഉള്ളത്. 150 കോടി രൂപ ചെലവിട്ടാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 19ന് നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, … Read More

പകുതിവില സ്‌ക്കൂട്ടര്‍: അനന്തുകൃഷ്ണന് 36,76,000 രൂപ നല്‍കി-സുസ്ഥിര എന്‍.ജി.ഒ യുടെ പരാതിയില്‍ കേസ്.

പരിയാരം: അനന്തുകൃഷ്ണനും ആനന്ദ്കുമാറിനുമെതിരെ പരിയാരം പോലീസ് കേസെടുത്തു. ശ്രീസ്ഥ റോഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സുസ്ഥിര ഡയരക്ടര്‍ ആശാരിപ്പറമ്പില്‍ എ.യു. സെബാസ്റ്റ്യന്റെ(സണ്ണി ആശാരിപ്പറമ്പില്‍-60) പരാതിയിലാണ് കേസ്. 2024ഏപ്രില്‍-എട്ട് മുതല്‍   2025 ഫിബ്രവരി 12 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്‌ക്കൂട്ടര്‍ തരാമെന്ന് വിശ്വസിപ്പിച്ച് … Read More

അഭിജിത്തിനെ നമ്മള്‍ സഹായിക്കണം-

തളിപ്പറമ്പ്: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. മാന്ധംകുണ്ടിലെ പി.ആര്‍.രാമചന്ദ്രന്റെ മകന്‍ പി.ആര്‍.അഭിജിത്ത് (25) ആണ് കോഴി ക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൃക്ക മാറ്റിവെക്കല്‍ ചികിത്സക്കായി 25 ലക്ഷത്തോളം രൂപയാണ് ആവശ്യമായിട്ടുള്ളത്. കൂടാതെ ശസ്ത്രക്രിയക്ക് ശേഷം വിലകൂടിയ … Read More

സൂര്യാഘാത സാധ്യത: പകല്‍ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള        വേനല്‍ക്കാലം ആരംഭിച്ച്, പകല്‍താപനില ഉയര്‍ന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാല്‍ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം … Read More

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്-സീഡ് പ്രൊമോട്ടര്‍ കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് പരിശോധിക്കണം-ഡി.വൈ.എഫ് ഐ

പരിയാരം: പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കടന്നപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ സീഡ് സൊസൈറ്റി പ്രൊമോട്ടറും, കോണ്‍ഗ്രസിന്റെ മാടായി ബ്ലോക്ക് സെക്രട്ടറിയുമായ കടന്നപ്പള്ളി തുമ്പോട്ടയിലെ കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ് … Read More

പോക്‌സോ കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങോം മാടക്കാംപൊയില്‍ കോടന്നൂരിലെ സുരേന്ദ്രന്റെ മകന്‍ കൊവ്വക്കാരന്‍ വീട്ടില്‍ കെ.ശ്രീജിത്ത് എന്ന വാവയെയാണ്(36) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 … Read More

ഏഴുവയസുകാരി പനിബാധിച്ച് മരിച്ചു.

ആലക്കോട്: ഏഴുവയസുകാരി പനി ബാധിച്ച് മരിച്ചു. വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജു-നിമ്മി ദമ്പതികളുടെ ഇളയ മകള്‍ മരീറ്റ സാജുവാണ് മരിച്ചത്. ആലക്കോട് നിര്‍മ്മല സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ സ്‌ക്കൂളില്‍ പോയി വന്ന കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ … Read More

ഓട്ടോ കുട്ടി പിടിയില്‍, ആര്‍.സി ഉടമക്കെതിരെ കേസ്.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്. ആലക്കോട് നെടുവോട് സ്വദേശിയും ഇപ്പോള്‍ ഏര്യത്ത് താമസക്കാരനുമായ ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെ(44)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 ന് പട്രോളിങ്ങിനിടെ പരിയാരം എസ്.എച്ച്.ഒ എം.പി … Read More

സുസ്ഥിരയുടെ നേതൃത്വത്തില്‍ കാലാവസ്ഥ വ്യതിയാന ആഘാത നിയന്ത്രണ പദ്ധതി ആരംഭിച്ചു.

പരിയാരം: നബാര്‍ഡിന്റെ ധനസഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ ഏഴോം പഞ്ചായത്തില്‍ കാലാവസ്ഥ വ്യതിയാന ആഘാത നിയന്ത്രണ പദ്ധതിയില്‍ 2000 കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നു. ഏഴോം ഗ്രാമപഞ്ചായത്തിലെ പുഴയോരങ്ങളിലാണ് 1500 മീറ്റര്‍ നീളത്തില്‍ കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് ഇവയുടെ പരിപാലനം. കാലാവസ്ഥ … Read More

ടി.ടി.കെ. ദേവസ്വം സി.പി.എം അഴിമതിയും രാഷ്ട്രീയമുതലെടുപ്പും നടത്തുന്നു: പി.കെ.സരസ്വതി.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തിലെ അഴിമതി സമഗ്ര അന്വേഷണം വേണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിക്കപ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തി നിയമനം നേടി കൊടുത്ത് അനധികൃതമായി ശമ്പള ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ … Read More