രാജവെമ്പാല കുഞ്ഞിനെ കര്‍ണാടകയിലെ ചാര്‍മടിഘാട്ടില്‍ കണ്ടെത്തി.

തളിപ്പറമ്പ്: അത്യപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന രാജവെമ്പാല കുഞ്ഞിനെ കര്‍ണാടകയിലെ ചാര്‍മടി ഘാട്ടില്‍ കണ്ടെത്തി. പ്രമുഖ ഉരഗഗവേഷകനും പാമ്പ് സംരക്ഷകനുമായ വിജയ് നീലകണ്ഠനാണ് കഴിഞ്ഞ ദിവസം പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. മുട്ടവിരിഞ്ഞിറങ്ങി ഒരു വര്‍ഷമാകുന്നതുവരെ ഇവയെ കാണാന്‍ കഴിയുക വളരെ അപൂര്‍വ്വമാണ്. … Read More

കെ.എസ്.എസ്.പി.എ കണ്ണൂര്‍ ജില്ലാ സമ്മേളനം ആരംഭിച്ചു.

തളിപ്പറമ്പ്: കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പില്‍ തുടക്കമായി. ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംഗങ്ങളുടെ തിരുവാതിരകളി അരങ്ങേറി. കൗണ്‍സില്‍ മീറ്റ് ഡി.സി.സി പ്രസിഡന്റ് … Read More

ശാസ്ത്രീയ ആയോധനകലകള്‍ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കണം-സി.എം.കൃഷ്ണന്‍.

തളിപ്പറമ്പ്: കരാട്ടെ പോലുള്ള ശാസ്ത്രീയ ആയോധനകലകള്‍ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കുന്നത് ശാരീരികവും മാനസികവുമായ മികവ് പുലര്‍ത്താന്‍ യുവാക്കളെ സഹായിക്കുമെന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിംഗ്‌റൂമും ഗോള്‍ഡന്‍ ഫോക്‌സ് കരാട്ടെക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന … Read More

കുതിരുമ്മലിലെ കെ.കെ.ചാത്തുക്കുട്ടി നമ്പ്യാര്‍(73) നിര്യാതനായി.

കുഞ്ഞിമംഗലം: കുതിരുമ്മലിലെ കെ.കെ.ചാത്തുക്കുട്ടി നമ്പ്യാര്‍(73) നിര്യാതനായി. കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ്. പരേതരായ എ.സി.കുഞ്ഞികണ്ണന്‍ നായരുടേയും കമ്പല്ലൂര്‍ കോട്ടയില്‍ സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: വാരിക്കര പടിഞ്ഞാറെ വീട്ടില്‍ സുധീര. മക്കള്‍: വിപിന്‍ (ബംഗളരു), വിദ്യ. മരുമക്കള്‍: മേഘ … Read More

കോറോം മുച്ചിലോട്ട് കാവില്‍ പെരുങ്കളിയാട്ടം-2023 ഫെബ്രുവരി 4 മുതല്‍ 7 വരെ.– വനിതാസംഗമം ഡിസംബര്‍-10 ന് കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പയ്യന്നൂര്‍: കോറോം മുച്ചിലോട്ട് കാവില്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഫെബ്രുവരി 4 മുതല്‍ 7 വരെ പെരുങ്കളിയാട്ടം നടക്കും. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മുക്കോത്തടം സ്‌കൂള്‍ മൈതാനിയില്‍ ഡിസംബര്‍ 10 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന വനിതാസംഗമം മുന്‍ മന്ത്രി … Read More

കിണറില്‍ അകപ്പെട്ട പശുവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ പെരിങ്ങോം അഗ്നിശമനസേന രക്ഷപ്പെടുത്തി. പെരിങ്ങോം വേട്ടുവക്കുന്ന് എന്ന സ്ഥലത്ത് 60 അടി താഴ്ചയുള്ള കിണറില്‍ വീണ കെ.പി.ആമിനയുടെ പശുവിനെയാണ് സേന രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ കെ.വി.വിപിന്‍ കിണറില്‍ ഇറങ്ങി. … Read More

കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു-രണ്ടു പേര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കണ്ടക്കൈയിലെ ഷമ്മാസ്(22), സഹോദരി ഷര്‍മിള(19), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ലിയോ ലാബിന് സമീപത്തായിരുന്നു അപകടം. അമിത … Read More

സ്‌ക്കൂട്ടര്‍ മോഷ്ടാവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു-

  പയ്യന്നൂര്‍: യുവതിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച ഓലയമ്പാടി സ്വദേശി അറസ്റ്റില്‍. എടയന്നൂര്‍ റോഡിലെ എം.കെ.ഫൈസല്‍ (23)നെയാണ് അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 22 ന് പയ്യന്നൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന അന്നൂര്‍ കാറമേല്‍ സ്വദേശിയും പിഗ്മി കളക്ഷന്‍ ഏജന്റുമായ ടി.വി.ഷീബയുടെ ഒരു … Read More

സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം–അന്വേഷണം ഇതരസംസ്ഥാനക്കാരനിലേക്ക്-

തളിപ്പറമ്പ്: പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. ഇതരസംസ്ഥാനക്കാരനായ യുവാവാണ് കവര്‍ച്ചക്കാരനെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ വൈകുന്നേരം 6.10 നാണ് പൂക്കോത്ത്‌നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ(74) ഒന്നരപവന്‍ സ്വര്‍ണമാല എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്. … Read More

ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം.

പിലാത്തറ: ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക സൂചന. പിലാത്തറയിലെ റൂട്ട്് മാര്‍സ് ട്രേഡഴേസ് ഷോറൂമിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തീപിടുത്തമുണ്ടായത്. ഇലക്ട്രിക്ക് സ്‌ക്കൂട്ടറിന്റെ ബാറ്ററി റീച്ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഈ സമയം ഷോറൂമിനകത്ത് ഉണ്ടായിരുന്ന … Read More