27 വര്‍ഷത്തിന് ശേഷം മനോഹരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിന് ശേഷം പിടിയില്‍. കുടക് വീരാജ്‌പേട്ടയിലെ കറപ്പസ്വാമിയുടെ മകന്‍ മനോഹരന്‍(51)നെയാണ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രേമരാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ ദേവന്‍ബാബു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 1996 നവംബര്‍ 3 ന് ചുഴലിയിലെ കല്ലുംകടവത്ത് … Read More

വിനയകൃഷ്ണന്‍ കിണറില്‍ വീണു പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷകരായി.

വെള്ളരിക്കുണ്ട്: കിണറില്‍ വീണ യുവാവിനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. വെള്ളരിക്കുണ്ട് പുന്നക്കാട്ടെ കൂട്ടക്കുളം വീട്ടില്‍ വിനയകൃഷ്ണനാണ്(27) കിണറില്‍ വീണത്. ഇന്ന് പലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സ്വന്തം വീട്ടുവളപ്പിലെ ആള്‍മറയില്ലാത്തതും അടിഭാഗത്ത് പാറയും നിറഞ്ഞ പൊട്ടക്കിണറിലാണ് വിനയകൃഷ്ണന്‍ വീണത്. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം … Read More

അര്‍ബന്‍നിധി തട്ടിപ്പ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്-ഡി.വൈ.എസ്.പി ടി.മധുസൂതനന്‍നായര്‍ അന്വേഷിക്കും.

കണ്ണൂര്‍: കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് അന്വേഷണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്; പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്റെ  സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക … Read More

ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പദയാത്ര ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പദയാത്ര വി.പി.ശ്രീപത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന് പതാക കൈമാറിയാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. മണ്ഡലം ജന.സെക്രട്ടെറി എ.അശോകന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.നാരായണന്‍, എ.പി.ഗംഗാധരന്‍, എസ്.സി.മോര്‍ച്ച സംസ്ഥാന … Read More

കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ്: ഷൗക്കത്തലി പൂമംഗലം പ്രസിഡന്റ്, നാസര്‍ പന്നിയൂര്‍ ജന.സെക്രട്ടറി, കെ.പി.ശാദുലി-ട്രഷറര്‍

കുറുമാത്തൂര്‍: ഏഴര പതിറ്റാണ്ടിന്റെ അഭിമാനം കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധി സമ്മേളനം പൊക്കുണ്ട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി പൂമംഗലം അദ്ധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഒ.പി.ഇബ്രാഹിം കുട്ടി … Read More

തളിപ്പറമ്പ് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷവും കുടുംബസംഗമവും തളിപ്പറമ്പ് ഐ.എം.എ ഹാളില്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.വി.പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഉദ്ഘാടനംചെയ്തു. വാര്‍ഷിക ജനറല്‍ ബോഡിയോഗം കെ.നാരായണന്റെ അദ്ധ്യക്ഷതയില്‍ കെ.വി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പ്രജിത്ത് വാര്‍ഷിക റിപ്പോര്‍ട്ടും … Read More

ബി.ജെ.പി പദയാത്ര ഇന്ന് ഉദ്ഘാടനം-25, 26 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം-ജാഥാ ലീഡര്‍ ചെങ്ങുനി രമേശന്‍.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പദയാത്ര ഇന്ന്(ജനുവരി-24) ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശനാണ് ജാഥാ ലീഡര്‍ സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഡാലോചനക്ക് എതിരെയുമാണ് പദയാത്ര. വൈകുന്നേരം 5 ന് തളിപ്പറമ്പില്‍ ബി.ജെ.പി … Read More

ജ്യേഷ്ഠന്‍ മരണപ്പെട്ട് നാലാം ദിവസം അനുജനും മരിച്ചു.

തളിപ്പറമ്പ്: ജ്യേഷ്ഠന്‍ മരണപ്പെട്ട് നാലാം ദിവസം അനുജനും മരിച്ചു. തൃച്ചംബരത്തെ കെ.ഗംഗാധരന്‍ മാസ്റ്ററാണ്(75) മരിച്ചത്. കഴിഞ്ഞ 21 ന് മരണപ്പെട്ട അഡ്വ.കെ.ബാലകൃഷ്ണന്‍ നായരുടെ സഹോദരനാണ്. ഭാര്യ: വനജ. ശാന്തി ഏക മകള്‍. മരുമകന്‍: പത്മരാജന്‍. മറ്റ് സഹോദരങ്ങള്‍: കമലാക്ഷി, രുഗ്മിണി, ഡോ.പത്മിനി, … Read More

സിറ്റി റസിഡന്‍സിയില്‍ ഒളിഞ്ഞുനോട്ടം റിസപ്ഷനിസ്റ്റ് അറസ്റ്റില്‍

തളിപ്പറമ്പ്: കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അറസ്റ്റില്‍. തളിപ്പറമ്പ് ഹൈവേയിലെ സിറ്റി റസിഡന്‍സി ഹോട്ടലിലെ റിസ്പഷനിസ്റ്റ് പരിയാരത്തെജയേഷ് (36) ആണ് ആറസ്റ്റിലായത് ഞായറാഴ്ച്ചയായിരുന്നു സംഭവം. പാലക്കാട് സ്വദേശിനിയായ 20 കാരിയും ഭര്‍ത്താവും സിറ്റി റസിഡന്‍സിയിലെ 201-ാം നമ്പര്‍ മുറിയില്‍ താമസിക്കവെ തിങ്കളാഴ്ച്ച … Read More

ബൈക്കില്‍ കടത്തുകയായിരുന്ന മുക്കാല്‍ കിലോ കഞ്ചാവുമായി കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍

  പേരാവൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 750 ഗ്രാം കഞ്ചാവ് സഹിതം കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. പേരാവൂര്‍ എക്‌സൈസ് പാല്‍ച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍. 78 1906 ബജാജ് പള്‍സര്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. പാല്‍ച്ചുരത്തെ … Read More