റാഗിങ്ങ് വീരന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍-പ്രിന്‍സിപ്പാല്‍ പരാതി പോലീസിന് കൈമാറി.

പരിയാരം: റാഗിങ്ങ് വീരന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനെ എതിര്‍ത്തതിന് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത 8 വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ കെ.കെ.മുഹമ്മദ്, ദില്‍ഷാന്‍, അദില്‍, അതിനാല്‍ അബ്ദുള്ള, അന്‍സില്‍, … Read More

എല്ലാ സ്‌കൂളും ഹൈടെക്- പരിയാരം മാത്രം ലോ-ടെക്‌—പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

  പരിയാരം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ ഹൈടെക്കായി മാറുമ്പോഴും പരിയാരം കെ.കെ..എന്‍.പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലോടെക്കായി തുടരുന്നു. ഹൈടെക് വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി പരിയാരം കെ.കെ..എന്‍ പരിയാരം സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2018 ല്‍ രണ്ടുകോടി … Read More

പൂര്‍ണകായ ശിവശില്‍പ്പം ഒരുങ്ങുന്നു-സമര്‍പ്പണം 2023 ആദ്യം-

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ശിവഭഗവാന്റെ വെങ്കല ശില്പം ഒരുങ്ങുന്നു. 12 അടി ഉയരത്തില്‍ തീര്‍ക്കുന്ന വെങ്കല ശില്പത്തിന്റെ ആദ്യരൂപം ഒരു വര്‍ഷം സമയമെടുത്താണ് ശില്‍പ്പി ഉണ്ണി കാനായി കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്. അരയില്‍ കൈകൊടുത്ത് വലത് കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയില്‍ രുദ്രാക്ഷമാലയും … Read More

142 കിലോ ചന്ദനം പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോഗ്രാം ചന്ദനം കണ്ണൂര്‍ തോട്ടടയില്‍ പോലീസ് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ മുള്ളൂര്‍ സ്വദേശി മുഹമ്മദ് സുഫൈല്‍, കാസര്‍ഗോഡ് കുണ്ടംകുഴിയിലെ സിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എടക്കാട് പോലീസ് നടത്തിയപരിശോധനയിലാണ് ചന്ദനമരം പിടികൂടിയത്. … Read More

ഷൂസിട്ട് വന്നാല്‍ നെഞ്ചത്ത് ചവിട്ട്-പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജില്‍ റാഗിംഗ്-എട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്.

പരിയാരം: ഷൂസ് ധരിക്കരുത്, താടിവടിക്കണം, ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഇടരുത്- ഒന്നാംവര്‍ഷക്കാര്‍ക്ക് പിലാത്തറ സെന്റ് ജോസഫ്‌സ് രോളേജിലെ സീനിയര്‍മാര്‍ നല്‍കുന്ന അച്ചടക്ക ചട്ടങ്ങളാണിവ. നിരന്തര പീഢനത്തില്‍ മനംമടുത്ത് ചോദ്യം ചെയ്ത ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലാണ് റാഗിഗിനെ ചോദ്യം … Read More

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം-24,25,26 തീയതികളില്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ വിളംബരഘോഷയാത്ര നടന്നു. 24, 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിനായി നടന്ന വിളംബരഘോഷയാത്രക്ക് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, കെ.നാരായണന്‍, സി.എം.കൃഷ്ണന്‍, … Read More

സര്‍ഗ്ഗസംഗമം ഒക്ടോബര്‍-23 ന്

തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗ്ഗസംഗമം 2022-ഒക്ടോബര്‍ 23 ന് ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1.30 മുതല്‍ തളിപ്പറമ്പ് അക്കിപ്പറമ്പ് യു പി സ്‌കൂളില്‍ വെച്ച് നടക്കുെമന്ന് സംഘാടകസമിതി ഭാരവാഹികളായ സി.അബ്ദുല്‍കരീം, പി.സി.റഷീദ്, കെ.പി.എം.റിയാസുദ്ദീന്‍ കണ്ണൂര്‍ … Read More

റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം. ചെനയന്നൂരിലെ പാര്‍വ്വതി ഹൗസില്‍ ആര്‍.ഉഷയുടെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുക പുരയില്‍ ഉണങ്ങാനിട്ട റബ്ബര്‍ ഷീറ്റുകള്‍ തീപിടിച്ചു കത്തുകയായിരുന്നു. പുകപുരയില്‍ ഉണ്ടായിരുന്ന ഒരു ക്വിന്റലോളം ഷീറ്റിനും സമീപത്ത് സൂക്ഷിച്ച ഏകദേശം 8 ക്വിന്റലോളം … Read More

13 കാരിയെ പീഡിപ്പിച്ചു-പോക്‌സോ-ശരത് അറസ്റ്റില്‍.

പയ്യന്നൂര്‍: 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേബിള്‍ ജീവനക്കാരന്‍ പോക്‌സോ പ്രകാരം   അറസ്റ്റില്‍. ചന്തേര ചെമ്പിലോട്ടെ കാരയില്‍ വീട്ടില്‍ കെ.വി.ശരത്(35)നെയാണ് ചന്തേര ചെമ്പിലോട് വെച്ച് എസ്.ഐ അനില്‍ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ് ഐ കെ.പി.രമേശന്‍, എ എസ് … Read More

ആശാരിവളവിലെ കണ്ണേട്ടന്‍ 90 പാക്കറ്റ് ഹാന്‍സുമായി കുടുങ്ങി.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, കടയുടമക്കെതിരെ കേസ്. പട്ടുവം കാവുങ്കല്‍ ആശാരിവളവിലെ കൈരളി ഹൗസില്‍ കെ.കുഞ്ഞിക്കണ്ണനെതിരെയാണ്(67) കേസെടുത്തത്. ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് 90 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. നേരത്തെയും കുഞ്ഞിക്കണ്ണന്റെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. പോലീസും … Read More