ആസിഡ് ആക്രമം, പ്രതി അറസ്റ്റില്‍. അഞ്ചുവയസുകാരി ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്.

കരിക്കോട്ടക്കരി: മദ്യപിച്ച് അയല്‍ക്കാരെ ചീത്തവിളിക്കുന്നത് ചോദ്യംചെയ്തതിന് ആസിഡ് ആക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കരിക്കോട്ടക്കരി രാജീവ്ഗാന്ധി കോളനിയിലെ മുനീര്‍ എന്ന കിച്ചുവിനെയാണ്(32) കരിക്കോട്ടക്കരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ഏഴുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇന്നലെ രാത്രി 7.30 നായിരുന്നു സംഭവം. കെ.എസ്.സുഭാഷ്(36), … Read More

ചൂരല്‍മലയില്‍ നടുവിലെ സേവാഭാരതി പ്രവര്‍ത്തകരും.

വയനാട്: വയനാട് ചൂരല്‍മല ദുരന്തഭൂമിയില്‍ സേവനനിരതരായി നടുവിലെ സേവാഭാരതി പ്രവര്‍ത്തകരും. സേവാഭാരതി പയ്യന്നൂര്‍ ജില്ലാ ഘടകത്തിന്റെ കീഴില്‍ 20 പ്രവര്‍ത്തകര്‍കഴിഞ്ഞ 3 ദിവസമായി ഇവിടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. മണികണ്ഠന്‍ ഐവളപ്പില്‍, രാജീവന്‍ പാച്ചേനി, കെ.വി.സുമേഷ് എന്നിവരാണ് സേവാഭാരതി നടുവില്‍ … Read More

വിനോദയാത്രയിലും ഓണ്‍ലൈന്‍ തട്ടിപ്പ്-ബക്കളം സ്വദേശിയുടെ 11.5 ലക്ഷം തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര കൊണ്ടുപോകാമെന്ന് വിസ്വസിപ്പിച്ച് 11,54,685 രൂപ തട്ടിയെടുത്ത സംഭവത്തില്‍ വിനോദയാത്ര കമ്പനിഉള്‍പ്പെടെ 3 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാനൂല്‍ നെല്ലയോട്ടെ എടയത്ത് വീട്ടില്‍ ഇ.വി.വിശ്വനാഥന്റെ(61) പരാതിയിലാണ് കേസ്. പശ്ചിമബംഗാള്‍ 24 പര്‍ഗാനാസ് ജില്ലയിലെ മനോരമ അപ്പാര്‍ട്ട്‌മെന്റ് … Read More

അക്ഷയ രമേശന് നാട്ടുകാരുടെ സ്വീകരണം.

തളിപ്പറമ്പ്: ഛത്തിസ്ഗഡിലെ റായ്പൂരില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടിയ പൂക്കോത്ത് തെരുവിലെ എ.രമേശന്റ മകള്‍ അക്ഷയ രമേശന് പൂക്കോത്ത് തെരു നിവാസികള്‍ സ്വീകരണം നല്‍കി. ഇന്ന് വൈകുന്നേരം മാനേങ്കാവിന് സമീപത്ത് നിന്നും സ്വികരിച്ച് വീട്ടിലേക്ക് ആനയിച്ചു. നിരവധി … Read More

പരിസ്ഥിതി സന്ദേശ പ്രചാരണത്തിന് ഒലത്തൊപ്പിയുമായി തോട്ടട സ്വദേശിനി തൃശൂരിലേക്ക്

തൃശൂര്‍:  പരിസ്ഥിതി സന്ദേശപ്രചാരണത്തിന് കണ്ണൂരില്‍ നിന്ന് ഓലത്തൊപ്പിയുമായി തോട്ടട സ്വദേശിനി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസ്ഥിതി സൗഹൃദ പ്രോഗ്രാമില്‍ ഹരിത സന്ദേശ പ്രചരണാര്‍ത്ഥമാണ് ഓലതൊപ്പിയുമായി രക്ഷിതാവായ ദിനില ദിനേശന്‍ എത്തിയത്. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ക്യാമ്പസ് മാലിന്യമുക്ത … Read More

 സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു–സ്വര്‍ണവില വീണ്ടും 51,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. 50,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

അനാഥ മൃതദേഹങ്ങളുടെ മോക്ഷപ്രാപ്തിക്ക് പരിയാരം സി.എച്ച്.സെന്റര്‍.

പരിയാരം: മാസങ്ങള്‍ക്ക് മുമ്പേ പരിയാരത്തെ മെഡിക്കല്‍ കോളേജിലെത്തിച്ച രോഗി 19 ദിവസം മുമ്പ് മരിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് രവീന്ദ്രന്‍ എന്ന രോഗിയെ .അത്യാസന്ന നിലയില്‍ 108 ആംബുലന്‍സില്‍ പരിയാരത്തേക്ക് റഫര്‍ ചെയ്തത്. കണ്ണൂര്‍ ആയിക്കര സ്വദേശിയായ … Read More

പുനിയംകോട് മുരിക്കാല്‍ കരുവന്തോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഗണപതിഹോമം

മാതമംഗലം: പുനിയംകോട് മുരിക്കാല്‍ കരുവന്തോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഗണപതിഹോമം ആഗസ്ത് 11 ന് രാവിലെ 8 ന് നടക്കും. വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്തിലാണ് ചടങ്ങ് നടക്കുന്നത്. തുടര്‍ന്ന് വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കും.  

ഡി.വൈ.എഫ് ഐക്കാര്‍ എഴുതി നല്‍കുന്ന തുണ്ട് കടലാസ് എഫ്.ഐ.ആറിലേക്ക് പകര്‍ത്തിയെഴുതുന്ന പെരിങ്ങോത്തെ പോലീസ് നടപടി അവസാനിപ്പിക്കണം-അഫ്‌സല്‍ കുഴിക്കാട്.

പെരിങ്ങോം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയെന്ന പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്ത അഫ്‌സല്‍ കുഴിക്കാടിന്റെ പ്രതികരണം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കരുതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്ത വിവരം … Read More

പുസ്തക ശേഖരണം ഉദ്ഘാടനം ചെയ്തു.

പാണപ്പുഴ: പാണപ്പുഴ പുതിയ പോസ്റ്റാഫീസ് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഇ.കെ. നായനാര്‍ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പുസ്തക ശേഖരണോദ്ഘാടനം നടന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ.അനുപമ ശിവന്‍ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. കുഞ്ഞിരാമന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. … Read More