ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണസംഘത്തിന് നല്‍കാന്‍ അനുവദിക്കില്ല: മാര്‍ട്ടിന്‍ ജോര്‍ജ്.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. ചാച്ചാജി വാര്‍ഡ് സിപിഎം സഹകരണ സംഘത്തിന് കൈമാറിയത് നിയമവിരുദ്ധമായതാണെന്നും വാര്‍ഡ് പാംക്കോസിന് നല്‍കിയ നടപടി അടിയന്തിരമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് … Read More

കടയില്‍ കയറി ലൈംഗികാവയവം യുവതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ആദൂര്‍: കടയില്‍ കയറി ലൈംഗികാവയവം യുവതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കാറഡുക്ക എരിച്ചേരിയിലെ സണ്‍ഡ്രോപ്‌സ് വാട്ടര്‍ പ്യൂരിഫയര്‍ കടയില്‍ കയറിയാണ് ഇന്നലെ  2.30 ന് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തു.

മെഡിക്കല്‍ കോളേജിലെ പുക-അപകടസമയത്ത് മരിച്ചത് അഞ്ചുപേര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണത്തില്‍ സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെ പൂര്‍ണമായും തള്ളി മരിച്ച വയനാട് സ്വദേശി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തും. ചാച്ചാജി വാര്‍ഡ് കയ്യേറ്റം തടയുക, അനധികൃത കെട്ടിട-ഭൂമികയ്യേറ്റം ഒഴിപ്പിക്കുക, മെഡിക്കല്‍ കോളേജ് സി.പി.എം കച്ചവടസ്ഥാപനമാക്കുന്നത് തടയുക, മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ … Read More

കുവൈത്തിൽ കുത്തേറ്റു മരിച്ചദമ്പതിമാരിൽ ഭർത്താവ്നടുവിൽ മണ്ടളം സ്വദേശി

നടുവിൽ: കുവൈത്തിലെ അബ്ബാസിയ നഗരത്തിലെ ഫ്ളാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ട മലയാളി ദമ്പതിമാരിൽ ഭരത്താവ് കണ്ണൂർ നടുവിൽ മണ്ടളം സ്വദേശി സൂരജ് കെ ജോൺ. മണ്ടളം സ്വദേശികളായ പരേതനായ കുഴിയാത്ത് ജോൺ ,തങ്കമ്മ ദമ്പതികളുടെ മകനാണ്. മരിച്ച ഭാര്യ ബിൻസി … Read More

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.

പിലാത്തറ: കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേലിലെ മാവില വീട്ടില്‍ എം.വി.മധുസൂദനന്‍(62) ആണ് മരിച്ചത്. കെ.എസ്.എഫ്.ഇയില്‍ നിന്ന് വിരമിച്ച സീനിയര്‍ മാനേജരാണ്. വ്യാഴാഴ്ച്ച വൈകുന്നേരം ഏഴിന് ദേശീയപാതയില്‍ പീരക്കാംതടത്തില്‍ വെച്ചായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മധുസൂദനനെ കെ.എല്‍-60 … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം.

പയ്യന്നൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം പയ്യന്നൂരില്‍ ഇന്ന് രാവിലെ മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ഐ.മധുസൂദനന്‍ എം.എല്‍.എ, റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അഡീ.എസ്.പി … Read More

വീട് കുത്തി തുറന്ന് മോഷണം- 17 കാരന്‍ പോലീസ് പിടിയില്‍

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു. കവര്‍ന്ന … Read More

സര്‍ക്കാര്‍ സ്ഥാപനം ഗ്രാറ്റുവിറ്റി തടഞ്ഞു വെച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തല്‍.

കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനം ഗ്രാറ്റുവിറ്റി തടഞ്ഞു വെച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തല്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് മാനേജരായി വിരമിച്ച പി.സി.രത്‌നാകരന് അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റി തടഞ്ഞുവെച്ച മാനേജ്‌മെന്റ് നടപടി നിയമ … Read More

വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു. കൂവേരി ഇറങ്കോപൊയിലിലെ സി.കോരന്‍(70)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് വീടിന് പിറകിലെ ഏണിയില്‍ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.