തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകം. യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള സ്ഥലത്താണ് കച്ചവട സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നടന്നുപോകാന്‍ തന്നെ ആളുകള്‍ വല്ലാതെ കഷ്ടപ്പെടുകയാണ്. ബസ്റ്റാന്റ് കോംപ്ലക്‌സിലെ ഭൂരിഭാഗം കച്ചവടക്കാരും ഇത്തരത്തില്‍ … Read More

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു.

ചെന്നൈ: തമിഴ്‌നാട് വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു. വാഹനത്തില്‍ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പെരിന്തല്‍മണ്ണയില്‍ നിന്നു വന്ന സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. വിനോദ സഞ്ചാരികളുമായി എത്തിയ ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്റെ കൈവരിയില്‍ … Read More

ഈ അമിതാവേശം നാണക്കേട്-ഒഴിവാക്കേണ്ടത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞു, വീറോടും വാശിയോടുമാണ് എല്ലാവരും തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. ഏപ്രില്‍ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 24 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പുറത്തുവരൂ. അതുവരെ പലവിധത്തിലുള്ള അവകാശവാദങ്ങളുമായി മുന്നണികളും കക്ഷികളും വ്യക്തികളും ഒക്കെ രംഗത്തുവരും. അത് സാധാരണമായ ഒരു കാര്യമാണ്. … Read More

കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി നാട്ടിലെത്തി, അറസ്റ്റിലായി

തളിപ്പറമ്പ്: കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി രഹസ്യമായി നാട്ടിലെത്തി, മണത്തറിഞ്ഞ കുടിയാന്‍മല പോലീസ് പ്രതിയെ കയ്യോടെ പിടികൂടി. നടുവില്‍ പള്ളിത്തട്ടിലെ കിഴക്കനാടിയില്‍ വീട്ടില്‍ കെ.ആര്‍.രാജേഷ് എന്ന കൊല്ലന്‍ രാജേഷിനെയാണ്(46)കുടിയാന്‍മല എസ്.ഐ എം.വി.ശരണ്യ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് നടുവില്‍ … Read More

കാടുകയറിയ നവീകരണ വെളിച്ചം, ക്ഷേത്രവഴിയിലെ വിളക്കുകള്‍ കാടുകയറി-

തളിപ്പറമ്പ്: ക്ഷേത്രവഴിയിലെ വിളക്കുകളില്‍ കാടുകയറി, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കുറച്ചുദിവസംമുമ്പ് തെളിഞ്ഞുതുടങ്ങിയ വഴിവിളക്കുകളുടെ കാലുകളിലേക്കാണ് കാടുകളും വള്ളിപ്പടര്‍പ്പുകളും മൂടി നില്‍ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ക്ഷേത്രത്തിലേക്ക് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നാണ് നവീകരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചത്. … Read More

റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ കേസ്.

പരിയാരം: റോഡില്‍വെച്ച് പടക്കംപൊട്ടിച്ച വിരോധത്തിന് കാര്‍ തടഞ്ഞുനിര്‍ത്തി തകര്‍ക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. ആറുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മാതമംഗലം താറ്റ്യേരിയിലെ നമ്പിടിത്തില്‍ വീട്ടില്‍ സി.ഷിജുവിന്റെ പരാതിയിലാണ് കേസ്. ഏപ്രില്‍ 14 ന് രാത്രി പതിനൊന്നരക്ക് കണ്ടോന്താറിലാണ് കേസിനാസ്പദമായ … Read More

വീട്ടില്‍ തീപ്പിടുത്തം, മുറി പൂര്‍ണമായി കത്തിനശിച്ചു,

തളിപ്പറമ്പ്: വീട്ടില്‍ തീപ്പിടുത്തം, മുറി പൂര്‍ണമായി കത്തിനശിച്ചു. കുപ്പം മുക്കുന്നിലെ റായിദ മന്‍സിലില്‍ കെ.മൊയ്തുവിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്റെയും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെയും നേതൃത്വത്തിലെത്തിയ … Read More

55,000 രൂപ വരെ വിലക്കുറവ്; വിവിധ പെട്രോള്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ,

ഈ മാസം വിവിധ മോഡല്‍ കാറുകള്‍ക്ക് 55,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ന്യൂഡല്‍ഹി: ഈ മാസം വിവിധ മോഡല്‍ കാറുകള്‍ക്ക് 55,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ … Read More

ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു.

വളപട്ടണം: ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. പുരുഷനാണ് മരിച്ചത്. മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നേത്രാവതി എക്‌സ്പ്രസാണ് തട്ടിയത്. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മാട്ടൂൽ മടക്കരയിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.

പഴയങ്ങാടി:മാട്ടൂൽ മടക്കരയിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയാണ്(36) മരിച്ചത്. മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകന്റെയും പണ്ണേരി കല്ല്യാണിയുടെയും മകനാണ്. ത്സഹോദരൻ: രഖിൽ. പഴയങ്ങാടി പൊലിസ് … Read More