ഹോംഗാര്‍ഡിന് തെറിവിളി ബസ് ജീവനക്കാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഹോംഗാര്‍ഡിനോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ കെ.എച്ച്.ജി 185 സി.ശേഖരന്റെ പരാതിയിലാണ് കേസ്. കെ.എല്‍.59 എല്‍-1414 ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്തത്. ഇന്നലെ തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം.   … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് അനുസ്മരണപരിപാടി തളിപ്പറമ്പ് പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനത്ത് നടന്നു

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ കൊമ്മെമ്മൊറേഷന്‍ ഡേ ആചരണം തളിപ്പറമ്പ് പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനത്ത് നടന്നു. രാവിലെ നടന്ന പരിപാടിയില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് അനുസ്മരണ സ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് സേവനത്തിനിടയില്‍ … Read More

സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ വൈകുന്നു-

തളിപ്പറമ്പ്: കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ക്ഷേമപെന്‍ഷനുകള്‍ വൈകുന്നത് വൃദ്ധ ജനങ്ങളില്‍ ആശങ്കപരത്തുന്നു. സാധാരണഗതിയില്‍ എല്ലാ മസവും 10 ന് മുമ്പ് ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ ഇത്തരത്തില്‍ വൈകുന്നത് ഏറെ നാളുകള്‍ക്ക് ശേഷമാണെന്ന് പെന്‍ഷന്‍കാര്‍ പറയുന്നു. 1600 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷനായി … Read More

അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തില്‍ പരിശോധന; ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

 പാണപ്പുഴ: പാണപ്പുഴയില്‍ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോള്‍ ജെ സി ബി ഉപേക്ഷിച്ച്  ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പാണപ്പുഴ സ്‌കുളിന് സമീപമാണ് കുന്നിടിച്ച് നികത്തി മണ്ണെടുപ്പ് നടന്നുകൊണ്ടിരുന്നത്. കുന്നിടിച്ച മണ്ണ് കടത്തുന്നത് തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ, യുവജനസംഘടനകളോ, ജനകീയ കമ്മിറ്റിയോ … Read More

ഹരിതയുടെ നാടന്‍നെല്ല്-നാടിന് ഉല്‍സവം.

തളിപ്പറമ്പ്: ഹരിതയുടെ കൊയത്തുല്‍സവം നാടിന്റെ ഉല്‍സവമായി. ചാലത്തൂര്‍ 34-ാം വാര്‍ഡിലെ കര്‍ഷകൂട്ടായ്മയായ ഹരിത സ്വാശ്രയസംഘം വിളയിച്ചെടുത്ത നെല്ലിന്റെ കൊയ്ത്തും മെതിയും ഇന്ന് കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്തോടെ ആഘോഷപൂര്‍വ്വം നടന്നു. ഇരുപത് ഏക്കറോളം സ്ഥലത്താണ് ഹരിത സ്വാശ്രയസംഘം നെല്‍കൃഷി നടത്തിയത്. കര്‍ഷക സംഘം … Read More

ക്വാറി ഹൈക്കോടതി ഇടപെട്ട് പൂട്ടിച്ചു-

പരിയാരം:  ക്വാറിയുടെ പ്രവര്‍ത്തനം ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെപ്പിച്ചു. പാണപ്പുഴ വില്ലേജിലെ ഇരൂളിനടുത്തുള്ള വെള്ളരിയാനത്തെ കുറുമുണ്ടയില്‍ എസ്റ്റേറ്റില്‍ ഉള്‍പ്പെടുന്ന 12 ഏക്കര്‍ ഭൂമിയിലെ ലാറ്ററൈറ്റ് ഖനനമാണ് ഹൈക്കോടതിയുടെ WP(c)26264/2021(s) നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ നിര്‍ത്തിവെപ്പിച്ചത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, … Read More

വിവരാവകാശ ബോര്‍ഡ് പുതുക്കി സ്ഥാപിച്ച് അധികൃതര്‍- കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: മെഡിക്കല്‍ കോളേജ് അധികൃതര്‍ ഒടുവില്‍ വിവരാവകാശ ബോര്‍ഡ് തിരുത്തി. വിവരാവകാശ നിയമം സംബന്ധിച്ച ബോര്‍ഡില്‍ സ്ഥലംമാറിപ്പോയ അപ്പലറ്റ് അതോറിറ്റിയുടെ പേരില്‍ മാറ്റം വരുത്താത്തത് പൊതുജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ദുരിതമായി മാറിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍-3 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് … Read More

മന്ത്രിസ്ഥാനമൊഴിഞ്ഞതോടെ ഗോവിന്ദന്‍മാസ്റ്ററുടെ സ്വപ്‌നപദ്ധതി പാതിവഴിയിലായി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മന്ത്രിസ്ഥാനമൊഴിഞ്ഞതോടെ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ സ്വപ്‌നപദ്ധതിക്ക് മങ്ങലേല്‍ക്കുന്നു, അന്താരാഷ്ട്ര പഠന കോളേജില്‍ ഈ വര്‍ഷം കോഴ്‌സ് ഇല്ല. കരിമ്പത്തെ കില കോളേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഈ വര്‍ഷം കോഴ്‌സുകള്‍ തുടങ്ങില്ല. ഇക്കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി … Read More

യുവതിയെ വീട്ടില്‍ കയറി ചീത്തവിളിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: യുവതിയെ വീട്ടില്‍ കയറി ചീത്തവിളിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാര്യാമ്പലത്തെ റഷീദിന്റെയും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെയാണ് കേസ്. ആഗസ്ത് 24 ന് ഉച്ചക്ക് ശേഷം 2.15 ന് കാര്യാമ്പലത്തെ അബിതാസ് ഹൗസില്‍ പി.നസീമയെ ഇവരുടെ വീട്ടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി … Read More

സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുയ്യത്തെ മണ്ണന്‍ചാല്‍ എം.പി.അബ്ദുള്‍റഷീദിനെതിരെയാണ്(47)എസ്.ഐ റുമേഷിന്റെ പരാതിയില്‍ കേസെടുത്തത്. 19 ന് രാവിലെ 9.45 ന് കെ.എല്‍-59 പി 1949 സ്‌കൂട്ടറിലെത്തിയ റഷീദ് സര്‍സയ്യിദ് കോളേജിന് പിറകുവശത്ത് ജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ … Read More