വാതില്‍ അടഞ്ഞ് അകത്ത് കുടുങ്ങിയ വയോധികയേയും 4 വയസുള്ള കുട്ടിയേയും രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വാതില്‍ തുറക്കാനാവാതെ മുറിയില്‍ കുടുങ്ങിയ നാല് വയസുള്ള കുട്ടിയേയും വയോധികയേയും അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍-9 ലെ പ്രതിഭാ നിവാസില്‍ പ്രഭാകരന്റെ വീട്ടിലാണ് അഗ്നിശമനസേന രക്ഷകരായി എത്തിയത്. വാതില്‍ അടച്ചപ്പോള്‍ ലോക്ക് … Read More

പി.കെ.പ്രേമജ(64) നിര്യാതയായി.

കണ്ണൂര്‍: പയ്യാമ്പലം റെഡ്‌ക്രോസ് റോഡില്‍ കുമാര്‍ നിവാസ് കോമ്പൗണ്ടില്‍ പി.കെ.പ്രേമജ (64)നിര്യാതയായി. വയനാട് തോല്‍പ്പെട്ടിയിലെ കോഫി എസ്‌റ്റേറ്റ് ഉടമ ഹാപ്പിവാലിയില്‍ കെ.സി.ചന്ദ്രമോഹന്റെ ഭാര്യയാണ്. മക്കള്‍: നിതിന്‍, നിമിത. മരുമക്കള്‍: സോണിത, ദീപക്. സഹോദരങ്ങള്‍: രമ, രമേഷ്, ദീപിക, അശോക്. സംസ്‌ക്കാരം ഇന്ന് … Read More

കരുണ ചാരിറ്റബിള്‍ സൊസൈറ്റി സര്‍ഗ്ഗ സംഗമം സംഘടിപ്പിച്ചു.

തളിപ്പറമ്പ്. തളിപ്പറമ്പ് കരുണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയതക്കെതിരെ മാനവ സാഹോദര്യത്തിനായി എന്ന സന്ദേശമുയര്‍ത്തി സര്‍ഗ്ഗസംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഏരിയയിലെ പതിനാല് യൂണിറ്റുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ചവരുടെ ഏരിയാ തല മത്സര പരിപാടിയാണ് നടന്നത്. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സംഗമം പ്രശസ്ത … Read More

മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.

മുഴപ്പിലങ്ങാട്: ആരോഗ്യമുള്ള ജനതയാണ് നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍. ആ ലക്ഷ്യത്തിന് വേണ്ടിയാവണം ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍. ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍ ടി.ഒ.മോഹനന്‍. … Read More

കണ്ണപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു.

കണ്ണപുരം: അസം സ്വദേശിയെ കുത്തിക്കൊന്നു. ചെറുകുന്ന് അയ്യോത്തെ സ്റ്റാര്‍ ബോര്‍ഡ് ഇന്‍ഡ്‌സ്ട്രീസില്‍ ജീവനക്കാരനായ അസം ധാമോയ് ജില്ലയിലെ പ്രഹഌദ് ബാറുഹ്(45) ആണ് മരിച്ചത്. ഇയാളുടെ ബന്ധുകൂടിയായ അസം ലഖിംപൂര്‍ ജില്ലയിലെ ജഗത് ഗൊഗോയി(35) ആണ് കുത്തിയത്. പ്രതിയെ കണ്ണപുരം പോലീസ് അറസ്റ്റ് … Read More

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി.

മാതമംഗലം: അകാലത്തില്‍ മരണപ്പെട്ട വെല്‍ഡിംഗ് ഷോപ്പ് ഉടമ പ്രിയേഷിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ കൈത്താങ്ങ്. കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം.വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി. എരമം-കുറ്റൂര്‍ സര്‍വീസ് … Read More

ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് യുവാവ് മരണപ്പെട്ടു.

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് ഇരിങ്ങല്‍ സ്വദേശിയായ യുവാവ് മരിച്ചു. മാടാളന്‍ എം.അനസ്(30) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സീതീസാഹിബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതിവുപോലെ ക്രിക്കറ്റ് കളിക്കാന്‍ എത്തിയതായിരുന്നു. നെഞ്ചുവേദനിക്കുന്നതായി പറഞ്ഞ് കുഴഞ്ഞുവീണ  ഉടന്‍തന്നെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് പരിയാരം … Read More

ജസ്റ്റിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെത്തേക്ക് മാറ്റി-പോസ്റ്റ്‌മോര്‍ട്ടം കാര്‍ഡിയാക് സര്‍ജന്റെ സാന്നിധ്യത്തില്‍

പരിയാരം: ആഞ്ജിയോഗ്രാം പരിശോധനക്കിടെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ മരണപ്പെട്ട ജസ്റ്റിന്‍ ജോസിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നാളത്തേക്ക് മാറ്റി. (ഒക്ടോബര്‍-24) ഇന്നത്തെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നിര്‍ത്തി വെച്ചു. ഹാര്‍ട്ടിന്റെ തകരാറുകള്‍ ഉള്ളതിനാല്‍ നാളെ കാര്‍ഡിയാക് സര്‍ജന്റെ കൂടി സാന്നിദ്ധ്യത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാമെന്ന് … Read More

എം.എസ്.എഫ് നേതാവിന് മര്‍ദ്ദനം-12 എസ്.എഫ്.ഐക്കാരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: സിനിമകാണാന്‍ പോയ എം.എസ്.എഫ് നേതാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വാരംകടവ് റോസ് മഹലിലെ മുഹമ്മദ് ജദീറിനാണ്(20) പരിക്കേറ്റത്. ജദീറിന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഇന്നലെ … Read More

ജസ്റ്റിന്റെ മരണം–ചികില്‍സാ പിഴവെന്ന് ആരോപണം, കേസെടുത്തു.

തളിപ്പറമ്പ്: ജസ്റ്റിന്‍ ജോസിന്റെ മരണം ഇടപ്പള്ളി അമൃത ആശുപത്രിക്കെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ഡയറിയിലെ തേവര്‍കാവില്‍ ഹൗസില്‍ ജോസിന്റെ മകന്‍ ജസ്റ്റിന്‍ ജോസ്(25) ഇന്നലെ പുലര്‍ച്ചെ 4.30 നാണ് അമൃത ആശുപത്രിയില്‍ മരണപ്പെട്ടത്. ആഞ്ജിയോഗ്രാം പരിശോധനക്കിടയിലാണ് … Read More