കടന്നല്‍കുത്തേറ്റ് വയോധികന്‍ മരിച്ചു.

പരിയാരം: വയോധികന്‍ കടന്നല്‍കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി.ഭാസ്‌ക്കരപൊതുവാളാണ്(80) മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: നാണാട്ട് ജാനകി. മക്കള്‍: സുനിത(കാങ്കോല്‍), സുനില്‍, സുധാര(ഹൈദരാബാദ്), … Read More

പരിയാരത്ത് ഡോക്ടര്‍മാരുടെ കരിദിനാചരണവും പ്രതിഷേധ മാര്‍ച്ചും.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അധ്യാപകസംഘടനയായ ആംസ്റ്റയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിച്ചു. 2018 ഏപ്രില്‍ 14 ന് ഒരു ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഡോക്ടര്‍മാരേയും ജീവനക്കാരേയും ആഗിരണം ചെയ്യുന്ന … Read More

ആകെ 26 കേസുകള്‍-അധ്യാപകന്‍ റിമാന്‍ഡില്‍.

തളിപ്പറമ്പ്: പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെതിരെ ഇന്ന് 21 കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. ഇന്നലെ എടുത്ത 5 കേസുകളുള്‍പ്പെടെ ഇതോടെ 26 കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തിരിക്കുന്നത്. 28 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ … Read More

കൊട്ടില ഹൈസ്‌ക്കൂള്‍ 79-80 ബാച്ചിന്റെ ഒരുമ കുടുംബസംഗമം 15 ന്-

പരിയാരം: ഒരുമ കുട്ടായ്മയുടെ കുടുംബസംഗമം 15 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 79-80 വര്‍ഷത്തില്‍ കൊട്ടില ഗവ.ഹൈസ്‌ക്കൂളില്‍ പഠിച്ച 80 അംഗങ്ങളുടെ കൂട്ടായ്മയാണ് ഒരുമ. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ നരിക്കോട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. … Read More

അപമാനമ്യൂസിയം പൊളിച്ചുനീക്കി, പുനര്‍നിര്‍മ്മിക്കുമെന്ന് ഡോ.പി.ജയരാജ്.

തളിപ്പറമ്പ്: കര്‍ഷക ശാസ്ത്രജ്ഞന്‍ മുതുകുളം കുഞ്ഞേട്ടന് അപമാനകരമായ മ്യൂസിയസ്മാരകം നവീകരിക്കാനായി അധികൃതര്‍ പൊളിച്ചുനീക്കി. 2008 ല്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നടന്ന ആദ്യത്തെ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി 2010 ല്‍ സ്ഥാപിച്ച ദര്‍.എം.ജെ.ജോസഫ് സ്മാരക കര്‍ഷകശാസ്ത്രമ്യൂസിയമാണ് ഇന്നലെ പൊളിച്ചത്. കെവികെ കണ്ണൂരില്‍ … Read More

രണ്ടിടത്ത് തീപിടുത്തം പത്തേക്കറോളം സ്ഥലം കത്തിനശിച്ചു.

തളിപ്പറമ്പ്: എളമ്പേരംപാറയിലും കുറുമാത്തൂരിലും തീപിടുത്തം, പത്തേക്കറിലധികം സ്ഥലം കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം എളമ്പേരംപാറയിലുണ്ടായ തീപിടുത്തത്തില്‍ പത്തേക്കറോളം സ്ഥലത്തെ പുല്ലുകളും വൃക്ഷങ്ങളും പൂര്‍ണമായി നശിച്ചു. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘം അഗ്നിശമനസേനയുടെ വാഹനം സ്ഥലത്തെത്താന്‍ വഴിയില്ലാത്തതിനാല്‍ നടന്നുപോയാണ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ നാളെ കരിദിനാചരണം നടത്തും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ കരിദിനമാചരിക്കും. ശമ്പളം ലഭിക്കാത്തതിലും ശബരിമല ഡ്യൂട്ടിനോക്കിയതിന്റെ അലവന്‍സ് ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കരിദിനാചരണം. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകുന്ന ഡോക്ടര്‍മാര്‍ ഉച്ചക്ക് 12 ന് മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും … Read More

28 കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം-മലപ്പുറം സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍.

കണ്ണൂര്‍: 28 പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി കണ്ണൂരില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കൊണ്ടോട്ടി ഒളവട്ടൂര്‍ കൊരണ്ടിപ്പറമ്പിലെ ദാറുല്‍ അമാന്‍ ഹൗസില്‍ എം.ഫൈസല്‍(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബര്‍ മാസത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിപ്രകാരം … Read More

കളിയാട്ടത്തിന് മുമ്പ് കാരുണ്യം ചൊരിഞ്ഞ് തെയ്യങ്ങള്‍.

തളിപ്പറമ്പ്: കളിയാട്ടത്തിന്റെ പ്രചാരണാര്‍ത്ഥം റോഡരികില്‍ സ്ഥാപിച്ച തെയ്യക്കോലങ്ങളുടെ രൂപങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായിട്ടാണ് തളിപ്പറമ്പ്-ഇരിട്ടി റോഡരികില്‍ പ്രധാനപ്പെട്ട അഞ്ച് തെയ്യങ്ങളുടെ രൂപങ്ങള്‍ നിര്‍മ്മിച്ചത്. ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെയാണ് … Read More

ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: 2021 ൽ ബസ് സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തിനും അടിപിടിക്കും കോടതി നിർദ്ദേശപ്രകാരം രണ്ടു പേർക്കെതിരെ കേസ്. പന്നിയൂർ പള്ളിവയലിലെ ചെറുപുരയിൽ പി.പി.പ്രദീപ് (51), ആലക്കോട്ടെ നിടിയകാലായിൽ സുനിൽ കുമാർ (48) എന്നിവർക്കെതിരെയാണ് കേസ്. 2021 ഒക്ടോബർ 30 ന് രാവിലെ … Read More