പണം വച്ച് ശീട്ടുകളി; പടപ്പേങ്ങാട് സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: പണം വച്ച് ശീട്ടുകളി അഞ്ചു പേര്‍ക്കെതിരെ കേസ്. പടപ്പേങ്ങാട് വെണ്‍മണി മാവിലാംപാറയ്ക്ക് സമീപം വിളക്കന്നൂര്‍ പടപ്പേങ്ങാട് റോഡിന് സമീപമുള്ള താല്‍ക്കാലിക ഷെഡില്‍ പണം വച്ച് പുള്ളിമുറി എന്ന ശീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന പട്ടപ്പേങ്ങാട് സ്വദേശികളായ വെളിയത്ത് മോഹനന്‍(54), പനച്ചിക്കല്‍ ഒ.കെ ഗണേശന്‍(54), … Read More

ധ്യാനത്തിനിടെ കന്യാകുമാരിയില്‍ സൂര്യോദയം ആസ്വദിച്ച് മോദി

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സൂര്യോദയം ആസ്വദിച്ചു. വിവേകാനന്ദപ്പാറയില്‍ ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങിയാണ് മോദി സൂര്യോദയം ആസ്വദിച്ചത്. തെരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനം ആരംഭിച്ചത്. 45 മണിക്കൂര്‍ നീളുന്ന … Read More

മുന്‍ എം.പി.ഡോ.സെബാസ്റ്റിയന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിന്‍(74)നിര്യാതയായി.

കൊച്ചി: മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയും സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗവുമായ ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍കോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും … Read More

പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഇന്നും കൂടി അവസരം

ന്യൂഡല്‍ഹി: പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഇന്നും കൂടി അവസരം. ഈ മാസം 31നകം പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതിയായി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് … Read More

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരി ഇന്ന് വിരമിക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരി ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. 39 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പുഷ്പകുമാരിക്ക് ഇന്ന് ഉച്ചക്ക് ശേഷം 2 ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ബാങ്ക് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് … Read More

നാടോടി യുവാവിന്റെ നായസ്നേഹം നാട്ടുകാര്‍ക്ക് ദുരിതം.

തളിപ്പറമ്പ്: നാടോടിയുടെ തെരുവ്നായ സ്നേഹം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലാണ് നാടോടി യുവാവ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സന്ധ്യയോടെ ബിസ്‌ക്കറ്റുമായി ബസ്റ്റാന്റിലെത്തുന്ന ഇയാള്‍ക്ക് ചുറ്റുമായി നായ്ക്കള്‍ തമ്പടിക്കുകയും എറിഞ്ഞുകൊടുക്കുന്ന ബിസ്‌ക്കറ്റിനായി പരസ്പരം കടിപിടികൂടുകയും ചെയ്യുന്നു. കുറച്ചുനാളുകളായി ഇയാള്‍ ഇത് … Read More

ഒരു കിലോഗ്രാമോളം സ്വര്‍ണം കടത്തിയ വിമാന ജീവനക്കാരി പിടിയില്‍

മട്ടന്നൂര്‍:ഒരു കിലോഗ്രാമോളം സ്വര്‍ണം കടത്തിയ വിമാന ജീവനക്കാരി പിടിയില്‍. മസ്‌കത്തില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് കാബിന്‍ ക്രൂ അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് 960 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ … Read More

ഗാന്ധി ശില്‍പ്പവും ജൈവവൈവിധ്യ ഉദ്യാനവും ഇനി വെള്ളാട് സ്‌കൂളിന് സ്വന്തം-മോഹനന്‍ അളോറ ഇന്ന് വിരമിക്കുന്നു

നടുവില്‍:സ്‌കൂള്‍ മുറ്റത്ത് പുഞ്ചിരിച്ചിരിക്കുന്ന ഗാന്ധി ശില്‍പ്പവും തൊടിയിലെ ജൈവവൈവിധ്യ ഉദ്യാനവും ഓര്‍മകളാക്കി മോഹനന്‍ അളോറ വെള്ളിയാഴ്ച്ച പടിയിറങ്ങുന്നു. വെള്ളാട് ഗവ.യു.പി.സ്‌കൂള്‍ പ്രഥമാധ്യാപകനാണ് ഇദ്ദേഹം. 18-വര്‍ഷം ഇതേ സ്‌കൂളില്‍ അധ്യാപകനായും ഒരു വര്‍ഷം പ്രഥമാധ്യാപകനായും സേവനം ചെയ്തു. അതിനു മുമ്പ് കാസര്‍കോട് ജില്ലയിലെ … Read More

കെ.എസ്.യു 67-ാം ജന്‍മദിനം-ഭക്ഷണ വിതരണം നടത്തി.

തളിപ്പറമ്പ്: കേരള വിദ്യാര്‍ത്ഥി യൂണിയന്റെ 67-ാം ജന്മദിനാഘോഷ ഭാഗമായി കെ എസ് യു തളിപ്പറമ്പ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടുവം സ്‌നേഹ നികേതനില്‍ കേക്ക് മുറിച്ചും, ഭക്ഷണം വിതരണം ചെയ്തും സ്‌നേഹവിരുന്ന് ഒരുക്കി. ബ്ലോക്ക് പ്രസിഡന്റ് നിഹാല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് … Read More

40 ലിറ്റര്‍ വാഷ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: വാഷ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. രാജേന്ദ്രനും സംഘവും അരവഞ്ചാല്‍, പെരുന്തട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കീഴ്പാട്ടുപൊയില്‍ എന്ന സ്ഥലത്ത് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 40 ലിറ്റര്‍ വാഷ് … Read More