മാധ്യമപ്രവര്‍ത്തകന്‍ പച്ചരാജീവന്റെ മാതാവ് പി.ജാനകി(79)നിര്യാതയായി.

പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകന്‍ പച്ച രാജീവന്റെ(പച്ചവെളിച്ചം)അമ്മ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.ജാനകി(79)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിമംഗലം വണ്ണച്ചാലിലെഎന്‍.വി.ചിണ്ടന്‍. മറ്റുമക്കള്‍:പി.രജീത(പഴയങ്ങാടി), പി.രജനി(കുളച്ചേരി). മരുമക്കള്‍: പ്രതാപന്‍ അഴിക്കോട് പഴയങ്ങാടി(റിട്ടയേര്‍ഡ് അധ്യാപകന്‍), മധു എം കുളച്ചേരി(കുളച്ചേരി സര്‍വീസ് സഹകരണ ബേങ്ക്), ടി.ടി.മല്ലിക(മാത്തില്‍). സഹോദരങ്ങള്‍: കാര്‍ത്ത്യായനി( … Read More

തലശ്ശേരി ചക്ക്യത്ത്മുക്ക് ഭാഗത്ത് വന്‍ മാഹിമദ്യ വേട്ട, ഒരാള്‍ അറസ്റ്റില്‍.

കൂത്തുപറമ്പ്: മാഹിമദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുനിലും സംഘവും സര്‍ക്കിള്‍ പരിധിയിലെ പ്രദേശങ്ങളായ കോപ്പാലം, ഗോപാല്‍പേട്ട, തലായി ഉസ്സന്‍മൊട്ട, പെട്ടിപ്പാലം എന്നിവടങ്ങളില്‍ പട്രോള്‍ നടത്തി … Read More

ചെറുതാഴം അമ്പലം റോഡ് മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ കലശ തിരുവപ്പന മഹോത്സവം മെയ് 4, 5, 6 തീയതികളിൽ

പിലാത്തറ: ചെറുതാഴം അമ്പലം റോഡ് മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ കലശ തിരുവപ്പന മഹോത്സവം മെയ് 4, 5, 6 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 4 ന് രാവിലെ 9നും 10 നും ഇടയിൽ പ്രതിഷ്ഠ, വൈകുന്നേരം 4 … Read More

മുഖ്യമന്ത്രി പദ ചര്‍ച്ചയില്‍ നിന്നും കെ.സി.തല്‍ക്കാലം ഔട്ട്-പി.എ.സി ചെയര്‍മാനായി പുനര്‍നിയമനം.

കൊച്ചി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദ ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി കെ.സി. വേണുഗോപാലിന് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനര്‍ നിയമനം. വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലിക്കിടയില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി കെ.സി.വേണുഗോപാല്‍ എത്തിയേക്കുമെന്നുള്ള സൂചനകള്‍ക്കിടയിലാണ് … Read More

ഉടഞ്ഞ വിഗ്രഹമായി ജനമനസുകളില്‍ നിന്ന് പിണറായിയുടെ പടിയിറക്കം

2016 മെയ്-16 നാണ് പതിനാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് വി.എസ്.അച്യുതാന്ദനും മല്‍സരിച്ചിരുന്നതിനാല്‍ പിണറായിയും അച്യുതാനന്ദനും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മല്‍സരം ഉണ്ടാകുമോ എന്ന് പലരും സംശയിച്ചിരുന്നു. അന്ന് എന്റെ പിതാവ് പറഞ്ഞത് സാധാരണക്കാരന്റെ ഒരു വികാരമായി ഞാന്‍ … Read More

രാജി രവീന്ദ്രന്‍ തിരികെ വന്നില്ല, പോലീസ് അന്വേഷണം തുടങ്ങി.

ആലക്കോട്: ഭര്‍തൃമതിയായ യുവതിയെ കാണാതായി. ആലക്കോട് മേരിഗിരി കാരക്കാട്ട് വീട്ടില്‍ പി.രവീന്ദ്രന്റെ മകളും ജിജിത്തിന്റെ ഭാര്യയുമായ രാജി രവീന്ദ്രനെയാണ്(35)കാണാതായത്. ഏപ്രില്‍ 30 ന് വൈകുന്നേരം മൂന്നിന് തേര്‍ത്തല്ലി ടൗണില്‍ നിന്നും ഇരിട്ടി ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയ രാജി തിരികെ വന്നില്ലെന്നാണ് പരാതി. … Read More

ആലക്കോട് ജയഗിരിയില്‍ മധ്യവയസ്‌ക്കന്‍ പെയിന്റിംഗ് ജോലിക്കിടെ വീണുമരിച്ചു.

ആലക്കോട്: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി വീണുമരിച്ചു. ആലക്കോട് കുട്ടാപറമ്പിലെ മാട്ടേകുടിലില്‍ വീട്ടില്‍ പി.ആര്‍.സുധാകരന്‍(58)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ന് ആലക്കോട് ജയഗിരിയില്‍ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ താഴെ വീണുകിടക്കുന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: ഉഷ. … Read More

പെട്രോള്‍-ഡീസല്‍-പാചകവാതക വിവ വര്‍ദ്ധിപ്പിക്കാന്‍ സാധ്യത.

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ആഗോള അസംസ്‌കൃത എണ്ണയുടെ വില … Read More

ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയില്‍.

പരിയാരം: ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയില്‍. എരമം പറക്കാട്ട്ചാലില്‍ വീട്ടില്‍ പി.സി.അജിത്(41), മണ്ടൂര്‍ ചെറുതാഴം സെന്ററിലെ പുതുക്കീല്‍ വീട്ടില്‍ ഇ.വി.അജയന്‍(57) എന്നിവരെയാണ് പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 11.25 ന് കടന്നപ്പള്ളി … Read More

കുറുമാത്തൂരില്‍ അടി, ഭീഷണി നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സ്വന്തം സ്ഥലത്തെ വഴി വൃത്തിയാക്കുന്നതിനിടെ സ്ഥലത്ത് അതിക്രമിച്ചുകയറി തടസം സൃഷ്ടിക്കുകയും മകനെയും കൂട്ടുകാരനെയും പ്രേരിപ്പിച്ച് മധ്യവസ്‌ക്കനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറുമാത്തൂരിലെ വലിയവീട്ടില്‍ ബാലകൃഷ്ണന്‍, ഭാര്യ നളിനി, മകന്‍ ഷൈജു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെപേരിലാണ് … Read More