പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതം പരിയാരം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു.

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ ജൈവ വൈവിധ്യമേഖലയും തടിക്കടവ് പുഴയുടെ ഭാഗവുമായ പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതം പരിയാരം കെ.കെ.എന്‍പരിയാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇരിങ്ങല്‍ യു.പി സ്‌കൂളില്‍ … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി എം.ഹേമലത ഐ പി.എസ് ചുമതലയേറ്റു.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി എം. ഹേമലത ചുമതലയേറ്റു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്നു ഹേമലത. 2017ബാച്ചില്‍ ഐ.പി.എസ് നേടിയ ഹേമലത തമിഴ്‌നാട് സ്വദേശിയാണ്. 2014ല്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഇറിഗേഷന്‍ എന്‍ജിനിയറിങ് ബിരുദം നേടിയ ഹേമലത ഇന്റഗ്രേറ്റഡ് … Read More

അവനവനെ ഒഴിവാക്കി സമൂഹത്തെ കാണുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം-പ്രീത് ഭാസ്‌ക്കര്‍.–കെ.ജെ.യു ജില്ലാ കമ്മറ്റി ആദരിച്ചു.

  പിലാത്തറ: അവനവനെ ഒഴിവാക്കി സമൂഹത്തെ കാണുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ മാറിച്ചിന്തിക്കണമെന്ന് പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്‌ക്കര്‍. കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ഐ.ജെ.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യായിരത്തിലേറെ വേദികളില്‍ പ്രചോദനാത്മക … Read More

മാധ്യമങ്ങളെ വിലക്കെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ മല്‍സരിക്കുന്നു-എം.വിജിന്‍ എം.എല്‍.എ.

പിലാത്തറ: മാധ്യമങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ മാധ്യമസ്ഥാപനങ്ങളെ വിലക്കെടുക്കാന്‍ മത്സരിക്കുന്നതെന്ന് എം.വിജിന്‍ എം.എല്‍.എ. കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി പിലാത്തറ ചുമടുതാങ്ങിയിലെ ഗുസാരിസ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് … Read More

തളിപ്പറമ്പ് ജില്ലാ ജയില്‍-ഒന്നാംഘട്ടം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവും.

തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ദ്ദിഷ്ട ജില്ലാ ജയിലിന്റെ ഒന്നാംഘട്ടം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവും. 7.75 കോടിയാണ് ഒന്നാംഘട്ടത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. പ്രധാന ഓഫീസും തടവറകളും പാചകശാലയും ചുറ്റുമതിലുമാണ് ഒന്നാംഘട്ടമായി പൂര്‍ത്തീകരിക്കുന്നത്. ഓഫീസിനും ഇപ്പോള്‍ പൂര്‍ത്തിയായ തടവറകള്‍ക്കും ഒന്നാംനിലയും കൂടാതെ രണ്ട് പൂതിയ … Read More

തെയ്യം കേക്ക്-140 കിലോ-വില 98,000

കണ്ണൂര്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ 140 കിലോഗ്രാം കേക്കുമായി കണ്ണൂരിലെ ബ്രൗണീസ് ബേക്കറി. എട്ട് അടി ഉയരത്തില്‍ തെയ്യത്തിന്റെ രൂപത്തിലാണ് കേക്ക്. ഷെറിന്‍ തലശേരിയാണ് 10 ദിവസമെടുത്ത് ഇത് നിര്‍മ്മിച്ചത്. ]കിലോവിന് 700 രൂപ നിരക്കില്‍ 98,000 രൂപയാണ് കേക്കിന്റെ വില. ബ്രൗണീസ് … Read More

സിപിഎമ്മില്‍ നടക്കുന്നത് അഴിമതി കൊട്ടേഷന്‍ നേതാക്കള്‍ തമ്മിലുള്ള പോര്: അഡ്വ. എം ലിജു.

  എന്‍.ജി.ഒ അസോസിയേഷന്‍-കെ.വി.മഹേഷ് പ്രസിഡന്റ്, വി.സത്യന്‍ സെക്രട്ടെറി. കണ്ണൂര്‍:സി.പി.എമ്മില്‍ നടക്കുന്നത് അഴിമതിക്കാരനായ ജയരാജനും കൊട്ടേഷന്‍ നേതാവായ ജയരാജനും തമ്മിലുള്ള യുദ്ധമാണ് എന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജു. ഇവര്‍ക്കെതിരെ ഇവരുടെ അനുയായികള്‍ തന്നെ പരസ്പരം നേതൃത്വത്തിന് പരാതി നല്‍കുകയാണ്. കേരളത്തിലെ സിപിഎം … Read More

ഡ്രൈവിംഗ് പഠനം-കോര്‍പറേറ്റുകളെ ഒഴിവാക്കണം-ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.

കണ്ണൂര്‍: ഡ്രൈവിംഗ് പരിശീലന രംഗത്തേക്ക് കോര്‍പറേറ്റ് കമ്പനികളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം … Read More

സീ-കവ്വായി പദ്ധതി ഉന്നതതല ഉദ്യോഗസ്ഥ സംഘം കവ്വായി സന്ദര്‍ശിച്ചു.

ധനഞ്ജയന്‍ പയ്യന്നൂര്‍ പയ്യന്നൂര്‍: സീ-കവ്വായി പദ്ധതി ഉന്നതതല ഉദ്യോഗസ്ഥ സംഘം കവ്വായി സന്ദര്‍ശിച്ചു. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ് കവ്വായി. കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായല്‍. 37 … Read More

മേഘയുടെ വൃത്തികേടുകള്‍ പഞ്ചായത്ത് പ്രസിഡന്റിനും പൊറുതിമുട്ടി-ഓഫീസ് ഉപരോധിച്ചു.

പിലാത്തറ: ദേശീയപാതാ വികസന പ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫിസ് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേര്‍ന്ന് ഉപരോധിച്ചു. പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികള്‍ താമസിക്കുന്ന കുളപ്പുറം ഒറന്നിടത്തുചാലിലെ ക്യാമ്പ് കെട്ടിടത്തില്‍ ശുചീകരണം നടത്താതു മൂലം നാട്ടുകാര്‍ അനുഭവിക്കുന്ന മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് … Read More