റോഡ് പണക്കാര്‍ക്ക് സ്വന്തം-എന്തും ചെയ്യും-ആരാ ചോദിക്കാന്‍, അല്ലേ?

തളിപ്പറമ്പ്: റോഡും റോഡരികും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡും റോഡിനോട് ചെര്‍ന്ന റോഡരികും ഇപ്പോള്‍ ആര്‍ക്കും ഏതുവിധത്തിലും കയ്യേറി എന്തും ചെയ്യാവുന്ന സ്ഥിതിയാണിപ്പോള്‍. സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തായി സ്വകാര്യ വ്യക്തി നിയമ ലംഘിച്ച് റോഡില്‍ … Read More

പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കണം: പരിയാരം പ്രസ്‌ക്ലബ്ബ്

പരിയാരം: അനുദിനം വികസിച്ചുവരുന്ന പരിയാരം പ്രദേശത്ത് അടിയന്തിരമായി പുതിയ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്ന് പരിയാരം പ്രസ്‌ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഔഷധി മേഖലാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന … Read More

യുവതിക്ക് പീഡനം-അപവാദപ്രചാരണം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പരാതി.

തളിപ്പറമ്പ്: അവിഹിതബന്ധം ആരോപിച്ച് ശാരീരിക-മാനസിക പീഡനം നടത്തുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ. കുറുമാത്തൂര്‍ പയേരി ചേരന്‍ വീട്ടില്‍ സി.സജിന(37)ആണ് ഭര്‍ത്താവ് ബിജു, ഭര്‍തൃമാതാവ് സുലോചന എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. 2011 മാര്‍ച്ച് 20 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സജിനയുടെ … Read More

കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ, അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം ജൂണ്‍ 7 മുതല്‍ 12 വരെ

പയ്യന്നൂര്‍: കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ, അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം ജൂണ്‍ 7 മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രം തന്ത്രി നടുവത്ത് പുടവര്‍ വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ജൂണ്‍ ആറ് … Read More

ആട് പ്രശ്‌നം-അയല്‍ക്കാരനെ ആക്രമിച്ച ഉമ്മക്കും മകനുമെതിരെ കേസ്.

തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍ ആട് മുഖം കുത്തിയതിന് വീടിന് നേരെ ആക്രമം, ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു. ഉമ്മയുടെയും മകന്റെയും പേരില്‍ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന്‍ റിനാസ് എന്നിവരുടെ പേരിലാണ് കേസ്. ജൂണ്‍ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു … Read More

ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം

പയ്യന്നൂർ:  കണ്ടോത്ത് ആയുർവേദ ആശുപത്രിയിൽ ലസാരോ അക്കാദമി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രാഗി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ലസാരോ അക്കാദമി ഡയറക്ടർ കെ.പി. ജോബി മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി പരിസരം വൃത്തിയാക്കുന്നതിനൊപ്പം ഔഷധ … Read More

പരസ്യമദ്യപാനത്തെ എതിര്‍ത്ത യുവാവിന് മര്‍ദ്ദനം

ചന്തേര: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടംഗസംഘം കഴുത്തിന് പൊട്ടിച്ച ഗ്ലാസ് കഷണം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. നടക്കാവിലെ കൂലേരി വീട്ടില്‍ കെ.വി.രൂപേഷിനാണ്(38)പരിക്കേറ്റത്. ഉദിനൂരിലെ മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 … Read More

ബുള്ളറ്റ് ബോയി ആര്‍.സി.ഉടമക്ക് പണി കൊടുത്തു.

ചന്തേര: 14 വയസുകാരന് ബുള്ളറ്റ് ഓടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമക്കെതിരെ കേസ്. വലിയപറമ്പ് മാലിലാകടപ്പുറത്തെ പന്ത്രണ്ടില്‍ എ.സി.സല്‍മത്തിന്റെ(48)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 6 നായിരുന്നു സംഭവം. ചന്തേര എസ്.ഐ എന്‍.കെ.സതൂഷ്‌കുമാര്‍, സി.പി.ഒ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് … Read More

മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം കൃഷ്ണാലയത്തില്‍ റിട്ട. അദ്ധ്യാപിക എന്‍.കെ.ലക്ഷ്മി (കമല-80) നിര്യാതയായി

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് സമീപം കൃഷ്ണാലയത്തില്‍ റിട്ട. അദ്ധ്യാപിക എന്‍.കെ.ലക്ഷ്മി (കമല-80) നിര്യാതയായി. കടമ്പൂര് നോര്‍ത്ത് യു.പി.സ്‌ക്കൂള്‍, കടമ്പൂര്‍ എല്‍.പി.സ്‌ക്കൂള്‍, കുറ്റിക്കകം എല്‍.പി. സ്‌ക്കൂള്‍ അദ്ധ്യാപികയായിരുന്നു. ഭര്‍ത്താവ്: പരേതനായ കുണ്ടിലേക്കണ്ടി കൃഷ്ണന്‍. മക്കള്‍: എന്‍.കെ. ഉഷ (റിട്ട.അദ്ധ്യാപിക, കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി … Read More