പോലീസ് കുടുംബസഹായനിധി വിതരണം നാളെ

തളിപ്പറമ്പ്: അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷന്‍ സിറ്റി-റൂറല്‍ കമ്മറ്റികളും ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധിയുടെ വിതരണം ജനുവരി 25 ന് നാളെ(ബുധനാഴ്ച്ച)നടക്കും. രാവിലെ 10 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് … Read More

കണ്ടലിലും കരുതലുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പിലാത്തറ: കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് വയലുകളും ചതുപ്പുകളും നികത്തുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്ന താമരംകുളങ്ങര പൊരൂണി വയലിനടുത്ത കണ്ടല്‍ പ്രദേശം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി.സന്ദര്‍ശിച്ചു. കുഞ്ഞിമംഗലം പഞ്ചായത്തിലെ ഈ തീരദേശ 10 ഏക്കര്‍ ഭൂമിയിലാണ് കണ്ടല്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച് വയലും … Read More

എടാട്ട് ജംഗ്ഷന്‍; അടിപ്പാതക്ക് അനുമതിയായി, ഉത്തരവ് ഉടന്‍ ലഭിക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പിലാത്തറ മേല്‍പ്പാലം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും എം.പി.

പിലാത്തറ: ദേശീയപാത വികസനത്തില്‍ എടാട്ട് പയ്യന്നൂര്‍ കോളേജ് ജംഗ്ഷനില്‍ അടിപ്പാത പണിയാന്‍ അനുമതിയായതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അറിയിച്ചു. എടാട്ട് അടിപ്പാതയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ദേശീയപാതാ അതോറിറ്റിയില്‍ നിന്ന് ഇത് … Read More

സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണക്ലാസ് നടത്തി.

തളിപ്പറമ്പ്: ജില്ലാ സാമൂഹ്യനീതി ഓഫീസ് കണ്ണൂരിന്റെ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ഓഫീസില്‍ നടന്ന പരിപാടി വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി അധ്യക്ഷത വഹിച്ചു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും … Read More

ഇരട്ടക്കുളത്ത് തീീ–പെരിന്തട്ടയില്‍ മരം-വിശ്രമമില്ലാതെ പെരിങ്ങോം ഫയര്‍ഫോഴ്‌സ്.

പെരിങ്ങോം: ഇരട്ടക്കുളത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടിച്ചു. എഴുത്തും വീട്ടില്‍ സുരേഷിന്റെ അരഏക്കറോളം വരുന്ന സ്ഥലത്താണ് ചപ്പു ചവറുകള്‍ക്ക് തീയിട്ടപ്പോള്‍ തീപടര്‍ന്ന് കത്തിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീയണച്ചു. ഗ്രേഡ് അസിസ്റ്റന്റ് … Read More

കതിനപൊട്ടി മീങ്കുളത്ത് വീണ്ടും തീപിടുത്തം

പെരിങ്ങോം: കതിനവെടി പൊട്ടി മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രപ്പറമ്പില്‍ വീണ്ടും തീപിടുത്തം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചില്ല. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, … Read More

ഹൃദ്യയെ രക്ഷിക്കാന്‍ നാട് ഒരുമിക്കുന്നു-സമ്പാദ്യക്കുടുക്കയിലെ പണം നല്‍കി മീനാക്ഷി ജയറാം.

പിലാത്തറ: മൂശാരികൊവ്വലിലെ ഹൃദ്യചികിത്സാ സഹായ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക നല്‍കി മീനാക്ഷി ജയറാം മാതൃകയായി. എടാട്ട് കണ്ണങ്ങാടിന് സമീപത്തെ ജയറാം-അജിത ദമ്പതികളുടെ മകളാണ് മീനാക്ഷി ജയറാം. എടനാട് യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്. അടുത്ത വര്‍ഷം പുസ്തകങ്ങള്‍ വാങ്ങാന്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നന്‍പകല്‍നേരത്ത് മയക്കം-മാധ്യമപ്രവര്‍ത്തകന്‍ ശ്രീകാന്തിന്റെ കുറിപ്പ് വൈറലായി.

പരിയാരം: വടക്കേമലബാറിലെ ഏറ്റവും വലുതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുമായ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകനും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്റെ ജില്ലാ സമൂഹമാധ്യമ കോ-ഓഡിനേറ്ററുമായ ശ്രീകാന്ത് അഹാന്‍ പാണപ്പുഴയുടെ ഫേസ്ബുക്ക് പോസ്റ്റ്. 21-1-23 ന് മെഡിക്കല്‍ കോളേജില്‍ … Read More

ആടിനെ രക്ഷിക്കാന്‍ 60 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി അഗ്നിശമനസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. തവിടിശ്ശേരിയിലെ കാവണാല്‍ പെരിയാട്ട് വീട്ടിലെ ശ്രീധരന്റെ ആടാണ് അദ്ദേഹത്തിന്റെ തന്നെ വീട്ടുവളപ്പിലെ 60 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. പെരിങ്ങോത്തു നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ … Read More

ഹൃദ്യയുടെ ചികിത്സക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം വിതരണം ചെയ്തു

കുഞ്ഞിമംഗലം: തലച്ചോറിനെ ബാധിച്ച അപൂര്‍വ്വ രോഗത്തിന് ചികിത്സയിലുള്ള കുഞ്ഞിമംഗലത്തെ ഹൃദ്യ ഹരിദാസ് ചികിത്സാ നിധിയിലേക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം അസിസ്റ്റന്റ് ഗവര്‍ണര്‍ ഗംഗാധരന്‍ മണിയാണി കൈമാറി. പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, ഡിസ്ട്രിക്ട് ചെയര്‍ … Read More