ഉമ്മര്‍ക്കാന്റെ പീടിക ഉടമ കെ.ആലിക്കുഞ്ഞി ഹാജി(65)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് സമീപത്തെ ഉമ്മര്‍ക്കാന്റെ പീടിക ഉടമ ആലക്കോട് റോഡ് മന്ന റഫീനാസില്‍ കെ.ആലിക്കുഞ്ഞി ഹാജി(ചൂട്ടി ആലി-65) നിര്യാതനായി. ഭാര്യ: കെ.വി.സഫിയ. മക്കള്‍: റഫീന, ജസീല, റഫീസ്, മൈസൂന. മരുമക്കള്‍: അബ്ദുള്ള,ഷബീര്‍, നിഹാല, ഷംസീര്‍. സഹോദരങ്ങള്‍: ഗസന്‍, … Read More

ഒറ്റനമ്പര്‍ ചൂതാട്ടം ഒരാള്‍ അറസ്റ്റില്‍.

തലശേരി: ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചൊക്ലി നബീസ മന്‍സിലില്‍ വി.പി.സുബൈറിനെ (53)യാണ് തലശേരി എസ്.ഐ സജേഷ്.സി. ജോസിന്റെ നേത്യത്വത്തിലുള്ള പോലിസ് തലശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 6,350 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. … Read More

കഞ്ചാവ്-ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: അരകിലോയോളം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ്-ചിറവക്ക് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ചിറവക്ക് 420 ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച കുറ്റത്തിന് വെസ്റ്റ് ബംഗാള്‍ സ്വദേശി ബിന്ദുനാഥ് മണ്ഡല്‍ (36) … Read More

പശുക്കുട്ടിയോട് പ്രകൃതിവിരുദ്ധം-ഒരാള്‍ കസ്റ്റഡിയില്‍.

തളിപ്പറമ്പ്: പശുക്കുട്ടിയോട് പ്രകൃതിവിരുദ്ധം, ഒരാള്‍ കസ്റ്റഡിയില്‍. ആറളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അത്തിക്കല്‍തട്ടില്‍ ആറാം ബ്ലോക്കിലുള്ള ഒരാളുടെ പശുവിനെയാണ് പ്രകൃതിവിരുദ്ധത്തിന് വിധേയമാക്കിയത്. 13-ാം ബ്ലോക്കിലുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കസ്റ്റഡിയിലാണൊണ് വിവരം.

അഴിമതി വിരുദ്ധ സായാന്ന സദസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം … Read More

തെരുവുനായ ഭീകരത-യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

മുഴപ്പിലങ്ങാട്: ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടമായ ഈ നാട്ടിൽ ഇന്നലെയും തെരുവ് നായ്ക്കളുടെ ആക്രമണം തുടരുന്നത് ഭരണ കൂടത്തിൻ്റെ നിഷ്ക്രിയത്തം കാരണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി. യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസ് … Read More

ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു- പ്രതി ഓടി രക്ഷപ്പെട്ടു.

കണ്ണൂര്‍: ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂര്‍ ചെട്ടിപ്പീടികയിലാണ് സംഭവം. കണ്ണൂര്‍ ടൗണ്‍പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ ഇന്നോവ കാറും പിടിച്ചെടുത്തു.

സായൂജിന് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഉപഹാരംനല്‍കി.

തളിപ്പറമ്പ്: സംസ്ഥാന എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരിക്ഷയില്‍ 5-ാം റാങ്ക് നേടിയ പി.സായുജിന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: ടി ആര്‍ മോഹന്‍ദാസ് സമ്മാനിച്ചു. ചടങ്ങില്‍ നിയുക്ത ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെസരസ്വതി, എം.എന്‍.പുമംഗലം, കൗണ്‍സിലര്‍ … Read More

ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍.

മാഹി: ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍. മാഹി പാറക്കല്‍ താഴെ പറമ്പത്ത് മുഹമ്മദ് സഫ്‌വാന്‍(22) 300 മില്ലി ഗ്രാം എം.ഡി.എം.എയുമായി മാഹി മൈതാനത്തിന് സമീപത്തുവെച്ചും പുന്നോല്‍ കുറിച്ചിയിലെ പുന്നവീട്ടില്‍ വിശാലിനെ(28)38 ഗ്രാം കഞ്ചാവുമായി വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. മാഹി പോലീസ് സൂപ്രണ്ട് … Read More

എ.സിയില്‍ നിന്ന് പുക-മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പരിഭ്രാന്തി.

പരിയാരം: മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഐ.സി.യുവിലെ എയര്‍കണ്ടീഷണറില്‍ നിന്ന് പുക വമിച്ചു. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. പെട്ടെന്ന് ആറാംനിലയിലെ എയര്‍കണ്ടീഷണറില്‍ നിന്ന് പുക പുറത്തേക്ക് വന്നത്. പെട്ടെന്ന്തന്നെ എ.സി.ഓഫാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.